കക്കാട്ട്

കക്കാട്ട്


യാത്രയയപ്പ് നല്കി

Posted: 30 May 2015 10:19 PM PDT

32 വര്‍ഷത്തെ ഒൗദ്യോഗിക ജീവിതത്തിന് ശേഷം സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന ഹെഡ്മിസ്ട്രസ്സ് ശ്രീമതി വനജ ടീച്ചര്‍ക്ക് സ്റ്റാഫിന്റെയും പി.ടി.എ യുടെയും വക യാത്രയയപ്പ് നല്കി. പി.ടി.എയുടെ യാത്രയയപ്പ് യോഗം ബഹുമാനപ്പെട്ട കാസര്‍ഗോഡ് എം.പി ശ്രീ പി.കരുണാകരന്‍ നിര്‍വ്വഹിച്ചു. യോഗത്തില്‍ പി.ടി.എ പ്രസിഡന്റ് ശ്രീ വി. രാജന്‍ അധ്യക്ഷം വഹിച്ചു. പ്രസ്തുത ചടങ്ങി‌ല്‍ എസ്.എസ്.എല്‍.സി, പ്ലസ്സ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള ഉപഹാരം മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി എസ്. പ്രീത, ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമറ്റി ചെയര്‍പേര്‍സന്‍ ശ്രീമതി സുജാത എന്നിവര്‍ നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് വൈ.പ്രസിഡന്റ് ശ്രീമതി യമുനാ രാഘവന്‍, എസ്.എം.സി ചെയര്‍മാന്‍ വി.പ്രകാശന്‍, പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനാ പ്രസിഡന്റ് ശ്രീ സത്യന്‍, സ്റ്റാഫ് സെക്രട്ടറി തങ്കമണി ടീച്ചര്‍ എന്നിവര്‍ ആശംസകളര്‍പ്പിച്ച് സംസാരിച്ചു.  വനജ ടീച്ചര്‍ മറുപടി പ്രസംഗം നടത്തി.പ്രിന്‍സിപ്പല്‍ ഡോ.എം.കെ രാജശേഖരന്‍ സ്വാഗതവും , പി.ടി.എ വൈ.പ്രസിഡന്റ് ശ്രീ സുധാകരന്‍ നന്ദിയും പറഞ്ഞുയ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ വിവിധ കലാപരിപാടികള്‍ നടന്നു. ടീച്ചര്‍ക്കു‌ള്ള പി.ടി.എ യുടെ ഉപഹാരം എം.പി കൈമാറി.

          1.10.1982 എംപ്ലോയ്മെന്റ് സര്‍വ്വീസിലൂടെ എച്ച്.എസ്സ്.എ മാത്ത്സ് ആയി ഒൗദ്യോഗിക ജീവിതം ആരംഭിച്ച വനജ ടീച്ചര്‍ 1.11.1985 ല്‍ പി.എസ്.സി മുഖേന മടപ്പള്ളി ജി.വി.എച്ച്.എസ്സില്‍ നിയമനം നേടി. തുടര്‍ന്ന് 11.10.1988 ല്‍ ജി.എഫ്.എച്ച്.എസ്സ് പടന്ന കടപ്പുറത്തെത്തി. അവിടെ നിന്നും 17.11.1992 ജി.എച്ച്.എച്ച്.എസ്സ് ചീമേനിയിലും തുടര്‍ന്ന് 2.2.1996 ല്‍ ജി.എച്ച്.എസ്സ്.എസ്സ് പിലിക്കോടുമെത്തി. പിലിക്കോടെ 15 വര്‍ഷത്തെ സേവനത്തിന് ശേഷം ഹെഡ്മിസ്ട്രസ്സായി പ്രമോഷന്‍ നേടി 16.6.2011 ല്‍ ജി.വി.എച്ച്.എസ്സ് കുണിയയിലെത്തി. അക്കാദിമകമായി പിന്നോക്കം നിന്നിരുന്ന സ്കൂളില്‍ ടീച്ചറുടെ നേതൃത്വത്തിലുള്ള കഠിന പരിശ്രമത്തിന്റെ ഫലമായി എസ്.എസ്.എല്‍.സി ക്ക് ആദ്യമായി 100 ശതമാനം വിജയം നേടാന്‍ ക‍ഴിഞ്ഞു. 24.8.2012ല്‍ ജി.എച്ച്.എച്ച്.എസ്സ് കക്കാട്ട് ഹെഡ്മിസ്ട്രസ്സ് ആയി ചാര്‍ജെടുത്തു. സ്കൂളിന്റെ എല്ലാപ്രവര്‍ത്തനങ്ങളിലൂം മുന്‍പന്തിയില്‍ നിന്നിരുന്ന ടീച്ചറുടെ പ്രവര്‍ത്തനം സംസ്ഥാനത്തെ മികച്ച പി.ടി.എ.യ്ക്കുള്ള അവാര്‍ഡ് സ‌്കൂളിന് നേടികൊടുക്കുന്നതില്‍ വളരെ വലിയ പങ്ക് വഹിച്ചിട്ടുണ്ട്. സ്കൂളിന് തുടര്‍ച്ചയായി എസ്.എസ്.എല്‍.സിക്ക് 100 ശതമാനം വിജയം നേടികൊടുക്കുന്നതില്‍ ടീച്ചര്‍ മുന്‍ നിരയില്‍ നിന്ന് പ്രവര്‍ത്തിച്ചിട്ടുണ്ട്. പാഠ്യ പാഠ്യേേതര പ്രവര്‍ത്തനങ്ങള്‍ക്ക് മികച്ച നേതൃത്വം നല്കി സ്കൂളിന്റെ സര്‍വ്വതോന്മുഖമായ വളര്‍ച്ചയ്ക്ക്  വഴിയൊരുക്കിയ പ്രവര്‍ത്തനം തികച്ചും മാതൃകാ പരവും അനുകരണീയവുമാണ്.

No comments:

Post a Comment