പെണ്മ |
നൂറുമേനിക്കരികിലെ പത്തരമാറ്റിന് കരുത്ത് പകര്‍ന്നവര്‍ Posted: 22 Apr 2015 09:10 AM PDT |
Posted: 22 Apr 2015 08:34 AM PDT ഈ വര്‍ഷത്തെ എസ് എസ് എല്‍ സി പരീക്ഷയില്‍ ഗേള്‍സ് സ്ക്കൂളില്‍ നിന്നും 187 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 186 കുട്ടികളെയും വിജയിപ്പിച്ച് പെണ്‍പള്ളിക്കൂടം അക്കാദമിക രംഗത്തെ ജൈത്ര യാത്ര തുടരുകയാണ്.കഴിഞ്ഞവര്‍ഷം നേടിയ നൂറ് ശതമാനം വിജയം ഈ വര്‍ഷം ഒരു കുട്ടി ഡി ഗ്രേഡ് നേടിയ തിനാല്‍ നിലനിര്‍ത്താന്‍ കഴിയാത്തത് വിദ്യാര്‍ഥികളുടെയും രക്ഷാകര്‍ത്താക്കളുടെയും അധ്യാപകരുടെയും ആഹ്ലാദത്തിന് കുറവ് വരുത്തിയിട്ടില്ല.കുട്ടികളുടെയും രക്ഷാകര്‍ത്താക്കളുടെയും ആത്മാര്‍ഥതയും അധ്യാപകരുടെ അര്‍പ്പണസ്വഭാവവുമാണ് നൂറുശതമാനത്തിന് തുല്യമായ വിജയം നേടാന്‍ കഴിഞ്ഞതെന്ന്പിടിഎയുംഹെഡ്മാസ്റ്റര്‍ശ്രീ,വേണുഗോപാലന്‍മാസ്റ്ററുംഅഭിപ്രായപ്പെട്ടു.സോനപീറ്റര്‍,ആദ്യരാം,സ്നേഹ കെ,അഞ്ജലി എന്നീ നാല് കുട്ടികള്‍ക്ക് എല്ലാ വിഷയത്തിലും എപ്ലസ് നേടി സ്ക്കൂളിന്റെ അഭിമാനമായി മാറി.സ്നേഹ .പി,നഫീസത്ത് ഷിഫാന,അന്നപൂര്‍ണ്ണ എന്‍ സി,മേഘ .എസ്,വൈദേഹി.സി.കെ, അക്ഷിത എന്‍,എന്നിവര്‍ ഒമ്പത് എ പ്ലസ് ഗ്രേഡുകളും അമൃത ടി ജെ,നവ്യശ്രീ.എം,അമല എസ് എസ്,അനുശ്രീ.എം,അശ്വിത.പി,ഖദീജത്ത് മുസൈമ ഷഫ എന്നിവര്‍ എട്ട് എ പ്ലസ് ഗ്രേഡുകളും അനുഷ.കെ,ശ്രുതി. എസ്, അനശ്വര.പി,മായ .പി,രഷ്മിത.ഡിഎസ്,അനുഷ ആര്‍ എന്നീ കുട്ടികള്‍ ഏഴ് പ്ലസ് ഗ്രേഡുകളും ഫാത്തിമത്ത് യാസ്മിന്‍,നവ്യ നാരായണന്‍,സഹന.കെ,വിന്ദുജ.വി,അഞ്ജന യു എസ്,ഹരിചന്ദന എല്‍ എച്ച്,മറിയമ്മ സൈനാസ് സി,എന്നീ കുട്ടികള്‍ ആറ് എ പ്ലസ് ഗ്രേഡുകളും ഐശ്വര്യ പിആര്‍,അമൃത കെ എം,അനഘ നിര്‍മ്മല്‍,അഞ്ജലി ബിഎന്‍,അഞ്ജന കെ,നീതുമോള്‍ അബ്രഹാം,നിഷിത കെ,ഷയന ബി,സിബിത ലാറന്‍സ്ഡിസൂസ,സ്മിത കെ,ഫാത്തിമത്ത് ഷബ്ന,മറിയം റജുല എം,ആസിയത്ത് ഷബ്ന അസ്മിന്‍ എന്‍ എ,ഫാത്തിമ ആയിഷത്ത് ഹാസിഫ എന്‍ എം എന്നീ കുട്ടികള്‍ അഞ്ച് എ പ്ലസ് ഗ്രേഡുകളും നേടി സ്ക്കൂളിന്റെ വിജയത്തിന് കൂടുതല്‍ തിളക്കമേകി. മൂല്യനിര്‍ണ്ണയപുന:പരിശോധനയിലൂടെ പത്ത് വിഷയങ്ങളിലും എ പ്ലസ് നേടിയ കുട്ടികളുടെ എണ്ണത്തില്‍ വര്‍ദ്ധനവുണ്ടാകും എന്നും പിടിഎയും ഹെഡ്മാസ്റ്ററും അധ്യാപകരും പ്രതീക്ഷിക്കുന്നു.കാസര്‍ഗോഡ് ജില്ലയുടെ അഭിമാനമായി ജിവിഎച്ച്എസ് എസ് ഫോര്‍ ഗേള്‍സിനെ മാറ്റുന്നതരത്തിലുള്ള വിജയം നല്കിയ കുട്ടികളെയും അവരുടെ ശ്രമങ്ങള്‍ക്ക് പിന്തുണനല്കിയ രക്ഷാകര്‍ത്താക്കളെയും പഠനകാര്യങ്ങളില്‍ ആത്മാര്‍ഥമായി പാഠ്യവിഷയങ്ങള്‍ കൈകാര്യം ചെയ്ത അധ്യാപകരെയും പിട്എയും ഹെഡ്മാസ്സറും അഭിനന്ദിച്ചു.വരും വര്‍ഷങ്ങ ളില്‍ കൂടുതല്‍ വിജയത്തിളക്കമുണ്ടാകട്ടെ എന്നു് ആശംസിക്കുകയും ചെയ്തു. |
You are subscribed to email updates from പെണ്മ To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment