SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
Posted: 01 Mar 2015 10:54 PM PST പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസന ക്യാമ്പ് " ജ്വാല" പെണ്‍കുട്ടികളുടെ വ്യക്തിത്വ വികസനത്തിന്റെ ഭാഗമായി സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും ധാരാളം പരിപാടികള്‍ നടത്തിവരുന്നു.ഇതിന്റെ ഭാഗമായി ഉപജില്ലയിലെ നാല് പഞ്ചായത്തുകളില്‍ 3 ദിവസം വീതമുളള ക്യാമ്പുകള്‍ സംഘടിപ്പിച്ചു.കുട്ടികളുടെ പഠന സമയം പാഴാക്കാതെയാണ് ക്യാമ്പുകള്‍ സംഘടിപ്പിച്ചത്. GUPS Ayambare യില്‍ വച്ച് നടന്ന ക്യാമ്പിലെ വിവിധ ദൃശ്യങ്ങള്‍ ജനുവരി 16,17,18 തീയ്യതികളില്‍ പുല്ലൂര്‍ പെരിയ പഞ്ചായത്തിലെ GUPS Ayambare യിലും ഉദുമ പഞ്ചായത്തിലെ GUPS Kottikkulam ത്തും ക്യാമ്പ് നടന്നു. ജനുവരി 23,24,25 തീയ്യതികളില്‍ അജാനൂരിലെ GUPS Puthiyakandam ത്തും പളളിക്കരയിലെ GUPS Agazarahole യിലുമാണ് ക്യാമ്പുകള്‍ നടന്നത്.ക്യാമ്പുകളില്‍ ജനപ്രതിനിധികള്‍ , AEO, SSA ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. SMC, PTA, MPTA പൂര്‍വ്വവിദ്യാര്‍ത്ഥികള്‍ എന്നിവരുടെ പൂര്‍ണ്ണമായ സഹകരണം എല്ലാ സ്ഥലങ്ങളിലും ലഭ്യമായിരുന്നു.അതാത് കേന്ദ്രങ്ങളിലെ പ്രധാന അദ്ധ്യാപകര്‍ , അദ്ധ്യാപകര്‍ തുടങ്ങിയവരുടെ പൂര്‍ണ്ണമായ സഹകരണം ലഭ്യമായിരുന്നു. നല്ല ഭക്ഷണവും മറ്റ് സൗകര്യങ്ങളും ഒരുക്കിയിരുന്നു. GUPS Puthiyakandam വച്ച് നടന്ന ക്യാമ്പിലെ വിവിധ ദൃശ്യങ്ങള്‍ ക്യാമ്പിന്റെ സമാപനത്തില്‍ വളരെ നല്ല പ്രതികരണമാണ് കുട്ടികളില്‍ നിന്ന് ഉണ്ടായത്. സ്റ്റേറ്റ് പ്രോഗ്രാം ഓഫീസര്‍ ശ്രീ.ഗോപിനാഥ് , ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ എന്നിവര്‍ ക്യാമ്പ് സന്ദര്‍ശിച്ച് ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്കി. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Posted: 01 Mar 2015 12:42 AM PST അമ്മ അറിയാന്‍ ന്യൂനപക്ഷ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനു വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ വര്‍ഷം തോറും പരിപാടികള്‍ സംഘടിപ്പിക്കാറുണ്ട്. അതിന് ഒരുപാട് ഗുണങ്ങളും കാണാനുണ്ട് . ഈ അക്കാദമിക വര്‍ഷവും അത്തരത്തിലുളള പരിപാടി ഉപജില്ലയിലെ 20 സ്കൂളുകളില്‍ സംഘടിപ്പിച്ചു. IALPS Udma യില്‍ വച്ച് നടന്ന " അമ്മ അറിയാന്‍ " പരിപാടിയിലെ വിവിധ ദൃശ്യങ്ങള്‍ GMUP Pallikkara യില്‍ വച്ച് നടന്ന അമ്മ അറിയാന്‍ പരിപാടിയിലെ വിവിധ ദൃശ്യങ്ങള്‍ ന്യൂനപക്ഷ വിദ്യാര്‍ത്ഥികള്‍ കൂടുതല്‍ ഉളള സ്കൂളുകളാണ് തെരഞ്ഞെടുത്തത്.ഒരു കേന്ദ്രത്തില്‍ 189 വരെ ആളുകള്‍ പങ്കെടുത്തു എന്നത് ഇതിന്റെ ഒരു വിജയമാണ്. HIAUP Chithari school ല്‍ നടന്ന പരിശീലനത്തില്‍ 189 അമ്മമാരാണ് പങ്കെടുത്തത്. 20 സ്കൂളുകളിലും കൂടി 1123 അമ്മമാര്‍ പരിശീലനത്തില്‍ പങ്കെടുത്തതായി Review Meeting ല്‍ ബി.ആര്‍.സി. ട്രെയിനര്‍മാരും , സി.ആര്‍.സി.കോ-ഓര്‍ഡിനേറ്റര്‍മാരും റിപ്പോര്‍ട്ട് ചെയ്തു.
പ്രധാന അദ്ധ്യാപകരുടെ യോഗത്തില്‍ നല്ല feedback ആണ് ഇതിന് ലഭിച്ചത് . കുട്ടികള്‍ക്ക് പഠിക്കാനുളള അന്തരീക്ഷം വീടുകളില്‍ എങ്ങനെ ഉണ്ടാക്കാം, പഠനത്തില്‍ കുട്ടികളെ എങ്ങനെ സഹായിക്കാം തുടങ്ങിയ കാര്യങ്ങളാണ് പ്രധാനമായും ചര്‍ച്ച ചെയ്തത്. സ്കൂളുകളിലെ പഠനപ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമില്ലാതെ BRC Trainer , CRCC തുടങ്ങിയവരാണ് പരിപാടി നടത്തിയത്. | ||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||||
Posted: 01 Mar 2015 02:12 AM PST SC / ST CULTURAL FEST "തുടി" പട്ടികജാതി പട്ടിക വര്‍ഗ്ഗ വിഭാഗത്തില്‍ പെട്ട കുട്ടികളുടെ വ്യക്തിത്വ വികാസത്തിനും അവരുടെ സര്‍ഗ്ഗശേഷികള്‍ വികസിപ്പിക്കുന്നതിനും വേണ്ടി സര്‍വ്വശിക്ഷാ അഭിയാന്‍ CULTURAL FEST നടത്തിവരുന്നു. ആ വിഭാഗത്തില്‍ പെട്ടവരുടെ തനതായ കലയും സംസ്കാരവും നിലനില്‍ക്കുകയും പരിപോഷിപ്പിക്കുകയും വരും തലമുറയ്ക്ക് കൈമാറുകയും ചെയ്യുന്നു എന്നതാണ് ഇത് കൊണ്ട് പ്രധാനമായും ഉദ്ദേശിക്കുന്നത്. രണ്ട് കേന്ദ്രങ്ങളിലായാണ് പരിപാടി നടന്നത്. ഫെബ്രുവരി 19 ന് GFUPS Manikkoth വെച്ചും ഫെബ്രുവരി 20 ന് GUPS Keekkan വെച്ചും പരിപാടി നടന്നു. 40 വീതം കുട്ടികള്‍ പരിപാടിയില്‍ പങ്കെടുത്തു. * GFUPS Manikkoth വെച്ച് നടന്ന CULTURAL FEST ലെ വിവിധ ദൃശ്യങ്ങള്‍ * GUPS Keekkan ത്ത് വെച്ച് നടന്ന CULTURAL FEST ലെ വിവിധ ദൃശ്യങ്ങള്‍ നാട്ടുകാരുടെയും SMC PTA യുടെയും പൂര്‍ണ്ണ സഹകരണം ഉണ്ടായിരുന്നു. സ്കൂള്‍ Hms , അദ്ധ്യാപകര്‍ എന്നിവര്‍ പൂര്‍ണ്ണമായും സഹകരിച്ചു.മാധവന്‍ പുല്ലൂരും സംഘവും അവതരിപ്പിച്ച മംഗലം കളിയും അദ്ദേഹത്തിന്റെ നാടന്‍പാട്ടും കുട്ടികളെ ഹരം പിടിപ്പിക്കുന്നതായിരുന്നു.വളരെ മികച്ച മൊഡ്യൂള്‍ വെച്ച് കൊണ്ടാണ് ബി.ആര്‍.സി. ട്രെയിനര്‍മാരും , സി.ആര്‍.സി.കോ-ഓര്‍ഡിനേറ്റര്‍മാരും പരിപാടി നടത്തിയത്.എല്ലാ സ്കൂളില്‍ നിന്നും പങ്കാളിത്തം ഉണ്ടായിരുന്നു. |
You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment