GHSS PAKKAM

GHSS PAKKAM


യാത്രകള്‍,കാഴ്‌ചകള്‍

Posted: 10 Dec 2014 11:09 PM PST


2014ലെ പഠനയാത്ര 26.11.2014ന് 51 കുട്ടികളും 8 അധ്യാപകരുമായി ആരംഭിച്ചു.പുലര്‍ച്ചെ വയനാടെത്തി.ചരിത്രത്തിന്റെ നിഗൂഢകള്‍ തേടിയുള്ള യാത്രയായിരുന്നു പിന്നീട്.കേരളത്തിലെ പ്രാചീനശിലായുഗചിത്രസ്‌ഥാനങ്ങളിലൊന്നായ എടയ്‌ക്കല്‍ ഗുഹയിലേക്കായിരുന്നു ആദ്യം പോയത്.ശേഷം വയനാട് പൈതൃകമ്യൂസിയത്തിലേക്ക് പോയി.അവിടെ നിന്നും പ്രകൃതിയുടെ ദൃശ്യഭംഗി ആവോളം നുകരുവാനായി ഞങ്ങള്‍ സൂചിപ്പാറ വെള്ളച്ചാട്ടം കാണുവാന്‍ പോയി.പിന്നീട് പോയത് ഊട്ടിയിലേക്കായിരുന്നു.രാത്രിയായപ്പോള്‍ നല്ല തണുപ്പ്.അത് പുതിയ അനുഭവമായിരുന്നു.പിറ്റേന്ന് രാവിലെ ബോട്ട്ഹൗസിലേക്ക് പോയി. ബോട്ട്ഹൗസിലെ തടാകങ്ങളിലൂടെ ബോട്ടില്‍ സഞ്ചരിച്ച് ഞങ്ങള്‍ ആനന്ദിച്ചു.ടിഫാക്ടറിയിലേക്കായിരുന്നു അവിടെ നിന്നും ഞങ്ങള്‍ പോയത്.അവിടെ വിവിധതരം ചോക്ലേറ്റുകളുടെ പ്രദര്‍ശനവും വില്‍പ്പനയുമുണ്ടായിരുന്നു.സൂയിസൈഡ് പോയിന്റിലേക്കായിരുന്നു പിന്നെ പോയത്.വലിയ പാറക്കെട്ടുകള്‍ ! കാലൊന്നു തെന്നിയാല്‍ വലിയകൊക്കയിലേക്കാണ് വീഴുക.ശേഷം ബൊട്ടാണിക്കല്‍ ഗാര്‍ഡനിലേക്കായിരുന്നു പോയത്.അവിടം മുഴുവന്‍ ഭംഗിയുള്ള പൂന്തോട്ടങ്ങളാണ്.പിറ്റേദിവസം രാവിലെ ഏഴുമണിയോടെ ബ്ലാക്ക്തണ്ടറിലേക്ക് യാത്രയായി.മികച്ച വാട്ടര്‍തീം പാര്‍ക്കാണത്.അവിടെ മണിക്കൂറുകളോളം ചിലവഴിച്ചു.തുടര്‍ന്ന് മലമ്പുഴ ഡാമിലേക്കായിരുന്നു പോയത്.ഉദ്യാനത്തില്‍ ഒന്നു ചുറ്റിയ ശേഷം നാട്ടിലേക്ക് യാത്രയായി.-കേട്ടറിഞ്ഞവ കണ്ടറിഞ്ഞതിന്റെ സന്തോഷത്തോടെ
 

ക്രിസ്തുമസ് അവധിക്കാല പ്രത്യേക ക്ലാസ്സുകൾ

Posted: 10 Dec 2014 11:02 PM PST




ദിവസം / ക്ലാസ്
10A
10B
10C
20/12/2014
ശനി

BIO / MATHS

SOCIAL

ENG / BIO
22/12/2014
തിങ്കൾ
MATHS
BIOLOGY

MATHS
23/12/2014
ചൊവ്വ

PHY / CHEM

PHY / CHEM

PHY / CHEM
24/12/2014
ബുധൻ

SOCIAL

BIOLOGY

SOCIAL
26/12/2014
വെള്ളി

HINDI

MATHS

HINDI
27/12/2014
ശനി

ENGLISH

ENGLISH



No comments:

Post a Comment