ഡയറ്റ് കാസര്‍ഗോഡ് |
Posted: 11 Sep 2014 10:23 AM PDT ജില്ലയിലെ SSLC റിസല്‍ട്ട് മെച്ചപ്പെടുത്താന്‍ ജില്ലാ വിദ്യാഭ്യാസ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്നു വരുന്ന STEPS പദ്ധതിയുടെ പ്രത്യേകറിവ്യൂ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ ചേമ്പറില്‍ നടന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കെ സുജാത (ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍മാന്‍), സി രാഘവന്‍ (ജില്ലാ വിദ്യാഭ്യാസ ഉപഡയറക്റ്റര്‍), ഡോ. പി വി കൃഷ്ണകുമാര്‍ (ഡയറ്റ് പ്രിന്‍സിപ്പല്‍), സൗമിനി കല്ലത്ത് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാഞ്ഞങ്ങാട്), എന്‍ സദാശിവ നായിക്ക് (ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, കാസര്‍ഗോഡ്), പി ഭാസ്കരന്‍ (സീനിയര്‍ ലക്ചറര്‍, ഡയറ്റ്), ഡോ. പി വി പുരുഷോത്തമന്‍ (സീനിയര്‍ ലക്ചറര്‍, ഡയറ്റ്), എം പി രാജേഷ് ( ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍) എന്നിവര്‍ പങ്കെടുത്തു. പി ഭാസ്കരന്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എം പി രാജേഷ് ഗൃഹസര്‍വെ, മിഡ്‍ടേം പരീക്ഷ എന്നിവയുടെ റിസല്‍ട്ട് വിശകലനം അവതരിപ്പിച്ചു. സര്‍വെ വിവരം ഇനിയും സമര്‍പ്പിച്ചിട്ടില്ലാത്ത സ്കൂളുകളില്‍ നിന്നും ഉടന്‍ വിവരം ശേഖരിക്കാന്‍ ഡി ഇ ഒ മാരെ ചുമതലപ്പെടുത്തി. ഏകദിന ഹെഡ്‍മാസ്റ്റര്‍ പരിശീലനം, രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കുമുള്ള ബോധവത്കരണക്ലാസുകള്‍, ഒന്നാം ടേം റിസല്‍ട്ട് വിശകലനം, സ്കൂള്‍തല എസ് ആര്‍ ജി യോഗം, സ്കൂള്‍ സന്ദര്‍ശനം എന്നിവ സമയബന്ധിതമായി ഉടന്‍ നടത്താന്‍ തീരുമാനമായി. |
റിസോഴ്സ് സി ഡി നിര്‍മാണം ആരംഭിച്ചു Posted: 11 Sep 2014 07:47 AM PDT തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാലയങ്ങളില്‍ ട്രൈഔട്ട് നടത്തുന്നതിനു വേണ്ടിയുള്ള "ലേസര്‍" (Learning Advancement in Schools through Educational technology Resources) റിസോഴ്സ് സിഡി നിര്‍മാണം ഐ ടി @ സ്ക്കൂളില്‍ ആരംഭിച്ചു.ഡയറ്റ് ഫാക്കല്‍റ്റി അംഗങ്ങളായ ഡോ പി വി പുരുഷോത്തമന്‍, കെ. രമേശന്‍, കെ. രാമചന്ദ്രന്‍ നായര്‍, കെ വിനോദ്കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ഐ ടി @ സ്ക്കൂള്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ എം പി രാജേഷ് പരിശീലന പരിപാടി ഉദ്ഘാടനം ചെയ്തു. ജില്ലയിലെ വിവിധ വിദ്യാലയങ്ങളില്‍ നിന്ന് എത്തിച്ചേര്‍ന്ന ഇരുപതോളം അധ്യാപകരും ഐ ടി @ സ്ക്കൂള്‍ മാസ്റ്റര്‍ ട്രെയിനര്‍മാരുമാണ് വര്‍ക്ക്ഷോപ്പില്‍ പങ്കെടുക്കുന്നത്. ഏഴാം ക്ലാസ്സിലേക്കു വേണ്ടി സയന്‍സ്, ഗണിതം, സോഷ്യല്‍ സയന്‍സ് എന്നീ വിഷയങ്ങള്‍ക്കു വേണ്ടിയാണ് റിസോഴ്സ് സിഡി നിര്‍മിക്കുന്നത്. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |
No comments:
Post a Comment