അജയ്യനായ് അജയ് ...


ഒന്നര വര്ഷം മുമ്പാണ് അജയ് നിലമ്പൂരില്‍ നിന്നും ചയ്യോത്തെക്കെത്തിയത് .അച്ഛന്‍ അമ്മ,ചേട്ടന്‍ ,അനിയന്‍ ഇവരടങ്ങുന്നതാണ് അജയിന്റെ കുടുംബം.
കാലുകളും കൈകളും ചലിപ്പിക്കാനും ഒന്ന് നിവര്ന്നിരിക്കാനും അജയിന് പരസഹായം അത്യാവശ്യമായിരുന്നു.എന്നിട്ടും ബി.ആര്‍.സി.യിലെ റിസോര്‍സ് അധ്യാപകന്‍
ദിനേശന്റെയും ജസ്നയുടെയും  നിര്‍ദേശപ്രകാരം ചയ്യോത്ത് സ്കൂളില്‍ ഏഴാം ക്ലാസ്സില്‍ പ്രവേശനം നേടി. മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുത്തു. സര്‍വ ശിക്ഷ അഭിയാന്‍ വക വീല്‍ ചെയര്‍ നല്‍കി .
വീട്ടിലും സ്കൂളിലും എത്തി അജയിന് ആവശ്യമായ എല്ലാ സൌകര്യങ്ങളും ഒരുക്കാന്‍ റിസോര്‍സ്‌ അധ്യാപകര്‍ പ്രത്യേകം ശ്രദ്ധിച്ചു.
കഴിഞ്ഞ ഡിസംബര്‍ മൂന്നിനാണ് അജയിനെ വീണ്ടും കണ്ടത്.  ബി.ആര്‍.സി. യുടെ ആഭിമുഖ്യത്തില്‍ സങ്കടിപ്പിച്ച സ്നേഹ സംഗമം പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയതാണ്.
 അജയ് ഏറെ സന്തോഷവാനായിരുന്നു.അവനെ  എല്ലാകാര്യത്തിലും സഹായിക്കുന്ന ചേട്ടനായിരുന്നു കൂട്ടിനു വന്നത്.
എന്നെ വല്ലാതെ അത്ബുതപ്പെടുത്തുന്ന മാറ്റമായിരുന്നു അജയിലുണ്ടയിരുന്നത്. ചലന ശേഷിയില്‍ നിവര്ന്നിരിക്കുന്നതില്‍ എല്ലാം ഒരു പാട് പുരോഗതിയുണ്ട് .
'' അജയ് ഉഷാരാനല്ലോ..'' '' ദൈവത്തിനും ദിനേശന്‍ മാഷ്ക്കും നന്ദി'' അജയിന്റെ ആദ്യ പ്രതികരണം അതായിരുന്നു.
''പഠനം എങ്ങനെ '' ''കണക്കില്‍ ഒഴിച്ച് എല്ലാത്തിലും എ പ്ലസ് .''
സ്കൂളിലെ അധ്യപകര്‍ ,കൂട്ടുകാര്‍ ,അച്ഛന്‍ ,അമ്മ, ചേട്ടന്‍ ,റിസോര്‍സ് അധ്യാപകര്‍ ഇവരെല്ലമാണ് അജയിന്റെ വിജയത്തിന് പിന്നില്‍ .
തന്നെ പോലെ ,തന്നെക്കാള്‍ കൂടുതല്‍ പ്രയാസം അനുഭവിക്കുന്ന കുട്ടികളായിരുന്നു ക്യാമ്പില്‍. സ്വാഗതം  അജയിന്റെ വകയായിരുന്നു..

തന്റെ അനുഭവം അവന്‍ മറ്റുള്ളവര്‍ക്ക് മുമ്പില്‍ പങ്കു വെച്ചു.രക്ഷിതാക്കളുടെ ആത്മ വിശ്വാസം കൂടി.
 പത്ര മാധ്യമങ്ങളിലും ,ടെലിവിഷനിലും അന്നത്തെ തരാം അജയ് ആയിരുന്നു. '

അജയ്യനായ് അജയ് നമുക്ക് മുന്നിലുണ്ട് .
പ്രിയപ്പെട്ടവരേ , 
ഇവര്‍ക്ക് വേണ്ടത് അനുകംബയല്ല ശരിയായ  പരിഗണനയാണ് .എങ്കില്‍ അവര്‍ മുന്നേറും തീര്‍ച്ച .
അനുഭവങ്ങള്‍ നമുക്ക് തരുന്ന പാഠം അതാണ്

No comments:

Post a Comment