GHSS Kuttamath

GHSS Kuttamath


74 INDEPENDENCE DAY CELEBRATIONS

Posted: 15 Aug 2020 05:45 AM PDT

 

 

കുട്ടമത്ത് ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിൽ 74-ാം സ്വാതന്ത്ര്യ ദിനം സമുചിതമായി ആഘോഷിച്ചു. രാവിലെ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ കെ ജയചന്ദ്രൻ പതാക ഉയർത്തി. പി ടി എ പ്രസിഡൻ്റ് എം. രാജൻ അധ്യക്ഷതവഹിച്ചു.  ഹയർ സെക്കൻ്ററി വിഭാഗം സീനിയർ അസിസ്റ്റൻ്റ് ടി.വി.രഘുനാഥ് ,സ്റ്റാഫ് സെക്രട്ടറി എം ദേവദാസ്, സി.വി രവീന്ദ്രൻ ,കെ മധുസൂദനൻ ,കെ.വി.വിദ്യ ,കെ.യോഗഷ് ,പ്രീതി എന്നിവർ പങ്കെടുത്തു.

 

പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ കേരളത്തിന്റെ വൃക്ഷമായകണിക്കൊന്ന തൈ നട്ടു.

കുട്ടികളുടെ പരിപാടികൾ ഉൾപ്പെടുത്തിക്കൊണ്ട് സർഗവാണിയുടെ പ്രത്യേക എപ്പിസോഡ് ക്ലാസ്സ് ഗ്രൂപ്പുകളിൽ ഷെയർ ചെയ്തു.

 

കക്കാട്ട്

കക്കാട്ട്


ഫ്രീഡം സ്പീച്ച്

Posted: 14 Aug 2020 04:19 AM PDT

സ്വാതന്ത്ര ദിനത്തോടനുബന്ധിച്ച് എൽ പി , യു പി, ഹൈസ്കൂൾ വിഭാഗം കുട്ടികൾക്കായി ഫ്രീഡം സ്പീച്ച് സംഘടിപ്പിച്ചു. എൽ പി വിഭാഗത്തിൽ ശ്രേയ രാജീവ് ഒന്നാം സ്ഥാനവും ശ്രീയ എം രണ്ടാം സ്ഥാനവും ശ്രീര ആർ നായർ മൂന്നാം സ്ഥാനവും നേടി. യു പി വിഭാഗത്തിൽ യഥാക്രമം ദേവനന്ദ, ഉജ്വൽ ഹിരൺ, മാളവിക രാജൻ എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ കരസ്ഥമാക്കി. ഹൈസ്കൂൾ വിഭാഗത്തിൽ നന്ദിത എൻ എസ് ഒന്നാം സ്ഥാനവും, നന്ദന എൻ എസ് രണ്ടാം സ്ഥാനവും ഐശ്വര്യ ടി വി മൂന്നാം സ്ഥാനവും നേടി.




ഹിരോഷിമാ ദിനംഃ പോസ്റ്റര്‍ രചന മത്സര വിജയികള്‍

Posted: 14 Aug 2020 03:55 AM PDT

 ഹിരോഷിമാ ദിനത്തോനുബന്ധിച്ച് കുട്ടികള്‍ക്കായി പോസ്റ്റര്‍ രചനാ മത്സരം നടത്തി. മത്സരത്തില്‍ ഹൈസ്കൂള്‍ വിഭാഗത്തില്‍ 9A ക്ലാസ്സിലെ അമല്‍ കെ വാസു ഒന്നാം സ്ഥാനവും ,   10C ക്ലാസ്സിലെ അദിത്യ വിശ്വനാഥന്‍      രണ്ടാം സ്ഥാനവും9B ക്ലാസ്സിലെ ദേവസ്മിത   മൂന്നാം സ്ഥാനവും നേടി.

അമല്‍ കെ വാസു  
ആദിത്യ വിശ്വനാഥന്‍
ദേവസ്മിത



G.H.S.S. ADOOR

G.H.S.S. ADOOR


കുട്ടികള്‍ക്ക് ഓണ്‍ലൈന്‍ പഠനസൗകര്യങ്ങളൊരുക്കി അഡൂര്‍ സ്കൂള്‍

Posted: 14 Aug 2020 12:49 AM PDT

 

സ്മാര്‍ട്ട്ഫോണുകള്‍ എന്തെന്നറിയാത്ത, ഉള്ള മൊബൈല്‍ഫോണുകളില്‍ റേഞ്ച് സൗകര്യമില്ലാത്ത, ടിവി കേബിള്‍ കണക്ഷനുകള്‍ എത്തിനോക്കാത്ത ഒരുപാടു പരിമിതികളുടെ നടുവില്‍ കഴിയുന്ന ഒരു മലയോരവിദ്യാലയത്തില്‍ പഠിക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും ഓണ്‍ലൈന്‍ സൗകര്യമൊരുക്കുക എന്നത് സ്കൂളിനെ സംബന്ധിച്ചിടത്തോളം ഒരു ബാലികേറാമല തന്നെയായിരുന്നു. സംസ്ഥാനത്ത് മറ്റു കുട്ടികള്‍ക്ക് ലഭിക്കുന്ന എല്ലാ സൗകര്യവും ഞങ്ങളുടെ സാധാരണക്കാരായ കൂലിപ്പണിയെടുത്തു ജീവിക്കുന്ന മാതാപിതാക്കളുടെ കുട്ടികള്‍ക്കും ലഭ്യമാക്കണം എന്നുള്ള ഉറച്ച തീരുമാനം പിടിഎക്കുണ്ടായിരുന്നു. ജനപ്രതിനിധികളെയും പിടിഎ/വികസനസമിതി/ഒഎസ്എ അംഗങ്ങളെയും മറ്റു സാമൂഹിക-സാംസ്കാരിക കൂട്ടായ്മകളെയും അധ്യാപകരെയും ഉള്‍പ്പെടുത്തി വാര്‍ഡ്/പ്രാദേശിക തല കമ്മിറ്റികള്‍ക്ക് രൂപം നല്‍കി. ഓരോ പ്രദേശത്തും അനുയോജ്യമായ അംഗനവാടികള്‍, കമ്മ്യൂണിറ്റി സെന്ററുകള്‍ എന്നിവയില്‍ ടിവി സൗകര്യവും ഡിടിഎച്ച് സൗകര്യവും ഒരുക്കി. രണ്ടിടങ്ങളില്‍ കന്നഡ മീഡിയം ക‍ുട്ടികള്‍ക്കായി പുതിയ കേബിള്‍ കണക്ഷനുകളെടുത്തു. കേബിള്‍ സൗകര്യം ഒരുക്കാന്‍ സാധ്യമല്ലാത്ത വിദൂരപ്രദേശങ്ങളിലെ കന്നഡ മീഡിയം കുട്ടികള്‍ക്ക് സ്കൂളില്‍ നിന്ന് ലാപ്ടോപ്പില്‍ ക്ലാസ്സുകള്‍ ഡൗണ്‍ലോഡ് ചെയ്തെടുത്ത് ഓണ്‍ലൈന്‍ പഠനകേന്ദ്രങ്ങളില്‍ കൊണ്ടുപോയി കാണിക്കുന്ന രീതി നടപ്പിലാക്കി. മൊത്തം എട്ട് പഠനകേന്ദ്രങ്ങള്‍ പ്രവര്‍ത്തിച്ചുവരുന്നു. ഓരോ സെന്ററിലും രണ്ട് അധ്യാപകര്‍ വീതം അവരുടെ ചുമതലകള്‍ ഭംഗിയായി നിര്‍വ്വഹിക്കുന്നു. കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നതിനായി എല്ലാ സജ്ജീകരണങ്ങളും സെന്ററുകളില്‍ ഒരുക്കിയിട്ടുണ്ട്. കൂടാതെ ഇത്തരം സെന്ററുകളില്‍ എത്തിപ്പെടാന്‍ സാധിക്കാത്തവര്‍ക്ക് വിവിധ സന്നദ്ധസംഘടനകളുടെയും വ്യക്തികളുടെയും സഹകരണത്തോടെ മൊബൈല്‍ ഫോണ്‍, ടാബ്, ടിവി, ഡിടിഎച്ച് തുടങ്ങിയ സംവിധാനങ്ങള്‍ അവരുടെ വീടുകളില്‍ തന്നെ എത്തിക്കുകയും ചെയ്തു. ബഹുമാനപ്പെട്ട കാസറഗോഡ് ഡിഡിഇ യുടെ ഇടപെടലിലൂടെ ഒരു രക്ഷിതാവിന് ടിവി നല്‍കുകയും അദ്ദേഹത്തിന്റെ നാല് കുട്ടികള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കുകയും ചെയ്യുന്നു. ആദ്യഘട്ടത്തില്‍ ഓണ്‍ലൈന്‍ സൗകര്യമില്ലാത്തവരുടെ ലിസ്റ്റുണ്ടാക്കിയപ്പോള്‍ നൂറിലധികം കുട്ടികളുണ്ടായിരുന്നു. എന്നാല്‍ പ്രാദേശിക കൂട്ടായ്മകളുണ്ടാക്കി പിടിഎ നടത്തിയ സമയോചിതമായ ഇടപെടലുകളിലൂടെ പ്രസ്തുത ലിസ്റ്റിലെ കുട്ടികളുടെ എണ്ണം പൂജ്യമാക്കാന്‍ വളരെ പെട്ടെന്ന് സാധിച്ചത് അഭിമാനകരമായ നേട്ടമായി.

G.H.S.S. ADOOR

G.H.S.S. ADOOR


എല്‍എസ്എസ്/യുഎസ്എസ് : അഡൂര്‍ സ്കൂളിന് ചരിത്ര വിജയം

Posted: 26 Jul 2020 10:01 AM PDT


കക്കാട്ട്

കക്കാട്ട്


എല്‍ എസ് എസ്/ യു എസ് എസ് പരീക്ഷകളില്‍ മികച്ച വിജയം

Posted: 22 Jul 2020 10:03 AM PDT

എല്‍  എസ് എസ് / യു എസ് എസ് പരീക്ഷകളില്‍ മികച്ച വിജയം നേടി കക്കാട്ട് സ്കൂള്‍ . എല്‍  എസ് എസിന് 24 കുട്ടികളും യു എസ് എസിന് 8 കുട്ടികളും യോഗ്യത നേടി.

ST JOSEPH'S AUPS MANDAPAM

ST JOSEPH'S AUPS MANDAPAM


അഭിനന്ദനങ്ങൾ

Posted: 21 Jul 2020 01:19 AM PDT

USS scholarship winner Ancitto Saju

Congratulations

Posted: 21 Jul 2020 01:19 AM PDT

Congratulations our USS scholarship winner

BRC MANJESHWAR

BRC MANJESHWAR


ONINE STUDY CENTER @ BRC MANJESHWAR

Posted: 17 Jul 2020 05:36 AM PDT





TV DISTRIBUTION TO VAMANJOOR PRATHIBAKENDRAM

Posted: 17 Jul 2020 04:59 AM PDT




TV DISTRIBUTION TO ADKATHGURI STUDY CENTER

Posted: 17 Jul 2020 04:55 AM PDT




TV DISTRIBUTION TO CRC MOODAMBAIL

Posted: 17 Jul 2020 04:47 AM PDT



TV DISTRIBUTION TO MGLC SULLYAMME

Posted: 17 Jul 2020 04:42 AM PDT


TV DISTRIBUTION TO PRATHIBAKENDRAM HAUPS BAYAR

Posted: 17 Jul 2020 04:33 AM PDT



TV DISTRIBUTION TO PAIVALIKE NAGAR PRATHIBAKENDRAM

Posted: 17 Jul 2020 04:28 AM PDT


TV DISTRIBUTION TO MGLC BORKALA

Posted: 17 Jul 2020 04:20 AM PDT




TV DISTRIBUTION TO CRC PATHUR

Posted: 17 Jul 2020 04:13 AM PDT



TV DISTRIBUTION TO MGLC POYYATHBAIL

Posted: 17 Jul 2020 04:04 AM PDT