പുതുമകളോടെ ക്ലാസ്സ് പി.ടി.എ കള്‍ Posted: 01 Oct 2015 01:20 PM PDT കക്കാട്ട് സ്കൂളിലെ 1 മുതല്‍ 10 വരെയുള്ള ക്ലാസ്സുകളുടെ ക്ലാസ്സ് പി.ടി.എ കള്‍ 01/10/2015 വ്യാഴാഴ്ച ഉച്ചയ്ക്ക് 2 മണിക്ക് നടന്നു. അതിന്റെ ഭാഗമായി വിദ്യാര്‍ത്ഥികള്‍ അവതരിപ്പിച്ച വിവിധ പരിപാടികളും സ്കൂള്‍ ഓഡിറോറിയത്തില്‍ നടന്നു. റോള്‍ പ്ലേ, ഇംഗ്ലീഷ് മറത്ത് കളി എന്നിങ്ങനെ വിദ്യാര്‍ത്ഥികള്‍ വേറിട്ട പരിപാടികള്‍ അവതരിപ്പിച്ച ക്ലാസ്സ് പി.ടി.എ രക്ഷിതാക്കള്‍ക്ക് പുതിയ ഒരു അനുഭവമായി മാറി.  |
പുരസ്കാര വാർത്ത Posted: 01 Oct 2015 09:47 AM PDT കേരള പൊതു വിദ്യാഭ്യാസവകുപ്പിന്റെ ഭാഗമായ സോഷ്യൽ സയൻസ് ക്ലബ് തൃശൂരിൽ സംഘടിപ്പിച്ച ഹൈസ്കൂൾ കുട്ടികൾക്കായുള്ള സംസ്ഥാനതല വാർത്താവായന മത്സരത്തിൽ എ ഗ്രേഡും മെഡലും നേടിയ പി .സീതാലക്ഷ്മി (പത്താം തരം )  |
നന്മയുടെ കൈപ്പട Posted: 01 Oct 2015 09:50 AM PDT 1930 ഏപ്രിൽ അഞ്ചിന് ഗാന്ധിജി എഴുതിയ ഈ സന്ദേശത്തിന്റെ പകർപ്പ് സ്കൂളിലെ എല്ലാ കുട്ടികൾക്കും സമ്മാനിച്ചു കൊണ്ടാണ് ഗാന്ധിജയന്തി അവിസ്മരണിയമാക്കിയത് . കയ്യൂക്കിനെതിരെയുള്ള നന്മയുടെ പോര് തീർന്നി ട്ടില്ല .അതിനാൽ ഈ എഴുത്തും പഴകുന്നില്ല . പി റ്റി എ പ്രസിഡ ണ്ട് വി . രാജൻ സ്കൂൾ ലീഡർക്ക് ആദ്യ പകർപ്പ് നല്കുന്നു -- .  |