Pages

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಥ್ರೋ ಬಾಲ್ ಪಂದ್ಯಾಟದಲ್ಲಿ ರಾಷ್ಟ್ರ ಮಟ್ಟಕ್ಕೆ ಆಯ್ಕೆ

Posted: 10 Dec 2015 04:46 AM PST

    ನಮ್ಮ ಶಾಲೆಯ ಒಂಭತ್ತನೇ ತರಗತಿ ವಿದ್ಯಾರ್ಥಿ ಶುಭರಾಜ್. ಕೆ 16 ವರ್ಷಕ್ಕಿಂತ ಕೆಳಗಿನ ಹುಡುಗರಿಗಾಗಿ ರಾಷ್ಟ್ರ ಮಟ್ಟದಲ್ಲಿ ನಡೆಯಲಿರುವ ಥ್ರೋ ಬಾಲ್ ಪಂದ್ಯಾಟದಲ್ಲಿ ಕೇರಳ ರಾಜ್ಯದ ತಂಡವನ್ನು ಪ್ರತಿನಿಧಿಸಿ ಆಡಲು ಆಯ್ಕೆಯಾಗಿದ್ದಾನೆ. ಈತ ಕನ್ನೆಪ್ಪಾಡಿ ನಿವಾಸಿ ಬಾಲಕೃಷ್ಣ. ಪಿ ಮತ್ತು ಕುಸುಮಾ ಇವರ ಪುತ್ರ. ನಮ್ಮ ಶಾಲೆಯ ಶಾರೀರಿಕ ಶಿಕ್ಷಕ ಎಂ.ಸೂರ್ಯನಾರಾಯಣ ಇವರಿಂದ ಈತ ತರಬೇತಿ ಪಡೆಯುತ್ತಿದ್ದಾನೆ.

ಕಬಡ್ಡಿಯಲ್ಲಿ ರಾಷ್ಟ್ರ ಮಟ್ಟಕ್ಕೆ ಆಯ್ಕೆ

Posted: 10 Dec 2015 04:44 AM PST

   ನಮ್ಮ ಶಾಲೆಯ ಹತ್ತನೇ ತರಗತಿ ವಿದ್ಯಾರ್ಥಿನಿ ಧನುಷಾ.ಬಿ 16 ವರ್ಷಕ್ಕಿಂತ ಕೆಳಗಿನ ಹುಡುಗಿಯರಿಗಾಗಿ ರಾಷ್ಟ್ರ ಮಟ್ಟದಲ್ಲಿ ನಡೆಯಲಿರುವ ಕಬಡ್ಡಿ ಪಂದ್ಯಾಟದಲ್ಲಿ ಕೇರಳ ರಾಜ್ಯದ ತಂಡವನ್ನು ಪ್ರತಿನಿಧಿಸಿ ಆಡಲು ಆಯ್ಕೆಯಾಗಿದ್ದಾಳೆ. ಈಕೆ ಬೇಳ ಕಟ್ಟತ್ತಂಗಡಿ ನಿವಾಸಿ ಮಾಧವ.ಬಿ ಮತ್ತು ಲಕ್ಷ್ಮಿ. ಕೆ.ಬಿ ಇವರ ಪುತ್ರಿ. ನಮ್ಮ ಶಾಲೆಯ ಶಾರೀರಿಕ ಶಿಕ್ಷಕ ಎಂ.ಸೂರ್ಯನಾರಾಯಣ ಇವರಿಂದ ಈಕೆ ತರಬೇತಿ ಪಡೆಯುತ್ತಿದ್ದಾಳೆ.

കക്കാട്ട്

കക്കാട്ട്


ഫുട്ബോൾ പരിശീലന കേന്ദ്രം ---തെരഞ്ഞെടുക്കപ്പെട്ടവർ

Posted: 10 Dec 2015 02:52 AM PST

ഔപചാരികമായ  ഉദ്ഘാടനം  ഡിസംബർ  അവസാനവാരത്തിൽ 

CHITTARIKKAL 12407

CHITTARIKKAL 12407


വയലുകള്‍ തേടി

Posted: 09 Dec 2015 09:11 PM PST

 ഫീല്‍ഡ് ട്രിപ്പ്,കമ്മാടം ഭഗവതീക്ഷേത്രത്തിന്റെ വയലിലേക്ക് കൊയ്ത്തുത്സവം കാണാന്‍ പോയി.

 ഹെഡ്മിസ്ട്രസ് ലീലാമ്മ ടീച്ചര്‍ കൊയ്ത്തുത്സവത്തെപ്പറ്റി കുട്ടികളുമായി സംസാരിക്കുന്നു.കുട്ടികളെല്ലാവരും വളരെ സന്തോഷത്തിലായിരുന്നു.അവരില്‍ ചിലര്‍ക്ക് ഇത് ഒരു പുതിയ അനുഭവമായിരുന്നു.


Cheruvathur12549

Cheruvathur12549


Posted: 10 Dec 2015 12:30 AM PST

സ്‍ക്കൂളില്‍ ഒരു പച്ചക്കറിത്തോട്ടം

കൈതക്കാട് എ.യു.പി.സ്ക്കൂള്‍ ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായി പച്ചക്കറി കൃഷി ചെയ്തു. ഉച്ച ഭക്ഷണം വിഷവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റരുടെ നേതൃത്വത്തില്‍ വെണ്ട,തക്കാളി,വെള്ളരി,വഴുതിന,പടവലം,നരമ്പന്‍,പയര്‍,പച്ചമുളക് മുതലായവയാണ് കൃഷി ചെയ്തുവരുന്നത്. ഇവയെല്ലാം തന്നെ വിളവെടുപ്പിന് പാകമായി വരികയാണ്.ക്രിസ്തുമസ് അവധിക്കു മുമ്പ് ഒരു ദിവസം കുട്ടികള്‍ക്ക് വിപുലമായ ഉച്ച ഭക്ഷണം ഒരുക്കാനാണ് ഇക്കോ ക്ലബ്ബിന്റെ തീരുമാനം.

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


മനുഷ്യാവകാശ ദിനം - ഡിസംബർ 10

Posted: 10 Dec 2015 12:17 AM PST

ഇന്ന് ലോക മനുഷ്യാവകാശ ദിനം
മാനുഷിക മൂല്യങ്ങളുടെ പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു ലോക മനുഷ്യാവകാശ ദിനം കൂടി. സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ഒത്തൊരുമയോടെ മുന്നോട്ട് എന്ന ആഹ്വാനമാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്നത്. മനുഷ്യാവകാശം 365 എന്നതാണ് വർഷത്തെ മുദ്രാവാക്യം. എല്ലാ ദിവസവും മനുഷ്യാവകാശം എന്ന ആശയമാണ് ഇതിലൂടെ നൽകുന്നത്.

എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം.          1948 മുതലാണ് ഐക്യരാഷ്ട്ര സഭയുടെ നിർദേശപ്രകാരം ഡിസംബർ 10 മനുഷ്യാവകാശ ദിനമായി ആചരിച്ചു വരുന്നത്. അനന്തസോടെ സ്വതന്ത്രമായും സുരക്ഷിതമായും ജീവിക്കാനുള്ള അവകാശമാണ് മനുഷ്യാവകാശ ദിനം ഓരോ മനുഷ്യനും നൽകുന്നത്.എല്ലാമനുഷ്യരുടേയും അർഹതയായി കരുതപ്പെടുന്ന അടിസ്ഥാന അവകാശങ്ങളും സ്വാതന്ത്ര്യങ്ങളുമാണ് മനുഷ്യാവകാശം എന്നറിയപ്പെടുന്നത്.  "മനുഷ്യാവകാശങ്ങളായി പൊതുവേ കണക്കാക്കപ്പെടുന്നവയിൽ ജീവനും സ്വാതന്ത്ര്യത്തിനുമുള്ള അവകാശം, ആശയവിനിമയത്തിനുള്ള അവകാശം, നിയമത്തിനുമുൻപിൽ തുല്യതക്കുള്ള അവകാശം തുടങ്ങിയ പൗരത്വ-രാഷ്ടീയ അവകാശങ്ങളും, സംസ്കാരത്തിൽ പങ്കുപറ്റാനുള്ള അവകാശം, ഭക്ഷണത്തിനുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, വിദ്യാഭ്യാസത്തിനുള്ള അവകാശം തുടങ്ങിയ സാമ്പത്തിക-സാംസ്കാരിക അവകാശങ്ങളും ഉൾപ്പെടുന്നു". സാമൂഹ്യ നീതി നിഷേധിക്കാപ്പെടുമ്പോഴും , ജനാധിപത്യക്രമം പാലിക്കപ്പെടതിരിക്കുമ്പോഴും സ്വാതന്ത്ര്യം നിഷേധിക്കുമ്പോഴും ഇല്ലാതാവുന്നത് മനുഷ്യാവകാശങ്ങളാണ് .മാനവിക മൂല്യങ്ങളെ പരിരക്ഷിക്കേണ്ടതിന്റെ ഓർമ്മപ്പെടുത്തലുമായി ഓരോ മനുഷ്യാവകാശ ദിനവും കടന്നു പോകുമ്പോൾ മനുഷ്യാവകാശ ലംഘനങ്ങൾ ലോകമെങ്ങും അരങ്ങറുന്നു. സിറിയയിലും പലസ്തീനിലും ജനങ്ങളുടെ ജീവിക്കാനുള്ള അവകാശം ലംഘിക്കപ്പെടുമ്പോൾ ലോകം നോക്കു കുത്തിയാവുകയാണ്.
ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുട്ടികളോടുള്ള അതിക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിലും അരങ്ങേറുന്നു. ലോകം ഏറെ പുരോഗമിച്ചിട്ടും മനുഷ്യാവകാശത്തെ അമർച്ച ചെയ്യാനുളള പ്രവണതയിൽ മാറ്റമില്ലാത്തത് ലജ്ജാകരമാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്താൻ ദിനം ഊർജം പകരട്ടെ......

G.W.U.P.SCHOOL PANATHUR

G.W.U.P.SCHOOL PANATHUR


PTA GENERAL BODY MEETING

Posted: 10 Dec 2015 08:30 AM PST