JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801 |
Posted: 10 Dec 2015 12:17 AM PST ഇന്ന് ലോക മനുഷ്യാവകാശ ദിനം മാനുഷിക മൂല്യങ്ങളുടെ പുത്തൻ പ്രതീക്ഷകളുമായി മറ്റൊരു ലോക മനുഷ്യാവകാശ ദിനം കൂടി. സാമൂഹിക, സാമ്പത്തിക സ്വാതന്ത്ര്യം കൈവരിക്കാൻ ഒത്തൊരുമയോടെ മുന്നോട്ട് എന്ന ആഹ്വാനമാണ് ഇത്തവണ ഐക്യരാഷ്ട്രസഭ മുന്നോട്ടു വച്ചിരിക്കുന്നത്. മനുഷ്യാവകാശം 365 എന്നതാണ് ഈ വർഷത്തെ മുദ്രാവാക്യം. എല്ലാ ദിവസവും മനുഷ്യാവകാശം എന്ന ആശയമാണ് ഇതിലൂടെ നൽകുന്നത്. എല്ലാ മനുഷ്യജീവികളും സ്വാതന്ത്ര്യത്തിൽ ജനിച്ചവരും ഒരേ അവകാശങ്ങളും മഹത്ത്വവും അർഹിക്കുന്നവരുമാണ്. ബുദ്ധിയും മനസ്സാക്ഷിയും ഉള്ള അവർ പരസ്പരം സാഹോദര്യത്തോടെ പെരുമാറണം. ജനാധിപത്യ രാഷ്ട്രമായ ഇന്ത്യയുടെ സ്ഥിതിയും വ്യത്യസ്തമല്ല. കുട്ടികളോടുള്ള അതിക്രമങ്ങൾ, മനുഷ്യക്കടത്ത് എന്നിവയുൾപ്പെടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾ ഇന്ത്യയിലും അരങ്ങേറുന്നു. ലോകം ഏറെ പുരോഗമിച്ചിട്ടും മനുഷ്യാവകാശത്തെ അമർച്ച ചെയ്യാനുളള പ്രവണതയിൽ മാറ്റമില്ലാത്തത് ലജ്ജാകരമാണ്. മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരേ ശബ്ദമുയർത്താൻ ഈ ദിനം ഊർജം പകരട്ടെ...... |
You are subscribed to email updates from JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment