Posted: 10 Dec 2015 12:30 AM PST സ്ക്കൂളില്‍ ഒരു പച്ചക്കറിത്തോട്ടംകൈതക്കാട് എ.യു.പി.സ്ക്കൂള് ഇക്കോ ക്ലബ്ബിന്റെ നേതൃത്വത്തില്‍ വിപുലമായി പച്ചക്കറി കൃഷി ചെയ്തു. ഉച്ച ഭക്ഷണം വിഷവിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റരുടെ നേതൃത്വത്തില്‍ വെണ്ട,തക്കാളി,വെള്ളരി,വഴുതിന,പടവലം,നരമ്പന്,പയര്‍,പച്ചമുളക് മുതലായവയാണ് കൃഷി ചെയ്തുവരുന്നത്. ഇവയെല്ലാം തന്നെ വിളവെടുപ്പിന് പാകമായി വരികയാണ്.ക്രിസ്തുമസ് അവധിക്കു മുമ്പ് ഒരു ദിവസം കുട്ടികള്‍ക്ക് വിപുലമായ ഉച്ച ഭക്ഷണം ഒരുക്കാനാണ് ഇക്കോ ക്ലബ്ബിന്റെ തീരുമാനം. |
No comments:
Post a Comment