G.H.S.S. ADOOR |
- 'മലയോരവിശേഷ'ത്തിനും അഡൂര്‍ സ്‌കൂളിനും ഇത് ചരിത്രമുഹൂര്‍ത്തം
- ശിശുദിനം:വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു
- ശിശുദിനം:എസ്.പി.സി.യുടെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു
- ശിശുദിനം:അഡൂര്‍ സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം നടത്തി
- ശിശുദിനം:സാക്ഷരം-സാഹിത്യോത്സവം
'മലയോരവിശേഷ'ത്തിനും അഡൂര്‍ സ്‌കൂളിനും ഇത് ചരിത്രമുഹൂര്‍ത്തം Posted: 15 Nov 2014 03:47 AM PST | |||||
ശിശുദിനം:വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു Posted: 15 Nov 2014 01:39 AM PST
നവമ്പര്‍ 14: അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് വൈവിധ്യമാര്‍ന്ന പരിപാടികള്‍ സംഘടിപ്പിച്ചു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് മ്യൂസിക്കല്‍ ചെയര്‍, പുഞ്ചിരിക്കല്‍, ബലൂണ്‍ പൊട്ടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. കുട്ടികള്‍ വളരെ ആവേശത്തോടെയാണ് മത്സരങ്ങളില്‍ സംബന്ധിച്ചത്. പുഞ്ചിരിമത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ റിതേഷ്, രശ്‌മിത, രണ്ടാം ക്ലാസ് എ ഡിവിഷനിലെ സിഞ്ചന എന്നിവര്‍ ഏറ്റവും നന്നായി പുഞ്ചിരിച്ച് സമ്മാനര്‍ഹരായി. പുഞ്ചിരിമത്സരത്തിന് ശേഷം നടന്ന കൃഷ്‌ണപ്പ മാസ്‌റ്ററുടെ വിവിധതരം പൊട്ടിച്ചിരികളുടെ പ്രദര്‍ശനം കുഞ്ഞുങ്ങളെ ആഹ്‌ളാദത്തിന്റെയും ആവേശത്തിന്റെയും കൊടുമുടിയിലെത്തിച്ചു. ബലൂണ്‍ പൊട്ടിക്കല്‍ മത്സരത്തില്‍ രണ്ടാം ക്ലാസ് ബി ഡിവിഷനിലെ മുഹമ്മദ് മുജിത്തബ വിജയിയായി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം.എ.ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ നേതൃത്വം നല്‍കി. | |||||
ശിശുദിനം:എസ്.പി.സി.യുടെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു Posted: 15 Nov 2014 12:43 AM PST
നവമ്പര്‍ 14: ശിശുദിനത്തോടനുബന്ധിച്ച് സ്‌റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ വിവിധപരിപാടികള്‍ സംഘടിപ്പിച്ചു. 'കുട്ടികളും സമൂഹവും' എന്ന വിഷയത്തില്‍ എസ്.പി.സി.യൂണിറ്റിലെ കുട്ടികള്‍ക്ക് പഠനക്ലാസ് സംഘടിപ്പിച്ചു. പി.എസ്.ബൈജു മാസ്‌റ്റര്‍ ക്ലാസെടുത്തു. 'കുട്ടിപ്പൊലീസു'കാരുടെ നേതൃത്വത്തില്‍ ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികള്‍ക്ക് ആനക്ക് വാല്‍ വരക്കല്‍, തവളച്ചാട്ടം, പന്തടിക്കല്‍ തുടങ്ങിയ കൗതുകമത്സരങ്ങള്‍ നടത്തി. സംബന്ധിച്ച എല്ലാ കുട്ടികള്‍ക്കും സമ്മാനങ്ങള്‍ നല്‍കി. ഹയര്‍ സെക്കന്ററി വിഭാഗം സെമിനാര്‍ ഹാളില്‍ നടന്ന പരിപാടികള്‍ ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. കേഡറ്റ് ലീഡര്‍ ജെ.ചൈതന്യ സ്വാഗതം പറഞ്ഞു. എസ്.പി.സി. സിപിഒ എ.ഗംഗാധരന്‍, എസിപിഒ പി.ശാരദ എന്നിവര്‍ നിര്‍ദ്ദേശങ്ങള്‍ നല്‍കി. അധ്യാപകരായ ബി.കൃഷ്‌ണപ്പ, കെ.സുധാമ, അധ്യാപികമാരായ എം.എ.ശ്രീജ, ബിയോള വി.ജേക്കബ് എന്നിവര്‍ സംബന്ധിച്ചു. | |||||
ശിശുദിനം:അഡൂര്‍ സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം നടത്തി Posted: 15 Nov 2014 12:45 AM PST
നവമ്പര്‍14:പ്രഥമപ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ നൂറ്റിഇരുപത്തഞ്ചാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ രക്ഷാകര്‍തൃസംഗമം സംഘടിപ്പിച്ചു. ഒന്ന് മുതല്‍ ഏഴ് വരെ ക്ലാസുകളിലെ രക്ഷിതാക്കള്‍ സംബന്ധിച്ചു. അധ്യാപകരക്ഷാകര്‍തൃസമിതിയുടെ പ്രസിഡന്റും കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. സര്‍വ്വശിക്ഷാഅഭിയാന്‍ നിര്‍ദ്ദേശപ്രകാരം പ്രത്യേകപരിശീലനം ലഭിച്ച എന്‍. ലതീശന്‍ മാസ്‌റ്റര്‍ രക്ഷിതാക്കള്‍ക്ക് ക്ലാസെടുത്തു. കുട്ടികളുടെ പഠനം, ആരോഗ്യം, ശുചിത്വം എന്നിവയില്‍ രക്ഷിതാക്കളുടെ പങ്കിനെക്കുറിച്ച് ബോധ്യപ്പെടുത്തുകയായിരുന്നു ക്ലാസിന്റെ പ്രധാനഉദ്ദേശ്യം. അധ്യാപകരക്ഷാകര്‍തൃസമിതി വൈസ് പ്രസിഡന്റ് എച്ച്. കൃഷ്‌ണന്‍, മദര്‍ പി.ടി.എ. പ്രസിഡന്റ് എ.വി.ഉഷ, സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി എന്നിവര്‍ ആശംസകളര്‍പ്പിച്ചു. കെ. സത്യശങ്കര മാസ്റ്റര്‍ സ്വാഗതവും സ്റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു. | |||||
ശിശുദിനം:സാക്ഷരം-സാഹിത്യോത്സവം Posted: 14 Nov 2014 11:57 PM PST നവമ്പര്‍ 14:അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ ശിശുദിനത്തോടനുബന്ധിച്ച് സാക്ഷരം പദ്ധതിയിലുള്‍പ്പെട്ട കുട്ടികള്‍ക്കായി സാഹിത്യോത്സവം സംഘടിപ്പിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി അധ്യക്ഷത വഹിച്ചു. എം. രതീഷ് സ്വാഗതവും കെ.ചെനിയ നായക്ക് നന്ദിയും പറഞ്ഞു. പദ്യപാരായണം, മിമിക്രി, സംഘഗാനം, ഒപ്പന തുടങ്ങിയ ഇനങ്ങളില്‍ കുട്ടികള്‍ ആവേശപൂര്‍വ്വം സംബന്ധിച്ചു. പഠനനിലവാരത്തില്‍ അല്‍പം പിറകിലായതിനാല്‍, പലപ്പോഴും അവസരങ്ങള്‍ വേണ്ടത്ര ലഭിക്കാത്ത നിരവധി കുട്ടികള്‍ക്ക് 'സാക്ഷരം-സാഹിത്യോത്സവം ' അവരുടെ കഴിവുകള്‍ പരിപോഷിപ്പിക്കാനും ആത്മവിശ്വാസം വീണ്ടെടുക്കുവാനുമുള്ള നല്ലൊരു വേദിയായി. കലാമോള്‍, എന്‍.ഹാജറ, പി.വി. നിഷ, ജിഷജനന്‍, കെ.സത്യശങ്കര, എ.ഗംഗാധരന്‍, വിദ്യാലത തുടങ്ങിയ അധ്യാപിക-അധ്യാപകന്മാരും നിരവധി രക്ഷിതാക്കളും സംബന്ധിച്ചു. |
You are subscribed to email updates from G.H.S.S. ADOOR To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment