കക്കാട്ട് |
ഗാന്ധി ജയന്തി ചിത്രരചന- ശിവഗംഗയ്ക്ക് ഒന്നാം സ്ഥാനം Posted: 15 Oct 2021 10:31 AM PDT |
Posted: 15 Oct 2021 10:30 AM PDT അന്താരാഷ്ട്ര ബഹിരാകാശ വാരത്തോടനുബന്ധിച്ച് VSSC നടത്തിയ പ്രസംഗമത്സരത്തിൽ 10A ക്ലാസ്സിലെ നന്ദന എൻ എസ്, നന്ദിത എൻ എസ് എന്നീകുട്ടികൾ പങ്കെടുത്തു. കുട്ടികൾക്കായി സ്കൂൾതലത്തിൽ ബഹീരാകാശ ക്വിസ് മത്സരം സംഘടിപ്പിക്കുകയും അതിൽ നിന്ന് മികച്ച മാർക്ക് നേടിയ 10 കുട്ടികൾ VSSCനടത്തിയ ക്വിസ് മത്സരത്തിൽ പങ്കെടുക്കുകയും ചെയ്തു. അതുപോലെ റീച്ച് ഔട്ട് സ്റ്റുഡന്റ് പരിപാടിയിലും സ്കൂളിന്റെ പങ്കാളിത്തം ഉണ്ടായിരുന്നു. യു പി തലത്തിൽ കുട്ടികൾക്കായി "സ്വപ്നങ്ങളുടെ നീല വിഹായസ്സ്"എന്ന പേരിൽ ജനാർദ്ദനൻ മാസ്റ്റുറുടെ സ്പേസ് മോട്ടിവേഷൻ ക്ലാസ്സും സംഘടിപ്പിച്ചു. |
Posted: 15 Oct 2021 10:29 AM PDT കേരള സ്റ്റേറ്റ് -ഭാരത് സ്കൗട്ട്സ് & ഗൈഡ്സ് വിഷൻ പരിപാടിയുടെ ഭാഗമായുള്ള എൻ്റെ വീട്ടിലും കൃഷിത്തോട്ടം ഹോസ്ദുർഗ് ഉപജില്ലയിലെ ഉദ്ഘാടന ചടങ്ങ് കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കൻ്ററി സ്കൂളിലെ സ്കൗട്ട് അഭിനവ് രാജിൻ്റെ എരിക്കുളത്തെ വീട്ടിൽ നടന്നു. മടിക്കൈ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് എസ് പ്രീത ഉദ്ഘാടനം ചെയ്തു വാർഡ് മെമ്പർ എം രജിത അദ്ധ്യക്ഷയായി കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് കെ.പി ശ്രീലത ജില്ലയിലെ മികച്ച കർഷക അധ്യാപ അവാർഡ് ജേതാവ് ജില്ലാ ഓർഗനൈസിങ്ങ് കമ്മീഷണർ വി.കെ ഭാസ്കരനെ പൊന്നാടയണിയിച്ച് ആദരിച്ചു. ജില്ല സെക്രട്ടറി വിവി മനോജ് കുമാർ, കക്കാട്ട് ഹയർ സെക്കൻ്ററി സ്കൂൾ സീനിയർ അസിസ്റ്റൻ്റ് കെ പ്രീത, ഉപജില്ല സെക്രട്ടറി എംവി ജയ, ട്രെയിനിങ്ങ് കൗൺസിലർ എംശശിലേഖ, എ.ഡി.സി എം ബാലകൃഷ്ണൻ, .കെ രതി, അഭിനവ് രാജ് എന്നിവർ സംസാരിച്ചു |
You are subscribed to email updates from കക്കാട്ട്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment