G.H.S.S. ADOOR |
കുമ്പള ഉപജില്ലാ സ്‍കൂള്‍ കലോത്സവം:ഹൈസ്‍കൂള്‍ അറബിക്കില്‍ അഡൂര്‍ ചാമ്പ്യന്മാര്‍ Posted: 03 Nov 2019 08:04 AM PST
ഷേണി ശ്രീശാരദാംബ ഹയര്‍ സെക്കന്ററി സ്‍കൂളില്‍ ഒക്ടോബര്‍ 29 മുതല്‍ നവമ്പര്‍ 2വരെയായി നടന്ന കുമ്പള ഉപജില്ലാ സ്‍കൂള്‍ കലോത്സവം അറബിക് ഹൈസ്‍കൂള്‍ വിഭാഗത്തില്‍ ജി.എച്ച്.എസ്.എസ്. അഡൂര്‍ 82 പോയിന്റോടെ ചാമ്പ്യന്‍ഷിപ്പ് നേടി. അറബിക് യു.പി. വിഭാഗത്തില്‍ രണ്ടാം സ്ഥാനവും യു.പി. പൊതുവിഭാഗത്തില്‍ മൂന്നാം സ്ഥാനവും ഹൈസ്‍കൂള്‍ പൊതുവിഭാഗത്തില്‍ നാലാം സ്ഥാനവും നേടിയ അഡൂരിലെ ചുണക്കുട്ടികള്‍ കലോത്സവചരിത്രത്തിലെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വര്‍ഷം കാഴ്ചവെച്ചത്. സ്‍കൂളിന് മികച്ച നേട്ടമുണ്ടാക്കുന്നതിന്റെ മുന്നണിയിലും പിന്നണിയിലും പ്രവര്‍ത്തിച്ച മുഴുവന്‍ കുട്ടികളെയും അധ്യാപിക-അധ്യാപകന്മാരെയും രക്ഷിതാക്കളെയും അധ്യാപക രക്ഷാകര്‍തൃ സമിതി അധ്യക്ഷന്‍ ജെ. ഹരീഷന്‍ മാസ്റ്റര്‍, പ്രിന്‍സിപ്പാള്‍ പി. ലക്ഷ്‍മണന്‍, ഹെഡ്‍മാസ്റ്റര്‍ അനീസ് ജി. മൂസാന്‍ എന്നിവര്‍ അഭിനന്ദിച്ചു. *ജി.എച്ച്.എസ്.എസ്. അഡൂരിൽ നിന്നും ജില്ലാതല മത്സരത്തിലേക്ക് യോഗ്യത നേടിയവർ* *HSS SECTION GENERAL* 1. നൗറീന.ഇ.ആര്‍ (കവിതാ രചന അറബിക് ) 2. ഗുരുപ്രസാദ് & പാര്‍ട്ടി (കോൽക്കളി ) *HS SECTION General* 1. ആര്യ പിവി (നാടോടി നൃത്തം) 2. സൗപർണിക കെ ( കഥാരചന ഇംഗ്ലീഷ്) 3. അചല പി ചന്ദ്രൻ & പാര്‍ട്ടി (സംഘഗാനം) 4. മുഹമ്മദ് നിയാസ് & പാര്‍ട്ടി (വട്ടപ്പാട്ട്) 5. ആയിഷ സജിന & പാര്‍ട്ടി (ഒപ്പന) 6. മുഹമ്മദ് ബദ്റുദ്ദീൻ. പി.എ & പാര്‍ട്ടി (കോൽക്കളി) *HS SECTION ARABIC* 1. യാകൂബ് നസീർ (Arabic ഗാനം) 2. തഹ്സീന (കഥാപ്രസംഗം) 3. യാകൂബ് നസീർ (മുഷാഅറ) 4. ഫജ്‌റിയ & മുബഷിറ (സംഭാഷണം) 5. മുഹമ്മദ് ശുഹൈബ് & പാർട്ടി (സംഘ ഗാനം) 6. മുഹമ്മദ് ശുഹൈബ് & പാർട്ടി (നാടകം) *UP SECTION GENERAL* 1. ഷാദിയ. എ.എസ് ( പ്രസംഗം മലയാളം) 2. തേജസ്വിനി കെ (സംഘഗാനം) 3.വിസ്മയ ആൻഡ് പാർട്ടി (സംഘ നൃത്തം) 4. ശ്രദ്ധ എസ് പാർവതി (കഥാരചന മലയാളം) *UP SECTION ARABIC* 1. നബീസത് ജുഹാദ (കഥ പറയല്‍) 2. റംസീന കെ.പി (മോണോ ആക്ട്) 3. അയിഷ സജ & റംസീന ( സംഭാഷണം) എൽപി വിഭാഗത്തിൽ നിന്നും ഒന്നാം സ്ഥാനം നേടിയവർ 1. അബ്ദുൽ സലാം ( അറബി ഗാനം) 2. അസ്മീന & പാര്‍ട്ടി (സംഘ ഗാനം) |
You are subscribed to email updates from G.H.S.S. ADOOR. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment