GHS KALICHANADUKKAM |
- മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ്
- എസ്.എസ്.എൽ.സി.വിജയത്തിളക്കം
- കാലിച്ചാനടുക്കത്തിന്റെ ചരിത്രരചനയ്ക്കായി ചരിത്ര സെമിനാർ
- LS Sവിജയികൾ
- USS. വിജയി പാർവ്വതി രതീഷ്
മാമ്പഴമധുരവുമായി പരിസ്ഥിതി ക്യാമ്പ് Posted: 17 May 2019 07:54 AM PDT മാമ്പഴത്തിന്റെ മാധുര്യം ചെറു ചുണ്ടുകളിൽ ഉറ്റിച്ചു കൊണ്ട് പരിസ്ഥിതി ക്യാമ്പ് പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.ഭാസ്കരൻ വെളളൂർ ഉദ്ഘാടനം ചെയ്തു. മാമ്പഴമധുരം പരിപാടിയിൽ 20 ഓളം നാടൻ മാമ്പഴ ഇനങ്ങൾ കുട്ടികളും അധ്യാപകരും ചേർന്ന് പ്രദർശിപ്പിച്ചു.കടുമാങ്ങ ,മൂവാണ്ടൻ മാങ്ങാ ,പുളിയൻ കണ്ണി മാങ്ങ, പഞ്ചസാര മാങ്ങ ,ഗോമാങ്ങ ,കപ്പ മാങ്ങ ,കിളി ചുണ്ടൻ മാങ്ങ ,കുറ്റ്യാട്ടൂർ മാങ്ങ, കുഞ്ഞിമംഗലം മാങ്ങ തുടങ്ങിയവ പ്രദർശിപ്പിച്ചു. മാവിന്റെ പ്രാധാന്യത്തെ കുറിച്ചും അവ സംരക്ഷിക്കേണ്ടതിനെ കുറിച്ചും അദ്ദേഹം ക്ലാസ്സ് എടുത്തു. വിദ്യാലയം ഏറ്റെടുക്കേണ്ട പരിസ്ഥിതി പ്രവർത്തനങ്ങളെ കുറിച്ച് ചർച്ച ചെയ്തു.പി ടി എ പ്രസിഡന്റ് പി.വി ശശിധരൻ ,എസ്എംസി ചെയർമാൻ സി.മധു ,മുൻ അധ്യാപിക പി.സരോജിനി ,എം ശശിലേഖ ,വി കെ ഭാസ്കരൻ ,എ വി നിർമ്മല ,പി വിജയകൃഷ്ണൻ എന്നിവർ സംസാരിച്ചു.പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു. |
Posted: 17 May 2019 07:43 AM PDT |
കാലിച്ചാനടുക്കത്തിന്റെ ചരിത്രരചനയ്ക്കായി ചരിത്ര സെമിനാർ Posted: 17 May 2019 07:36 AM PDT ചരിത്രമെഴുതാൻ കാലിച്ചാനടുക്കം... ചരിത്രത്തിന്റെ ഏടുകളിൽ ഏറെയൊന്നും പരാമർശിക്കപ്പെടാത്ത ഒരു പ്രദേശമാണ് കാലിച്ചാനടുക്കം. ഒരു കാലത്ത് കാലികൾ ധാരാളമുണ്ടായിരുന്ന കാഞ്ഞിരമരങ്ങൾ തിങ്ങിനിറഞ്ഞ ഒരു പ്രദേശമായിരുന്നത്രെ ഇത്. ശാസ്താ ആരാധനക്ക് പേരുകേട്ട ശാസ്താംപാറയിൽ 50 വർഷങ്ങൾക്ക് മുമ്പ് കാടുണ്ടായിരുന്നതും ചരിത്രം. മഹാ ശിലായുഗ സംസ്കാരത്തിന്റെ അവശിഷ്ടങ്ങൾ പ്രദേശത്തു നിന്നും കണ്ടെടുത്തിട്ടുണ്ട്. ജീവിത രീതി, ആചാരാനുഷ്ഠാനങ്ങൾ ,തുടങ്ങിയവയിൽ വൈവിധ്യമാർന്ന ചരിത്രം നമ്മുടെ പ്രദേശത്തുണ്ട്. കാലിച്ചാനടുക്കം പ്രദേശത്ത് ആദ്യമായി ആനയെ കൊണ്ടുവന്നതും ബസ്സ് വന്നതും വളരെ രസകരമായി നെഹ്റു കോളേജ് റിട്ടയേർഡ് പ്രൊഫസർ സി.ബാലൻ വിശദീകരിച്ചു. പ്രാദേശിക സ്ഥലനാമങളെ കുറിച്ച് ഹരിപ്പാട് ഹയർ സെക്കന്ററി സ്കൂളിലെ ചരിത്ര അധ്യാപകനായ ജയചന്ദ്രൻ എം പറഞ്ഞു. എങ്ങിനെ പ്രാദേശിക ചരിത്രം തയ്യാറാക്കാം എന്നതിനെ കുറിച്ച് സംസ്ഥാന അധ്യാപക അവാർഡ് ജേതാവും ശ്രീപുരം ഹയർ സെക്കന്ററി സ്കൂളിലെ അധ്യാപകനുമായ മനോജ് കുമാർ കണിച്ചുകുളങ്ങര ക്ലാസ്സ് എടുത്തു. ഈ ഒരു വർഷക്കാലത്ത് ചരിത്ര രചനയും ഡോക്യുമെന്ററിയും പൂർത്തിയാക്കാൻ തീരുമാനിച്ചു. ചടങ്ങിൽ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു. പി ടി എ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു. കോടോംബേളൂർ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ കെ.ഭൂപേഷ് പരിപാടി ഉദ്ഘാടനം ചെയ്തു. എസ്എംസി ചെയർമാൻ സി.മധു, വി.കെ.ഭാസ്കരൻ ,സിജിമോൾ, രാഹുൽ അടുക്കം എന്നിവർ സംസാരിച്ചു.സ്കൂൾ സാമൂഹ്യ ശാസ്ത്ര ക്ലബ്ബ് ,ലിറ്റിൽ കൈറ്റ്സ്. ,ഹെറിറ്റേജ് ക്ലബ്ബ് എന്നിവരുടെ നേതൃത്വത്തിലാണ് പരിപാടി നടത്തിയത് |
Posted: 17 May 2019 07:27 AM PDT |
Posted: 17 May 2019 07:25 AM PDT |
You are subscribed to email updates from GHS KALICHANADUKKAM. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google, 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment