Pages

GHS KALICHANADUKKAM

GHS KALICHANADUKKAM


കുട്ടികളുടെ സിനിമ - തുള്ളി -സി ഡി പ്രകാശനം

Posted: 08 Feb 2019 08:53 AM PST

പരിസ്ഥിതി സിനിമ തുള്ളി യുടെ പ്രകാശനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകൻ ശ്രീ.ടി.പി.പത്മനാഭൻ മാസ്റ്റർ നിർവ്വഹിച്ചു.
മാസങ്ങൾക്ക് മുമ്പ് പ്രളയത്തിൽ മുങ്ങിയ നമ്മുടെ കേരളം ഇന്ന് ജലക്ഷാമം നേരിടുകയാണ്.വളരെയേറെ ജലം ലഭിക്കുന്ന ഒരു പ്രദേശമായിട്ടും അനിയന്ത്രിത മായ കുന്നിടിക്കൽ ,മണലൂറ്റൽ. ,വയൽ നികത്തൽ  എന്നിവ ജലദൗർലഭ്യം നമ്മൾ നേരിടുന്ന ഒരു പ്രദേശമായി നമ്മുടെ സംസ്ഥാനത്തെ മാറ്റിയിരിക്കുന്നു. ഈ വിഷയത്തെ കുറിച്ച് അവബോധം ഉണ്ടാക്കുന്നതിന് ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്ത് അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾപ്പെടുത്തി നിർമിച്ച തുള്ളി എന്ന കുട്ടികളുടെ ചലച്ചിത്രത്തിന്റെ സിഡി പ്രകാശനം പ്രശസ്ത പരിസ്ഥിതി പ്രവർത്തകനും സമകാലിക മലയാളം വാരിക സാമൂഹ്യ പുരസ്കാര അവാർഡ് ജേതാവുമായ സീക്ക് ഡയറക്ടർ ശ്രീ ടി.പി. പത്മനാഭൻ മാസ്റ്റർ കോടോം ബേളൂർ  ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ  ആരോഗ്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാന് നല്കി നിർവ്വഹിച്ചു.ചടങ്ങിൽ എസ് ആർ ജി കൺവീനർ കെ.വി.പത്മനാഭൻ സ്വാഗതം ആശംസിച്ചു. പ്രധാനാധ്യാപകൻ ശ്രീ.കെ.ജയചന്ദ്രൻ  അധ്യക്ഷത വഹിച്ചു.വാർഡ് മെമ്പർമാരായ മുസ്തഫ തായന്നൂർ, എം.അനീഷ് കുമാർ ,പി ടി എ മെമ്പർ സി . രാജേന്ദ്രൻ .സീനിയർ അസിസ്റ്റന്റ് ബി.എസ് സിബി എന്നിവർ ആശംസ നേർന്നു. സിനിമയുടെ സംവിധായകൻ പ്രശസ്ത നാടകകൃത്ത് പ്രകാശൻ കരിവെളൂർ, ഛായാഗ്രാഹകൻ സജു ആലയി ,എഡിറ്റിംഗ് നിർവ്വഹിച്ച സന്ദീപ് അടമ്പിൽ, ക്യാമറാ സഹായം നിർവ്വഹിച്ച രാഹുൽ മോഹൻ ,ഡബ്ബിംഗ് ചെയ്ത അബിജിത്ത് എ.ആർ. സ്റ്റുഡിയോസ് കാഞ്ഞങ്ങാട് എന്നിവരെ അനുമോദിച്ചു. രക്ഷിതാക്കളും കുട്ടികളും ഉൾപ്പെടെ ഒരു വലിയ സദസ്സ് പരിപാടി വീക്ഷിക്കാൻ എത്തി. ജലം അമൂല്യമാണ് അത് കരുതലോടെ ഉപയോഗിക്കുക എന്ന സന്ദേശം നല്കുന്നതിൽ സിനിമ വിജയിച്ചു.




കുഷ്ഠരോഗ നിർമാർജനം - മാജിക് ഷോ

Posted: 08 Feb 2019 08:46 AM PST



സ്കൗട്ട് & ഗൈഡ്സ്LA റാലിയിൽ ഓവറോൾ കിരീടമണിഞ്ഞ് കാലിച്ചാനടുക്കം

Posted: 08 Feb 2019 08:41 AM PST

LA റാലി
ആകെ 14 ഗ്രൂപ്പ്‌ ഇനങ്ങൾ
9ഇനങ്ങളിൽ ഫസ്റ്റ് എ ഗ്രേഡ്
2 ഇനങ്ങളിൽ സെക്കന്റ്‌ എ ഗ്രേഡ്
1 GRADE
2 B GRADE
ആകെ TOTAL പോയിന്റ്
3244
രണ്ടാം സ്ഥാനം നേടിയ
രാജാസ് സ്കൂളിനെക്കാളും
620ഓളം പോയിന്റിന് മുമ്പിൽ
Up ക്വിസ്
നന്ദന സുരേഷ് 7B
ഒന്നാം സ്ഥാനം
ജോബിൻ 7B
രണ്ടാം സ്ഥാനം
beeds വർക്ക്‌
സംഘമിത്ര 9A
മൂന്നാം സ്ഥാനം
വർഷ വിജയൻ
ക്വിസ് ടൈ ബ്രേക്കിൽ മൂന്നാം സ്ഥാനം




റിപ്പബ്ലിക് ദിനാഘോഷം

Posted: 08 Feb 2019 08:34 AM PST

രാജ്യത്തിന്റെ 70-ാം റിപ്പബ്ലിക്ക് ദിനത്തിൽ കാലിച്ചാനടുക്കം സ്കൂളിൽ വിവിധ പരിപാടികൾ നടത്തി. പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ പതാക ഉയർത്തി.
വാർഡ് മെമ്പർ മുസ്തഫ തായന്നൂർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.ദേശഭക്തിഗാനം ,ഡിസ്പ്ലെ, മാസ് ഡ്രിൽ തുടങ്ങി വൈവിധ്യമാർന്ന പരിപാടികൾ അരങ്ങേറി.
ബി.എസ്.സിബി ,ഷിജിമോൾ, അജിനാസ് കരുണാകരൻ കാനാ വീട്ടിൽ എന്നിവർ സംസാരിച്ചു.





ലിറ്റിൽ കൈറ്റ്സ് ഡിജിറ്റൽ മാഗസിൻ ഇ- എഴുത്തോല പ്രകാശനം

Posted: 08 Feb 2019 08:21 AM PST

ലിറ്റിൽ കൈറ്റ്സ് തയ്യാറാക്കിയ ഇ- എഴുത്തോല ഡിജിറ്റൽ മാസിൻ കോടേം ബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ.കുഞ്ഞിക്കണ്ണൻ നിർവ്വഹിച്ചു


സ്ക്കൂൾ ബസ് ഉദ്ഘാടനം

Posted: 08 Feb 2019 08:13 AM PST

കാലങ്ങളായി യാത്രാക്ലേശമനുഭവിക്കുന്നകാലിച്ചാനടുക്കം ഗവ: ഹൈ സ്കൂളിന്റെ  ചിരകാല സ്വപ്നം  സാക്ഷാത്ക്കരിക്കുന്നതിനായി  കാസർഗോഡിന്റെ ജനകീയഎം.പി പി.കരുണാകരന്റെ വികസന ഫണ്ടിൽ നിന്നും അനുവദിച്ച സ്കൂൾ ബസിന്റെ ഉദ്ഘാടനംഇന്ന് വിദ്യാലയാങ്കണത്തിൽ വെച്ച് നടന്നു. സ്കൂൾ പി.ടി.എ പ്രസിഡണ്ട്   പി.വി.ശശിധരൻ സ്വാഗതമാശംസിച്ചു. ചടങ്ങിൽ കോടോംബേളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സി. കുഞ്ഞിക്കണ്ണൻ അധ്യക്ഷത വഹിച്ചു.. സ്കൂൾ പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ റിപ്പോർട്ട് അവതരിപ്പിച്ചു'. കാസർഗോഡിന്റെ  കരുത്തനായ എം.പി. പി.കരുണാകരൻ പരിപാടിയുടെ ഉദ്ഘാടന കർമ്മം ഫ്ലാഗ് ഓഫ് ചെയ്ത് നിർവ്വഹിച്ചു..പരപ്പ ബ്ലോക്ക് പഞ്ചായത്ത് വൈസ്.പ്രസി.  പി.വി.തങ്കമണി, കോടോംബേളൂർ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർമാൻ  കെ.ഭൂപേഷ്, വാർഡംഗങ്ങളായ  മുസ്തഫ തായന്നൂർ, എം അനീഷ് കുമാർ, SMC ചെയർമാൻ സി.മധു, മദർ പി.ടി.എ പ്രസിഡണ്ട്  എ. അംബിക,
ടി.വി.ജയചന്ദ്രൻ
      എ.കെ.രാജപ്പൻ
       പി.ബാലചന്ദ്രൻ
       ടി.പി.ഫാറൂഖ്
       പൂർവ്വ വിദ്യാർത്ഥി സംഘടനാ പ്രസിഡണ്ട് എ.ലത്തീഫ് ,സീനിയർ അസിസ്റ്റൻറ്സിബി ബി.എസ്, സ്റ്റാഫ് സെക്രട്ടറി പി.രവി, സ്കൂൾ ലീഡർ  മരിയ ബെന്നി എന്നിവർ  സംസാരിച്ചു. മുൻPTAപ്രസിഡണ്ടുമാർ, SMC ചെയർമാൻമാർ എന്നിവർ പങ്കെടുത്തു. ആഘോഷകമ്മറ്റി കൺവീനർ വി.കെ.ഭാസ്ക്കരൻ ചടങ്ങിന് നന്ദി പ്രകാശിപ്പിച്ചു.

No comments:

Post a Comment