Cheruvathur12549 |
Posted: 02 Aug 2017 09:31 AM PDT സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞെടുപ്പ് 2017-18 2017-18 അധ്യയന വര്‍ഷത്തെ സ്ക്കൂള്‍ ലീഡര്‍ തെരഞ്ഞടുപ്പ് 28/07/2017 വെള്ളിയാഴ്ച്ച നടന്നു. സാമൂഹ്യശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തില്‍ നടന്ന തെരഞ്ഞെടുപ്പ് തികച്ചും ജനാധിപത്യ രീതിയിലായിരുന്നു. സമ്മതിദായകാവകാശം വിനിയോഗിക്കുന്നതിനും, ജനാധിപത്യ രീതിയില്‍ തെരഞ്ഞെടുപ്പ് നടത്തുന്നത് എങ്ങിനെയെന്നും, പഠിക്കുന്നതോടൊപ്പം തെരഞ്ഞടുപ്പിന്റെ നടപടിക്രമങ്ങള്‍ നിയന്ത്രിച്ചത് കുട്ടികള്‍ തന്നെയായിരുന്നു. മൂന്ന് സ്ഥാനാര്‍ത്ഥികള്‍ മല്‍സരിച്ച തെരഞ്ഞെടുപ്പ് കുട്ടികള്‍ വാശിയോടെയും, താല്‍പര്യത്തോടെയും ഏറ്റെടുത്തു. അനിത ടീച്ചര്‍, വിശ്വനാഥന്‍ മാസ്റ്റര്‍, വിജയ ടീച്ചര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്ക്കുള്‍ ലീഡറായി ഏഴ്.എ. ക്ലാസ്സിലെ നഫീസത്തുല്‍ മിസിരിയയും,ഡപ്യൂട്ടി ലീഡറായി ഏഴ്. എ.ക്ലാസ്സിലെ ഫാത്തിമത്തുല്‍ മുബഷീറയുംതെരഞ്ഞെടുക്കപ്പെട്ടു. വോട്ടിംഗ് നില. ആകെ പോള്‍ ചെയ്ത വോട്ട് - 150 നഫീസത്തുല്‍ മിസിരിയ - 79 ഫാത്തിമത്തുല്‍ മുബഷീറ - 71 ഫാത്തിമത്തുല്‍ ആഷിഫ - 0 അസാധു - 0 നഫീസത്തുല്‍ മിസിരിയ.എ.എം. ഏഴ്-എ ഡപ്യൂട്ടി ലീഡര്‍ ഫാത്തിമത്തുല്‍ മുബഷിറ.യു.കെ. ഏഴ്-എ |
Posted: 02 Aug 2017 08:44 AM PDT *ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സും * കൈതക്കാട് എ.യു.പി.സ്ക്കൂള്‍ ഇക്കോ ക്ലബ്ബ് ഉദ്ഘാടനവും പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസ്സും പ്രശസ്ത പരിസ്ഥിതി പ്രവര്‍ത്തകന്‍ ശ്രീ. ഭാസ്ക്കരന്‍ വെള്ളൂര്‍ 28/07/2017 വെള്ളിയാഴ്ച്ച നിര്‍വ്വഹിച്ചു. പരിസ്ഥിക്ക് നാശം വരുത്തുന്ന പ്രവര്‍ത്തനങ്ങള്‍ ചെറുക്കാനും നാളേക്ക് വേണ്ടി ഭൂമിയെ സ്നേഹിക്കാന്‍ നാം ഓരോരുത്തര്‍ക്കും കഴിയണമെന്നും ഭാസ്ക്കരന്‍ വെള്ളൂര്‍ കുട്ടികള്‍ക്ക് നിര്‍ദ്ദേശം നല്‍കി. ഭക്ഷണം ഇനി പാഴാക്കികളയില്ലെന്നും, ഓരോ കുട്ടിയും ഓരോ മരം വച്ചുപിടിപ്പിക്കുമെന്നും, പ്ലാസ്റ്റിക് പോലുള്ള മാലിന്യങ്ങള്‍ ഉപേക്ഷിക്കുമെന്നും, പരിസര പ്രദേശത്തെ വീടുകളില്‍ ഇത് ബോധ്യപ്പെടുത്തുമെന്നും കുട്ടികള്‍ പ്രതിജ്ഞയെടുത്തു. പരിസ്ഥിതി കവിതകളും, കടങ്കഥകളുമൊക്കെയായി ഏറെ നേരം ശ്രീ. ഭാസ്ക്കരന്‍ വെള്ളൂര്‍ കുട്ടികളുമായി സംവദിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടീച്ചര്‍ സ്വാഗതമാശംസിച്ചു. ഇക്കോ ക്ലബ്ബ് കണ്‍വീനര്‍ സമദ് മാസ്റ്റര്‍ നന്ദി രേഖപ്പെടുത്തി. |
Posted: 02 Aug 2017 08:24 AM PDT *കൈതക്കാട് എ.യു.പി സ്ക്കൂളില്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് വര്‍ണാഭ തുടക്കം * കൈതക്കാട് എ.യു.പി.സ്ക്കൂളില്‍ 2017-18 അദ്ധ്യയന വര്‍ഷത്തില്‍ പാഠ്യ പാഠ്യേതര രംഗത്തെ കൂടുതല്‍ മികവ് ഉറപ്പ് വരുത്താന്‍ രൂപീകരിച്ച വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ജൂലായ് 27 വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 2 മണിക്ക് ഇടയിലക്കാട് എല്‍.പി. സ്ക്കൂള്‍ പ്രധാനാധ്യാപകന്‍ അനില്‍കുമാര്‍ മാസ്റ്റര്‍ നിര്‍വ്വഹിച്ചു. ശാസ്ത്രപരീക്ഷണങ്ങളും, മാജിക്കുകളുമായി ഉദ്ഘാടന പരിപാടി കുട്ടികള്‍ക്ക് നവ്യാനുഭവമായി. വിവിധ ക്ലബ്ബുകളുടെ പ്രവര്‍ത്തനങ്ങളും , കലാപരിപാടികളും കുട്ടികള്‍ അവതരിപ്പിച്ചു. ഇംഗ്ലീഷ് ക്ലബ്ബിന്റെ മാഗസിന്‍ പ്രകാശനവും ഉദ്ഘാടകന്‍ നിര്‍വ്വഹിച്ചു. ഹെഡ്മിസ്ട്രസ് ശ്രീലത ടിച്ചര്‍ സ്വാഗതമാശംസിച്ചു. അനിത ടീച്ചര്‍ , വിശ്വനാഥന്‍ മാസ്റ്റര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി. സ്റ്റാഫ് സെക്രട്ടറി ചന്ദ്രമതി ടീച്ചര്‍ നന്ദി പ്രകാശിപ്പിച്ചു. |
You are subscribed to email updates from Cheruvathur12549. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment