ചാന്ദ്രദിനത്തില്‍ ശാസ്‌ത്രപ്രദര്‍ശനമൊരുക്കി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ കുട്ടികള്‍ Posted: 21 Jul 2017 07:41 PM PDT
 | പിടിഎ പ്രസിഡന്റ് ഉദ്ഘാടനം ചെയ്യുന്നു |
|  | റോക്കറ്റുമായി അഞ്ചാം ക്ലാസിലെ കുട്ടികള്‍ |
|
 | ഹൈഡ്രോളിക് ജാക്കിന്റെ പ്രവര്‍ത്തനം കുട്ടികള്‍ വിശദീകരിക്കുന്നു |
|  | മദര്‍ പിടിഎ പ്രസിഡന്റിന്റെ ബിപി പരിശോധിക്കുന്ന കുട്ടികള്‍ |
|
 | ഇംപ്രൊവൈസ് ചെയ്ത സ്‌റ്റെതെസ്‌കോപ്പുമായി കുട്ടികള്‍ |
|  | ചോക്കുവിളക്കുമായി ഒമ്പതാം ക്ലാസിലെ കുട്ടികള്‍ |
|
അഡൂര്‍ : ചാന്ദ്രദിനാചരണത്തോടനുബന്ധിച്ച് അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ 'ശാസ്‌ത്രോത്സവം' എന്ന പേരില്‍ ശാസ്‌ത്രപ്രദര്‍ശനമൊരുക്കി. വിവിധ ശാസ്‌ത്രതത്വങ്ങളെ അടിസ്ഥാനമാക്കിയുള്ള പ്രവൃത്തിക്കുന്ന മാതൃകകളും നിശ്ചല മാതൃകകളും ലഘുപരീക്ഷണങ്ങളും കുട്ടികളില്‍ ശാസ്‌ത്രാഭിരുചി വളര്‍ത്താന്‍ സഹായകരമായി. പുല്ല് വെട്ട് യന്ത്രം, ഹൈഡ്രോളിക് ജാക്ക് തുടങ്ങിയവയുടെ പ്രവൃത്തിക്കുന്ന മാതൃകകള്‍ ശ്രദ്ധേയമായി. വിക്രം സാരാഭായ് സയന്‍സ് ക്ലബിന്റെ ആഭിമുഖ്യത്തിലാണ് പ്രദര്‍ശനം സംഘടിപ്പിച്ചത്. അധ്യാപകരക്ഷാകര്‍തൃ സമിതി പ്രസിഡന്റ് എ.കെ. മുഹമ്മദ് ഹാജി പരീക്ഷണത്തിലൂടെ അഗ്നിപര്‍വ്വതസ്‌ഫോടനം നടത്തി പ്രദര്‍ശനം ഉദ്ഘാടനം ചെയ്‌തു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. ദേലമ്പാടി ഗ്രാമപഞ്ചായത്ത് മെമ്പര്‍ കമലാക്ഷി, മദര്‍ പിടിഎ പ്രസിഡന്റ് എ.വി. ഉഷ, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ ആശംസകളര്‍പ്പിച്ചു. സ്‌റ്റാഫ് സെക്രട്ടറി ഡി. രാമണ്ണ സ്വാഗതവും എ.രാജാറാമ നന്ദിയും പറഞ്ഞു.  |
No comments:
Post a Comment