GUPS PULLUR
ഒന്നാം ക്ലാസില്‍ വായനയുടെ വസന്തം
ഒന്നാം ക്ലാസുകാര്‍ നല്ല വായനക്കാരായത് ഇങ്ങനെയാണ്...
പാഠഭാഗങ്ങള്‍ പുരോഗമിക്കുന്ന മുറയ്ക്ക് ഒന്നാം ടേം കഴിയാറുകുമ്പോഴേക്കും ടീച്ചര്‍ ഇങ്ങനെയുള്ള വായനക്കാര്‍ഡുകള്‍ നല്‍കി.
ക്ലാസുമുറിയില്‍ നല്ല ചിത്രങ്ങളുള്ള കുട്ടികളെ ആകര്‍ഷിക്കുന്ന പുസ്തകങ്ങള്‍ ഡിസ് പ്ലേ ചെയ്തു.പുസ്തകങ്ങള്‍ കുട്ടികളുടെ ഇഷ്ടപ്പെട്ട കൂട്ടുകാരായി..അവര്‍ പുസ്തകങ്ങള്‍ എടുത്തു,മണപ്പിച്ചു തിരികെ വച്ചു.പുസ്തകങ്ങളിലെ ചിത്രങ്ങളില്‍ നിന്നും അവര്‍ കഥകള്‍ മെനഞ്ഞുണ്ടാക്കി...
ഒപ്പം കഥാ-കവിതാ കാര്‍ഡുകളും നല്‍കി...
ടീച്ചര്‍ പുസ്തകങ്ങള്‍ അവര്‍ക്ക് വായിച്ചു കൊടുത്തു...ഓരോ പേജിലേയും ചിത്രങ്ങള്‍ കാണിച്ച്,കുട്ടികളുടെ ജിജ്ഞാസയുണര്‍ത്തി,കഥ ഊഹിച്ചു പറയാനുള്ള അവസരങ്ങള്‍ നല്കി.
ഈ രീതി കുട്ടികള്‍ക്ക് കഥ സ്വയം സ്വയം വായിച്ചുനോക്കാനുള്ള പ്രേരണയായി...
പതുക്കെ അവര്‍ പുസ്തകങ്ങള്‍ വായിക്കാന്‍ തുടങ്ങി..
പുസ്തകങ്ങള്‍ വായിച്ച് വായിച്ച് ആസ്വദിക്കാനും...
No comments:
Post a Comment