Pages

G.H.S.S. ADOOR

G.H.S.S. ADOOR


Posted: 28 Jun 2015 04:30 AM PDT

സ്‌കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം അഡൂര്‍ പ്രാഥമികാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ ഡോ.വിവേക് നിര്‍വ്വഹിക്കുന്നു

അഡൂര്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസിലെ കുട്ടികള്‍ക്കിനി കോഴി വളര്‍ത്താം

Posted: 28 Jun 2015 03:53 AM PDT

കോഴിക്കുഞ്ഞുങ്ങളുടെ വിതരണോദ്ഘാടനം
പിടിഎ പ്രസിഡന്റ് സി.കെ.കുമാരന്‍ നിര്‍വഹിക്കുന്നു
അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ അഞ്ചാം ക്ലാസില്‍ പഠിക്കുന്ന അമ്പത് കുട്ടികള്‍ക്ക് അഞ്ച് വീതം കോഴിക്കുഞ്ഞുങ്ങളെ നല്‍കി. കൂടെ കോഴിത്തീറ്റയും രോഗങ്ങളെ പ്രതിരോധിക്കാന്‍ മരുന്നും. ഗ്രാമീണ കോഴി വളര്‍ത്തല്‍ പദ്ധതിയുടെ ഭാഗമായി മൃഗസംരക്ഷണ വകുപ്പാണ് കോഴിക്കുഞ്ഞുങ്ങളെ നല്‍കിയത്. കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷനും സ്‌കൂള്‍ പിടിഎ പ്രസിഡന്റുമായ സി.കെ.കുമാരന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. കോഴികളില്‍ നിന്നും ലഭിക്കുന്ന മുട്ട സ്‌കൂള്‍ ഉച്ചഭക്ഷണ പരിപാടിക്കായി വില്‍പന നടത്താന്‍ സാധിക്കണമെന്ന് അദ്ദേഹം കുട്ടികളോട് പറഞ്ഞു. കുട്ടികളുടെ രക്ഷിതാക്കളും പരിപാടിയില്‍ സംബന്ധിച്ചു. അഡൂര്‍ ഗവ. മൃഗാശുപത്രിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ.രാഹുല്‍ പദ്ധതി വിശദീകരിച്ചു. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ അധ്യക്ഷത വഹിച്ചു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി സ്വാഗതവും സ്‌റ്റാഫ് കൗണ്‍സില്‍ സെക്രട്ടറി എ.എം. അബ്‌ദുല്‍ സലാം നന്ദിയും പറഞ്ഞു.

ലഹരിക്കെതിരെ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കുട്ടികളും അധ്യാപകരും

Posted: 28 Jun 2015 03:08 AM PDT

ഹെഡ്‌മാസ്‌റ്റര്‍ ബി.ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്യുന്നു
അഡൂര്‍ : ലോക ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളില്‍ വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. രാവിലെ നടന്ന പ്രത്യേക സ്‌കൂള്‍ അസംബ്ലിയില്‍ അഡൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. വിവേക് ലഹരിവസ്‌തുക്കള്‍ സമൂഹത്തിലുണ്ടാക്കുന്ന വിപത്തുകളെക്കുറിച്ച് ബോധവല്‍ക്കരണം നടത്തി. ലഹരിവസ്‌തുക്കള്‍ക്കെതിരെ കുട്ടികള്‍ പ്രതിജ്ഞയെടുത്തു. സ്‌റ്റുഡന്റ് പൊലീസ് കേഡറ്റുകളുടെയും സോഷ്യല്‍ സയന്‍സ് ക്ലബിന്റെയും സംയുക്താഭിമുഖ്യത്തില്‍ ലഹരിവിരുദ്ധ ദിനാചരണത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ഭീമന്‍ കാന്‍വാസില്‍ കുട്ടികളും അധ്യാപകരും ഒപ്പു രേഖപ്പെടുത്തി. ഹെഡ്‌മാസ്‌റ്റര്‍ ബി. ബാലകൃഷ്‌ണ ഷെട്ടിഗാര്‍ ഉദ്ഘാടനം ചെയ്‌തു. സീനിയര്‍ അസിസ്‌റ്റന്റ് എന്‍. പ്രസന്നകുമാരി, എസ്.പി.സി..സി.പി.. പി.ശാരദ, അധ്യാപകരായ എച്ച്. പദ്‌മ, എന്‍. ഹാജിറ, സുജീഷ് കുമാര്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിവിധസ്ഥലങ്ങളില്‍ ലഹരിവിരുദ്ധ പോസ്‌റ്റര്‍ പതിപ്പിച്ചു.

Cheruvathur12549

Cheruvathur12549


വിദ്യാരംഗം

Posted: 28 Jun 2015 12:47 AM PDT


വിദ്യാരംഗം ഉദ്ഘാടനം ചെയ്തു
വായനാവാരാചരണത്തോടനുബന്ധിച്ച് കൈതക്കാട് എ.യു.പി സ്ക്കൂളില്‍ വിദ്യാരംഗം കലാസാഹിത്യ വേദിയുടെ ഉദ്ഘാടനവും പാവനാടകവും സംഘടിപ്പിച്ചു. പ്രമോദ് മാസ്റ്റര്‍ അടുത്തില ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് പുസ്തക വായനയുടെ പ്രാധാന്യം സൂചിപ്പിച്ച് "മുത്തശ്ശിയോടൊപ്പം"എന്ന പാവനാടകം പ്രമോദ് മാസ്റ്റര്‍ അവതരിപ്പിച്ചു.
വായനാ വാരാചരണത്തിന്റെ ഭാഗമായി നടത്തിയ സാഹിത്യ ക്വിസ്, കഥാരചന, ചിത്രരചന തുടങ്ങിയ മല്‍സരങ്ങളില്‍ വിജയിച്ച വിദ്യാര്‍ത്ഥികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. പ്രധാനാധ്യാപിക ശ്രീലത ടീച്ചര്‍, വിദ്യാരംഗം കോ-ഓര്‍ഡിനേറ്റര്‍ ദീപ ടീച്ചര്‍,സ്റ്റാഫ് സെക്രട്ടറി ചന്രമതി ടീച്ചര്‍,എന്നിവര്‍ സംസാരിച്ചു.