ഡയറ്റ് കാസര്‍ഗോഡ് |
Posted: 27 Dec 2015 05:07 AM PST TERMS ന്റെ ഉള്ളടക്കം മെച്ചപ്പെടുത്തുന്നതിനുള്ള ദ്വിദിന ശില്‍പശാല ഐ ടി @ സ്കൂളില്‍ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്റ്റര്‍ വി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. ബഹുമാനപ്പെട്ട ഡി പി ഐ, എ ഡി പി ഐ തുടങ്ങിയവര്‍ വളരെ താത്പര്യത്തോടെയാണ് കാസര്‍ഗോഡ് ജില്ലയില്‍ നടന്നു വരുന്ന റിസോഴ്സ് ബ്ലോഗ് നിര്‍മാണത്തെ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. കേരളത്തിലെ സ്കൂള്‍ വിദ്യാഭ്യാസത്തിന്റെ മുന്നോട്ടു പോക്കിന് ഏറെ സഹായകമായ ഒരു സംരംഭത്തിനാണ് നാം തുടക്കമിട്ടിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ചടങ്ങില്‍ അധ്യക്ഷത വഹിച്ച ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ പി വി കൃഷ്ണകുമാര്‍ ഈ സംരംഭത്തില്‍ രാപ്പകലില്ലാതെ മുഴുകിയ റിസോഴ്സ് ടീം അംഗങ്ങളെ അഭിനന്ദിച്ചു. TERMS വിജയത്തിലെത്തിക്കുന്നതില്‍ കാസര്‍ഗോഡ് ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്ററും മാസ്റ്റര്‍ ട്രെയിനര്‍മാരും നല്‍കി വരുന്ന പിന്തുണയെ പ്രകീര്‍ത്തിച്ചു. ജില്ലയില്‍ നിലനില്‍ക്കുന്ന അക്കാദമിക കൂട്ടായ്മ ഒന്നുകൊണ്ടു മാത്രമാണ് TERMS നെ ഇന്നത്തെ നിലയിലേക്ക് എത്തിക്കാനായതെന്ന് അദ്ദേഹം അനുസ്മരിച്ചു. ജില്ലാ പഞ്ചായത്ത് ഭാരവാഹികള്‍, ഡി ഡി ഇ, ഡി ഇ മാര്‍, എ ഇ ഒ മാര്‍, എസ് എസ് എ, ആര്‍ എം എസ് എ എന്നിവയുടെ വിവിധ തലങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍, അധ്യാപക സംഘടനാ നേതാക്കന്മാര്‍ എന്നിവര്‍ നല്‍കി വരുന്ന പിന്തുണയും അദ്ദേഹം എടുത്തു പറഞ്ഞു. ഐ ടി ഫാക്കല്‍ട്ടി സീനിയര്‍ ലക്ചറര്‍ ഡോ. പി വി പുരുഷോത്തമന്‍ സ്വാഗതമോതി. ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് TERMS ന്റെ നിലവിലുള്ള സ്ഥിതി വിശകലനം ചെയ്തു. ഐ ടി ഫാക്കല്‍ട്ടി ലക്ചറര്‍ കെ വിനോദ് കുമാര്‍ ശില്‍പശാലയുടെ ഉള്ളടക്കവും ലക്ഷ്യവും അവതരിപ്പിച്ചു. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ്. To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment