Pages

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801

JYOTHIBHAVAN SCHOOL FOR THE HEARING IMPAIRED-12801


ഒക്ടോബര്‍ ഒന്ന്-വയോജന ദിനം

Posted: 01 Oct 2015 02:32 AM PDT

ഇന്ന് ലോക വയോജന ദിനം.

ആയുസ്സിന്‍െറ ഭൂരിഭാഗവും സ്വന്തം കുടുംബത്തിനുവേണ്ടി അധ്വാനിച്ച്, ജീവിതത്തിന്‍െറ സായംസന്ധ്യയില്‍ രോഗങ്ങളാലും വാര്‍ധക്യത്താലും പരസഹായം ആവശ്യമായിവരുന്ന സമയത്ത് മക്കളും മറ്റു ബന്ധുക്കളും നല്ല രീതിയില്‍ കഴിയുമ്പോള്‍തന്നെ, സഹായത്തിനാരുമില്ലാതായിത്തീരുന്നവരുടെ അവസ്ഥ അതിദയനീയമാണ്,വയോജനങ്ങള്‍ അവഗണിക്കപ്പെടേണ്ടവരല്ലെന്നും മറിച്ച് ആദരിക്കപ്പെടേണ്ടവരാണെന്നുമുള്ള ബോധം ജനങ്ങളില്‍ വളരണം. അവരുടെ അഭിപ്രായങ്ങള്‍ക്ക് വില കല്‍പിക്കണം. ഇത്തരത്തിലുള്ള പ്രവര്‍ത്തനങ്ങളിലൂടെ മാത്രമേ സമൂഹം അവരോടുള്ള കടമ നിര്‍വഹിക്കുന്നുള്ളൂ. ഫലത്തില്‍ അത് ഇന്നത്തെ യുവാക്കള്‍ക്കുവേണ്ടി തന്നെയുള്ളതാണ്. കാരണം, നാളെ ഈ അവസ്ഥയില്‍ എത്തിച്ചേരുന്നവരാണല്ലോ അവര്‍. വൃദ്ധജനങ്ങളുടെ കണ്ണീര്‍ വീണാല്‍ ആ ചൂടില്‍ സമൂഹ മനസാക്ഷി നെരിപ്പോടുകണക്കെ അണയാതെ നീറിക്കൊണ്ടിരിക്കും -
ഐക്യ രാഷ്ട്രസഭ ഒക്ടോബര്‍ ഒന്ന് വയോജന ദിനമായി ആചരിച്ചു വരുന്നു. 2008 ല്‍ ഈ ദിനത്തിന്‍റെ പ്രഖ്യാപിത ലക്‍ഷ്യം "വയോധികരുടെ അവകാശങ്ങള്‍" ആണ്. അന്താരാഷ്ട്ര മനുഷ്യാവകാശ പ്രഖ്യാപനത്തിന്‍റെ അറുപതാം വാര്‍ഷികമായതിനാലാണ് ഐക്യരാഷ്ട്ര സഭ വയോധികരുടെ അവകാശങ്ങള്‍ ഇത്തവണ പ്രതിപാദ്യമാക്കിയിരിക്കുന്നത്.
ജീവിത സായാഹ്നത്തില്‍ എത്തി നില്‍ക്കുന്നവര്‍ക്ക് ആഹ്ലാദവും പരിഗണനയും നല്‍കുന്ന ഒരു സമൂഹമുണ്ടെങ്കില്‍ എത്ര നന്നായിരിക്കും. ബന്ധുവോ പരിചയക്കാരോ അപരിചിതരോ ആരുമാവട്ടെ, അനുഭവത്തിന്‍റെ തീച്ചൂളയിലൂടെ കടന്നു വന്ന അവരെ നമുക്ക് ഈ ദിനത്തില്‍ സമഭാവനയോടെ കാണാം, ആദരിക്കാം....
******************************************************************************
******************************************************************************
jyo

No comments:

Post a Comment