ഡയറ്റ് കാസര്‍ഗോഡ് |
Posted: 28 Jul 2015 10:57 AM PDT ഡയറ്റിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷം സംഘടിപ്പിക്കുന്ന LENS ( Science Enrichment Programme For Schools in connection with Light & Soils Year) പദ്ധതിയുടെ ഉള്ളടക്കത്തെ സംബന്ധിച്ചും നടത്തിപ്പിനെ കുറിച്ചും ആശയരൂപീകരണം നടത്തുന്നതിനുള്ള ഏകദിന ശില്പശാല പടന്നക്കാട് കാര്‍ഷിക സര്‍വകലാശാലയില്‍ നടന്നു. കോര്‍ഡിനേറ്റര്‍ ഡോ. രഘുറാം ഭട്ട് സ്വാഗതം പറഞ്ഞു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. കൃഷ്ണകുമാറിന്റെ അധ്യക്ഷതയില്‍ കാര്‍ഷിക കോളേജ് അസോസിയേറ്റ് ഡീന്‍ ഡോ. എം ഗോവിന്ദന്‍ ശില്പശാല ഉദ്ഘാടനം ചെയ്തു. ഡയറ്റ് ഫാക്കല്‍ട്ടി മെമ്പര്‍ പി ഭാസ്കരന്‍ ചടങ്ങില്‍ പങ്കെടുത്തവര്‍ക്ക് നന്ദി പറഞ്ഞു. രണ്ടാമത്തെ സെഷനില്‍ പരിപാടിയെ സംബന്ധിച്ച വിഷയാവതരണം ഡയറ്റ് ഫാക്കല്‍ട്ടി ഡോ. പി വി പുരുഷോത്തമന്‍ നടത്തി. തുടര്‍ന്ന് പരിപാടിയെ സംബന്ധിച്ച് നടന്ന ചര്‍ച്ചയില്‍ ഡോ. പി ആര്‍ സുരേഷ് (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് സോയില്‍ സയന്‍സ്, കാര്‍ഷിക കോളേജ്), ഡോ. ഉദയാനന്ദന്‍ (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഫിസിക്സ്, നെഹ്റു കോളേജ്),ഡോ. ഉണ്ണികൃഷ്ണന്‍ യു (ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എന്‍വയോണ്‍മെന്റ് സയന്‍സ്, സെന്‍ട്രല്‍ യൂണിവേഴ്സ്സിറ്റി ഓഫ് കേരള), പ്രൊഫ. എം ഗോപാലന്‍ (റിട്ടയേര്‍ഡ് പ്രൊഫസര്‍) എന്നിവര്‍ പങ്കെടുത്തു. ഉച്ചയ്ക്കുശേഷം നടന്ന ഗ്രൂപ്പ് ചര്‍ച്ചയില്‍ ഇരുപതോളം വിദഗ്ധാധ്യാപകര്‍ പങ്കെടുത്തു. ഡോ. കെ എം ശ്രീകുമാര്‍, പ്രൊഫ. ഗോപാലന്‍ എന്നിവര്‍ ഇടപെട്ടു സംസാരിച്ചു. ഡോ. രഘുറാം ഭട്ട് ചര്‍ച്ചകള്‍ ക്രോഡീകരിച്ചു സംസാരിച്ചു. വരുന്ന ആറുമാസം വര്‍ഷാചരണവുമായി ബന്ധപ്പെട്ട് സ്കൂളുകളില്‍ നടക്കേണ്ട പരിപാടികള്‍ക്ക് ഉടന്‍ അന്തിമരൂപം നല്‍കും. അധ്യാപകപരിശീലനം, ഹാന്റ് ഔട്ട് നിര്‍മാണം തുടങ്ങിയ പരിപാടികളുടെ നിര്‍ദേശം വന്നു. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment