പെണ്മ |
Posted: 03 Jul 2015 12:37 AM PDT കാസര്‍ഗോഡ് ഡിഇഒ ഓഫീസ് ജൂണ്‍ മാസം 29ന് അപൂര്‍വ്വമായൊരു ദൃശ്യത്തിന്റെ വേദിയായി മാറി.പുതിയ ഡിഇഒ യുടെ ചുമതലയേല്‍ക്കലായിരുന്നു അത്.പുതിയ ഡിഇഒ ആയി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ പ്രഥമാധ്യാപകനായ ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍ പ്രമോഷനായിരുന്നു.ഇതുവരെ ഏതൊരു അധ്യാപകന്റെ സര്‍വ്വീസില്‍ നിന്നും വിരമിക്കലായാലും ഔദ്യോഗികസ്ഥാനക്കയറ്റമായാലും അതില്‍ പങ്കാളിത്തം വഹിക്കുക പ്രധാനമായും സഹപ്രവര്‍ത്തകരാണ്. എന്നാല്‍,അതിന്‍ നിന്നും വിഭിന്നമായി ഏതൊരധ്യാപകന്നുംലഭിക്കാത്ത അപൂര്‍വ്വമായ സൗഭാഗ്യത്തിന്റെ ഉടമയായി മാറുകയായിരുന്നു,ശ്രീ വേണുഗോപാലന്‍ മാസ്റ്റര്‍. അദ്ദേഹത്തിന്റെ കുട്ടികളുടെ സാന്നിധ്യത്തില്‍ ആണ് അദ്ദേഹം ജില്ലാ വിദ്യാഭ്യാസ ഓഫീസറുടെ പദവി ഏറ്റെടുക്കാന്‍ എത്തിയത്.അപൂര്‍വ്വമായ ഈ ആഹ്ലാദനിമിഷങ്ങളെ ഓഫീസ് ജീവനക്കാരും വിസ്മയത്തോടെയാണ് സ്വീകരിച്ചത്.വേണുഗോപാലന്‍ സാര്‍ ഉപജില്ലാ വിദ്യാഭ്യാസഓഫീസറും ഡിഇഒ ഇന്‍ ചാര്‍ജ്ജ് വഹിച്ചിരുന്ന ശ്രീ രവീന്ദ്രനാഥ് സാറില്‍ നിന്നും ചാര്‍ജ്ജ് ഏറ്റെടുക്കുന്നതില്‍ വിദ്യാര്‍ഥികളും അധ്യാപകരും പിടിഎ അംഗങ്ങളും ഓഫീസ് സ്റ്റാഫും സാക്ഷ്യം ഹിച്ചു. |
സ്നേഹനിമിഷങ്ങളില്‍ ഹൃദയപൂര്‍വ്വം Posted: 02 Jul 2015 09:52 PM PDT 2009 മുതല്‍ ജിവിഎച്ച്എസ്സ് ഫോര്‍ ഗേള്‍സിന്റെ ഹൃദയത്തുടിപ്പായി നിന്ന് ,വിദ്യാര്‍ഥികളുടെ പഠനപഠനേതരമേഖലകള്‍ക്ക് നേതൃത്വം നല്കിയ ,അധ്യാപകരോട് സ്നേഹത്തിന്റെയും സൗഹാര്‍ദ്ധത്തിന്റെയും അന്തരീക്ഷത്തില്‍ പെറുമാറിയ,പ്രിയപ്പെട്ട തലവന്‍ ശ്രീ.ഇ വേണുഗോപാലന്‍ മാസ്റ്റര്‍ക്ക് വിദ്യാര്‍ഥികളും അധ്യാപകരും പിടിഎയും നാട്ടകാരും സ്ക്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ വച്ച് സ്നേഹനിര്‍ഭ രമായ യാത്രയയപ്പ് നല്കി.ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍ ആയി അദ്ദേഹത്തിന് സ്ഥാനം കയറ്റം ലഭിച്ചതിനാലാ ണ് അദ്ദേഹം തന്റെ പ്രിയസ്ഥാപനത്തില്‍ നിന്നും യാത്രയയപ്പ് ഏറ്റുവാങ്ങിയത്.സ്ക്കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രത്യേക അസംബ്ലിയില്‍ വച്ച് നടന്ന ചടങ്ങില്‍ സീനിയര്‍ അധ്യാപകന്‍ ശ്രീ.സുരേഷ് സാര്‍ സ്വാഗതം പറഞ്ഞു. പിടിഎ പ്രസിഡണ്ട് പുരുഷോത്തമ ഭട്ട് അധ്യക്ഷം വഹിച്ചു.മുന്‍ പിടിഎ പ്രസിഡണ്ടും മുനിസിപ്പല്‍ കൗണ്‍സിലറു മായ ശ്രീ.അബ്ദുള്‍ ഖാദര്‍ബങ്കര,പഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചര്‍, വിഎച്ച്എസ് ഇ പ്രിന്‍സിപ്പാള്‍ ശ്രീമതി ബിന്‍സി ടീച്ചര്‍,പിടിഎ വൈസ് പ്രസിഡണ്ട് രാജന്‍ ജോസഫ്, വിദ്യാ ര്‍ഥിനികള്‍ എന്നിവ ര്‍അദ്ദേഹത്തിന് ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.പിടിഎയുടെ ഉപഹാരം പിടിഎ പ്രസിഡണ്ട് പുരുഷോത്തമ ഭട്ട് നല്കി.കുട്ടികളുടെ ഉപഹാരം സ്ക്കൂള്‍ ലീഡര്‍ സഹ്‌റ ബങ്കരയുടെ നേതൃത്വത്തില്‍ കുട്ടികള്‍ സമര്‍പ്പിച്ചു.ഓരോ ക്ലാസ്സില്‍ നിന്നും സ്നേഹസമ്മാനമായുള്ള പൂക്കള്‍ ക്ലാസ്സ് ലീഡര്‍മാര്‍ നല്കി,നാട്ടുകാരുടെ വകയായി സമീപത്തെ ക്ലബ്ബുകള്‍ അദ്ദേഹത്തെ പൊന്നാടയണിയിച്ചു.ചടങ്ങില്‍ ശ്രീ വേണുമാസ്റ്റര്‍ മറുപടി പ്രസംഗം നടത്തി. സ്റ്റാഫ് സിക്രട്ടറി ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നന്ദി പറഞ്ഞു.അധ്യാപകനായ ശ്രീ അനില്‍ കുമാര്‍ പരിപാടി നയിച്ചു. |
You are subscribed to email updates from പെണ്മ To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment