പെണ്മ |
- ഗേള്‍സ് സ്ക്കൂളില്‍ നിന്നും പ്രഥമാധ്യാപക പദവിയിലേക്ക് ഒരാള്‍ക്കൂടി.......
- വ്രതശുദ്ധിയുടെ പരിമളം പരത്തുന്ന സ്നേഹസമ്മാനം...........
- സഹാധ്യാപകന് സ്നേഹപൂര്‍വ്വം.......
ഗേള്‍സ് സ്ക്കൂളില്‍ നിന്നും പ്രഥമാധ്യാപക പദവിയിലേക്ക് ഒരാള്‍ക്കൂടി....... Posted: 18 Jul 2015 10:20 AM PDT |
വ്രതശുദ്ധിയുടെ പരിമളം പരത്തുന്ന സ്നേഹസമ്മാനം........... Posted: 18 Jul 2015 10:01 AM PDT വ്രതശുദ്ധിയുടെ നാളുകള്‍ മാനവസമൂഹത്തിന്നേകി റംസാന്‍ മാസം വിശ്വാസികളോടൊപ്പം മുന്നേറുകയാണ്.ഏല്ലാ മനുഷ്യരുടെ ഉള്ളിലും മാനവസ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും കുളിര്‍മ്മ പകരുന്ന കാഴ്ചകളേകിക്കൊണ്ട്.ഈ വിശുദ്ധനാളുകളില്‍ മാനവസാഹോദര്യത്തിന് എല്ലാ കാലത്തും തുണയാകുന്ന അനുഭവമാണ് പരസ്പരസഹായവുംസ്നേഹവും. ഇടത് കൈചെയ്യുന്നത് വലത് കൈ അറിയരുതെന്ന മഹത്തായ സ്നേഹസന്ദേശം.ഈ മാനവബോധത്തിന് ചെറിയ മാതൃകയായി ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സിലെ കുരുന്ന് മനസ്സുകള്‍.റംസാനിന്റെ വിശുദ്ധനാളുകളില്‍ തങ്ങളുടെ പ്രിയ സഹോദരികള്‍ക്ക് തങ്ങളാലാകുന്ന സ്നേഹം നല്കാന്‍ പരസ്പരം ഒത്തുചേര്‍ന്നു.സ്ക്കൂളിലെ നാല്പത്തഞ്ചോളം കൂട്ടുകാരി കള്‍ക്ക് പുതുവസ്ത്രം നല്കി സാമൂഹികസേവനപാതയില്‍ വിശുദ്ധിയുടെ നാളുകളിലേക്ക് തങ്ങളുടെ സ്നേഹത്തെ അവര്‍ നല്കിയിരിക്കുന്നു.സ്ക്കൂളിന്റെ അറബിക് ക്ലബ്ബിന്റെ നേതൃത്വത്തിലാണ് വിവിധമത്തിലെ അര്‍ഹരായ കുട്ടികള്‍ക്ക് പുതുവസ്ത്രം വിതരണം ചെയ്തത്.സ്ക്കൂള്‍ ലീഡറില്‍ നിന്നും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജ് ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാഷ് ഇവ ഏറ്റു വാങ്ങി ഉദ്ഘാടനം ചെയ്തു.അറബിക് അധ്യാപകന്‍ ശ്രീ അഹബ്ദുള്‍ ഗഫൂര്‍ മാസ്റ്ററും വിദ്യാര്‍ഥിനികളും ഹെഡ്മാസ്റ്ററുടെ ചേമ്പറില്‍ നടന്ന ലഘു ചടങ്ങില്‍ സാക്ഷികളായി. |
സഹാധ്യാപകന് സ്നേഹപൂര്‍വ്വം....... Posted: 18 Jul 2015 09:10 AM PDT ജിവിഎച്ച്എസ്സ്എസ്സ് ഫോര്‍ ഗേള്‍സ് സ്ക്കൂളില്‍ നിന്നും ഹെഡ്മാസ്റ്ററായി സ്ഥാനംക്കയറ്റം കിട്ടിയ ജീവശാസ്ത്രാധ്യാപകന്‍ ശ്രീ.സുരേഷ് കുമാര്‍ എംന് അധ്യാപകരും പിടിഎയും ചേര്‍ന്ന് യാത്രയയപ്പ്നല്കി.കാസര്‍ഗോഡ് ജില്ലയിലെ ബാര ജിഎച്ച്എസ്എസിലേക്കാണ് ഇദ്ദേഹം ഹെഡ്മാസ്റ്ററായി പോകുന്നത്. സ്നേഹോഷ്മളമായ യാത്രയയപ്പില്‍ സ്ക്കൂളിലെ മുന്‍ പ്രഥമാധ്യപകനും ഇപ്പോള്‍ ജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ശ്രീ.ഇ വേണുഗോപാലന്‍ സാറിന്റെ സ്നേഹസാന്നിധ്യവുമുണ്ടായിരുന്നു.സുരേഷ് കുമാര്‍ സാറിന്സഹാധ്യാപകരുടെ സ്നേഹസമ്മാനം ജില്ലാവിദ്യാഭ്യാസ ഓഫീസര്‍ ശ്രീ.ഇ വേണുഗോപാലന്‍ സാര്‍ നല്കി.ഹയര്‍ സെക്കന്ററി പ്രിന്‍സിപ്പാള്‍ ശ്രീമതി പ്രസീത ടീച്ചറും വിഎച്ച്എസ് ഇ പ്രതിനിധിയായി ശ്രീ അഖിലേഷ് മാഷും സംസാരിച്ചു.സ്റ്റാഫ് സിക്രട്ടറിയും ഹെഡ്മാസ്റ്റര്‍ ഇന്‍ ചാര്‍ജ്ജുമായ ശ്രീ.കൃഷ്ണന്‍ നമ്പൂതിരി മാസ്റ്റര്‍ നേതൃത്വം നല്കി.ചടങ്ങില്‍ സഹാധ്യാപകര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു.സുരേഷ് കുമാര്‍ സാറിന് അധ്യാപക ട്രെയിനിമാരുടെ സ്നേഹസമ്മാനം അധ്യാപക ട്രെയിനികളുടെ പ്രതിനിധി സമ്മാനിച്ചു.സഹാധ്യാപകര്‍ ഒരുക്കിയ ചടങ്ങില്‍ സുരേഷ് സാര്‍ മറുപടി പ്രസംഗം നടത്തി. |
You are subscribed to email updates from പെണ്മ To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment