Pages

വിഷമയ പച്ചക്കറിക്കെതിരെ തെരുവത്ത് സ്കൂൾ..

ഹോസ്ദൂർഗ് തെരുവത്ത്: ഏറ്റവും കൂടുതൽ കീടനാശിനിയുടെ അംശം കണ്ടെത്തിയത് കറിവേപ്പിലയിലാണ് എന്ന തിരിച്ചറിവാണ് പരിസര ദിനാഘോഷത്തോടനുബന്ധിച്ച് എല്ലാ കുട്ടികൾക്കും കറിവേപ്പിൻ തൈ വിതരണം ചെയ്യാൻ തെരുവത്ത് ഗവ: എൽ.പി.സ്കൂളിനെ പ്രേരിപ്പിച്ചത്. കേരള ശാസ്ത്രസാഹിത്യ പരിഷത്തിൻ്റെ സഹകരണത്തോടെ സംഘടിപ്പിച്ച വിതരണോദ്ഘാടനത്തോടനച്ചടങ്ങിൽ പി.ടി.എ വൈസ് പ്രസിഡണ്ട് സി.ഗിരീഷ് അധ്യക്ഷത വഹിച്ചു. പരിഷത്ത് സംസ്ഥാന കമ്മറ്റി അംഗം ശ്രീമതി, വി.ടി.കാർത്യായനി കൈകൾ വിതരണം ചെയ്തു. കറിവേപ്പിൻ്റെ പ്രാധാന്യം പി.മുരളീധരൻ മാസ്റ്റർ വിശദീകരിച്ചു. ഹെഡ്മാസ്റ്റർ കെ.കെ.രാഘവൻ സ്വാഗതവും പി.രാധ നന്ദിയും പറഞ്ഞു..


No comments:

Post a Comment