SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com |
Posted: 04 Dec 2014 01:04 AM PST " അരുണോദയം " ഭിന്ന ശേഷിയുളള കുട്ടികളുടെ കഴിവുകള്‍ കണ്ടെത്തുകയും അവ പൊതുസമൂഹത്തിന്റെ മുമ്പില്‍ അവതരിപ്പിക്കുകയും ചെയ്ത് സമൂഹത്തിന്റെ മുഖ്യധാരയില്‍ ഇത്തരം കുട്ടികളെ എത്തിക്കുന്നതിനു വേണ്ടിയാണ് ലോകമൊട്ടുക്കും ഡിസംബര്‍ 3 ന് ലോകവികലാംഗ ദിനമായി ആചരിക്കുന്നത്. ഇതിന്റെ ഭാഗമായി ബേക്കല്‍ ബി.ആര്‍.സി.യില്‍ വൈവിധ്യങ്ങളായ പരിപാടികള്‍ ആസൂത്രണം ചെയ്തു. പൂക്കളനിര്‍മ്മാണം , കടലാസ് ഉപയോഗിച്ച് പലതരം പ്രവര്‍ത്തനങ്ങള്‍ , കുട്ടികളുടെ കലാകായിക പരിപാടികള്‍ , തുടങ്ങിയവ സംഘടിപ്പിച്ചു.പരിപാടിയുടെ ഔപചാരികമായ ഉദ്ഘാടനം എസ്.എസ്.എ.യുടെ ജില്ലാ പ്രൊജക്ട് ഓഫീസര്‍ ഡോ.എം.ബാലന്‍ നിര്‍വ്വഹിച്ചു.ബി.പി.ഒ. ശ്രീ.ശിവാനന്ദന്‍ സാര്‍ അദ്ധ്യക്ഷം വഹിച്ചു. ട്രെയിനര്‍മാരായ രാധാകൃഷ്ണന്‍, ബെറ്റി അബ്രഹാം എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.ഐ.ഇ.ഡി.സി. ബി.ആര്‍.പി.ശ്രീ.സിന്ധു ടീച്ചര്‍ സ്വാഗതവും, CRCC ശ്രീ.ശശികുമാര്‍.കെ.വി. നന്ദിയും പറഞ്ഞു.പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കുട്ടികള്‍ക്കും വിവന്താ റിസോര്‍ട്ട് , പാലക്കുന്ന് ഉടമകള്‍ സമ്മാനങ്ങള്‍ നല്കി. കൂടാതെ സന്നദ്ധ സംഘടനകള്‍ , വ്യക്തികള്‍, ബാങ്കുകള്‍ എന്നിവര്‍ സാമ്പത്തികമായി സഹായിക്കുകയും ചെയ്തു.രക്ഷിതാക്കളും , കുട്ടികളും അടക്കം 50 ഓളം പേര്‍ പരിപാടിയില്‍ പങ്കെടുത്തു. |
You are subscribed to email updates from SARVA SHIKSHA ABHIYAN - ബി.ആര്‍.സി.ബേക്കല്‍ PH: 0467-2238351, E-MAIL-brcbekal@gmail.com To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |
No comments:
Post a Comment