കക്കാട്ട്

കക്കാട്ട്


എസ് എസ് എല്‍ സിക്ക് വീണ്ടും 100ശതമാനം

Posted: 22 Jun 2022 09:42 AM PDT

2022 എസ് എസ് എല്‍ സി പരീക്ഷയില്‍ കക്കാട്ട് സ്കൂളിന് നൂറ് ശതമാനം വിജയം. തുടര്‍ച്ചയായി പത്തൊന്‍പതാം വര്‍ഷമാണ് കക്കാട്ട് സ്കൂള്‍ ഈ നേട്ടം കൈവരിക്കുന്നത്. 198 കുട്ടികള്‍ പരീക്ഷ എഴുതിയതില്‍ 37കുട്ടികള്‍ക്ക് മുഴുവന്‍ വിഷയങ്ങളിലും A പ്ലസ്സും, 17കുട്ടികള്‍ക്ക് ഒന്‍പത് വിഷയങ്ങളില്‍ A പ്ലസ്സും ലഭിച്ചു. മടിക്കൈ പഞ്ചായത്തില്‍ ഏറ്റവും കൂടുതല്‍ എ പ്ലസ്സുകള്‍ നേടിയ വിദ്യാലയം എന്ന നേട്ടവും കക്കാട്ട് സ്കൂളിന് ലഭിച്ചു. അധ്യാപകര്‍, വിദ്യാര്‍ത്ഥികള്‍, രക്ഷിതാക്കള്‍, പി ടി എ, എസ് എം സി എന്നിവരുടെ പരിശ്രമഫലമായാണ് ഈ നേട്ടം കൈവരിക്കാന്‍ പറ്റിയത്.

പ്രകൃതിയെ അറിയാൻ

Posted: 22 Jun 2022 09:22 AM PDT

പ്രകൃതിയെ അറിയാൻ റാണിപുരം സന്ദർശിച്ചും അശരണർക്ക് സഹായവുമായി അമ്പലത്തറ സ്നേഹാലയം സന്ദർശിച്ചും കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ SPC കാഡറ്റുകൾ .കക്കാട്ട് ഗവ.ഹയർ സെക്കന്ററി സ്കൂളിലെ 87 ഓളം SPC കാഡറ്റുകൾ റാണിപുരം സന്ദർശിച്ചു. കാടിനെക്കുറിച്ചും പക്ഷിമൃഗങ്ങളെ ക്കുറിച്ചും റാണിപുരത്തിന്റെ പ്രത്യേകതയെക്കുറിച്ചും ബീറ്റ് ഫോറസ്റ്റ് ഓഫീസ്സർ ശ്രീമതി സിനി, ഫോറസ്റ്റ് വാച്ചർമാരായ ശ്രീ അനൂപ് ,ശ്രീ ശരത് എന്നിവർ വിശദീകരിച്ചു. വൈകുന്നേരം അമ്പലത്തറ സ്നേഹാലയത്തിൽ കാരുണ്യ സ്പർശവുമായി എത്തിയ SPC കാഡറ്റുകൾ ആവശ്യ ഭക്ഷണസാധനങ്ങൾ സ്നേഹാലയം ഡയരക്ടർ ശ്രീ ഇശോദാസിന് നൽകുകയും, അദ്ദേഹം കാഡറ്റുകൾക്ക് അന്തേവാസികളെ പരിചയപ്പെടുത്തുകയും ചെയ്തു. യാത്രയ്ക്ക് SPC ചുമതലയുളള അധ്യാപകരായ ശ്രീ മഹേശൻ എം, ശ്രീമതി പി.പി. തങ്കമണി, SMC ചെയർമാൻ ശീ ടി പ്രകാശൻ , ജനമൈത്രീ ബീറ്റ് ഓഫീസ്സർ പ്രദീപൻ കോതോളി എന്നിവർ നേതൃത്വം നല്കി. യാത്രയിൽ SPC കാഡറ്റുകളുടെ രക്ഷിതാക്കളും പങ്കെടുത്തു.

No comments:

Post a Comment

Previous Page Next Page Home