Pages


VACATION TRAINING 2018-19

TRAINING CENTER & BATCHES 

 

 

കക്കാട്ട്

കക്കാട്ട്


കേരള ടീമിനെ ആര്യശ്രീ നയിക്കും

Posted: 20 Apr 2019 12:02 AM PDT


മഹാരാഷ്ട്രയിലെ  കേല്‍ഹാപൂരില്‍ വച്ച് നടക്കുന്ന ദേശീയ ജുനിയര്‍‌ ഫുട്ബോള്‍ ചാമ്പ്യന്‍ഷിപ്പിനുള്ള കേരള വനിതാ ടീമിനെ കക്കാട്ട് സ്കൂളിലെ എസ് ആര്യശ്രീ നയിക്കും. കക്കാട്ട് സ്കൂളിലെ തന്നെ ജിജിന വേണു, മാളവിക, ആരതി വി എന്നിവരും ടീമില്‍ ഇടം നേടി.
 



എല്‍ എസ് എസ് പരീക്ഷയിലും മികച്ച നേട്ടം

Posted: 20 Apr 2019 12:12 AM PDT


യു എസ് എസ് പരീക്ഷയ‌്ക്ക് പുറമെ എൽ എസ് എസ് പരീക്ഷയിലും കക്കാട്ട് സ്കൂളിന് മികച്ച നേട്ടം. പതിനേഴ് വിദ്യാർത്ഥികളാണ് ഇപ്രാവശ്യം എൽ എസ് എസിന് അർഹരായത്. പ്രവർത്തി ദിവസങ്ങളിൽ പ്രത്യേക സമയം കണ്ടെത്തിയും അവധി ദിനങ്ങളിലും കൃത്യമായ സമയം ക്രമം പാലിച്ച് കൊണ്ട് അധ്യാപകർ കുട്ടികൾക്ക് പരിശീലനം നല്കി. കുട്ടികളുടെയും അധ്യാപകരുടെയും രക്ഷിതാക്കലുടെയും കൂട്ടായ പ്രവർത്തനത്തിന്റെ ഫലമായാണ് എൽ എസ് എസ്, യു എസ് എസ് പരീക്ഷകളിൽ ഇക്കുറി തിളക്കമാർന്ന വിജയം നേടാൻ കക്കാട്ട് സ്കൂളിന് സാധിച്ചത്

കക്കാട്ട്

കക്കാട്ട്


യു എസ് എ‍സ് പരീക്ഷ -കക്കാട്ട് സ്കൂളിന് മികച്ച നേട്ടം

Posted: 12 Apr 2019 11:10 PM PDT

 
അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരുന്ന കക്കാട്ട് സ്കൂളിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് മാറ്റ് കൂട്ടികൊണ്ട് ഇക്കഴിഞ്ഞ യു എസ് എസ് പരീക്ഷയില്‍ 19 കുട്ടികള്‍ യോഗ്യത നേടി. പരീക്ഷ എഴുതുന്ന കുട്ടികള്‍ക്കായി സ്കൂളില്‍ പ്രത്യകം കോച്ചിങ്ങ് ക്ലാസ്സുുകള്‍ സംഘടിപ്പിച്ചിരുന്നു. യു എസ് എസ് നേടിയ വിദ്യാര്‍ത്ഥികളെയും അതിന് പിന്നില്‍ പ്രവര്‍ത്തിച്ച അധ്യാപകരെയും ഹെഡ്മിസ്ട്രസ്സും സ്റ്റാഫും അഭിനന്ദിച്ചു.

GHS KALICHANADUKKAM

GHS KALICHANADUKKAM


സ്കൗട്ട് & ഗൈഡ്സ് അനുമോദനവും

Posted: 07 Apr 2019 04:57 AM PDT






SSLC യാത്രയയപ്പ്

Posted: 07 Apr 2019 04:38 AM PDT








മേലാങ്കോട്ട് ഹൈടെക്ക് 'കളിപ്പെട്ടി' 


വലിച്ചെറിയുന്ന പാഴ് വസ്തുക്കൾ  കൊണ്ട് പ്രീ പ്രൈമറി ക്ലാസ് മുറിയെ മനോഹരമാക്കി' മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂൾ.സമഗ്ര ശിക്ഷ കേരള ഹൊസ്ദുർഗ് ബ്ലോക്ക് റിസോർസ് സെന്ററിന്റെ ആഭിമുഖ്യത്തിലാണ് പ്രീ പ്രൈമറി വിദ്യാഭ്യാസം ശാസ്ത്രീത്രീയമായി പഠനം രസകരമായി നടത്തുനതിന്  മേലാങ്കോട്ട് സ്കൂളിനെ  ക്ലസ് ചർ അധിഷ്ഠിത ലീഡ് പ്രീ  പ്രൈമറി സ്കൂളായി തെരെഞ്ഞെടുത്തത്.


മൂന്ന്, നാല് വയസ്സ് പ്രായമായ കുട്ടികളുടെ മാനസിക ശാരീരിക വളർച്ചയ്ക്കാവശ്യമായ വിവിധ പഠന മൂലകൾ കളിപ്പെട്ടിയിൽ സജ്ജീകരിച്ചിട്ടുണ്ട്.


വായന, ഗണിത, ശാസ്ത്ര, സംഗീത മൂലകൾ, പുരാവസ്തു ശേഖരം, ഹൈടെക് ക്ലാസ് മുറികൾ, ദൃശ്യ ശ്രവ്യ ഉപകരണങ്ങൾ എന്നിവ 'കളിപ്പെട്ടി 'യിൽ പ്രത്യേകം ഒരുക്കിയിട്ടുണ്ട്.


പാഴ് വസ്തുക്കൾ കൊണ്ട് ശില്പി സുരേന്ദ്രൻ കൂക്കാനം ഒരുക്കിയ പ്രവേശന കവാടവും ചിത്രകാരന്മാരായ വിനോദ് അമ്പലത്തറ, വിപിൻ പലോത്ത്, രതീഷ് കക്കാട്ട് എന്നിവരുടെ നേതൃത്വത്തിൽ തയ്യാറാക്കിയ ചിത്രചുമരുകളും ആകർഷകമാണ്.