Pages

GHS KALICHANADUKKAM

GHS KALICHANADUKKAM


പുസ്തകവിതരണം

Posted: 08 Dec 2018 01:38 AM PST



മലയാള മനോരമ ബാലജനസഖ്യം അക്ഷരലക്ഷം പദ്ധതിയുടെ ഭാഗമായി ഗവ ഹൈസ്കൂൾ കാലിച്ചാനടുക്കത്ത് കുട്ടികളുടെ വായനാശീലം വർധിപ്പിക്കുന്നതിന്റെ ഭാഗമായി പുസ്തകങ്ങൾ വിതരണം ചെയ്തു.
സൗപർണിക ബാലജനസഖ്യം സഹകാരി കെ.ജയകുമാർ സ്വാഗതം പറഞ്ഞു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ അധ്യക്ഷത വഹിച്ചു.ഡോ.ടി.എം സുരേന്ദ്രനാഥ് പുസ്തകങ്ങൾ വിദ്യാലയത്തിന് സമർപ്പിച്ചു. സി. മധു, ബി.എസ് സിബി ,പി .രവി, പി.റിതിക എന്നിവർ സംസാരിച്ചു.,

ഗതാഗത ബോധവൽക്കരണ ക്ലാസ്

Posted: 08 Dec 2018 01:22 AM PST

കൗമാരക്കാരിൽ വർദ്ധിച്ചു വരുന്ന വാഹനാപകടങ്ങളുടെ പശ്ചാത്തലത്തിൽ വിദ്യാർത്ഥികളിൽ ഗതാഗതാവബോധമുണ്ടാക്കുക എന്ന ലക്ഷ്യവുമായി അമ്പലത്തറ പോലീസിന്റെ സഹകരണത്തോടെ കാലിച്ചാനടുക്കം ഗവ: ഹൈസ്കൂളിൽ വിദ്യാർത്ഥികൾക്കായി നടത്തിയ ഗതാഗത ബോധവൽക്കരണ സംവാദം ശ്രദ്ധേയമായി. അമ്പലത്തറ പോലീസ് സബ് ഇൻസ്പെക്ടർ കെ.പി.സതീഷ് കുട്ടികളുമായി സംവദിച്ചു. സംവാദത്തിനൊടുവിൽ അവരുടെ രസകരവും വൈവിധ്യമാർന്നതുമായ സംശയങ്ങൾക്ക് അദ്ദേഹം മറുപടി പറഞ്ഞു. പി.ടി.എ പ്രസിഡണ്ട് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ച ചടങ്ങ് വാർഡ് മെമ്പർ മുസ്തഫ തായന്നൂർ ഉദ്ഘാടനം ചെയ്തു.പ്രധാനാധ്യാപകൻ കെ.ജയചന്ദ്രൻ ,സിബി.ബി.എസ്, കെ.വി.പത്മനാഭൻ ,കെ.അംബിക, പി.രവി എന്നിവർ സംസാരിച്ചു

അന്താരാഷ്ട്ര മണ്ണ് ദിനം

Posted: 08 Dec 2018 01:19 AM PST


അന്താരാഷ്ട്ര മണ്ണ് ദിനം
ഗവ ഹൈസ്ക്കൂൾ കാലിച്ചാനടുക്കം
മണ്ണിനെ അറിയുക,മണ്ണ് സംരക്ഷിക്കുക എന്ന ലക്ഷത്തോടെ പ്രദേശത്തെ പ്ലാസ്റ്റിക്ക് നീക്കം ചെയ്യുകയും മണ്ണ് സംരക്ഷിക്കുമെന്ന പ്രതിജ്ഞ എടുക്കുകയും ചെയ്തു. സീഡ് കോ ഓർഡിനേറ്റർ പി.വിജയകൃഷ്ണൻ സ്വാഗതം പറഞ്ഞു. മണ്ണ് സംരക്ഷിക്കേണ്ട ആവശ്യകതയെ കുറിച്ച് ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ' വിശദീകരിച്ചു. പി.വി.ജയശ്രീ നന്ദി പറഞ്ഞു.

കരിയർ ഗൈഡൻസ്, മോട്ടിവേഷൻ ക്ലാസ്

Posted: 08 Dec 2018 01:32 AM PST


കരിയർ ഡവലപ്പ്മെന്റ് ആന്റ് മോട്ടിവേഷൻ ക്ലാസ്സ്
ബൈ ഡോക്ടർ നിസ്സാം
പ്രായോജകർ .. ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേയ്ഞ്ച് ,കാസർഗോഡ്


ലോക മണ്ണറിവ് ദിനം

മണ്ണിനെ  പുതപ്പിക്കാൻ കുഞ്ഞുങ്ങൾക്ക് വൃക്ഷത്തൈകൾ സമ്മാനം. മേലാങ്കോട്ട് എ. സി .കണ്ണൻ നായർ സ്മാരക ഗവ:യു .പി .സ്ക്കൂളിലാണ് ജൈവ മണ്ണിന്റെ സമ്പത്ത് കൂട്ടാൻ ലോക മണ്ണ് ദിനത്തിൽ പ്രമുഖ പരിസ്ഥിതി പ്രവർത്തകനും പ്രാദേശിക കാർഷിക ശാസ്ത്രജ്ഞനുമായ ദിവാകരൻ നീലേശ്വരം വൃക്ഷ തൈകൾ സമ്മാനിച്ചത്. മണ്ണിന്റെ ഘടന, ജലാംശം, മണ്ണിലെ ജീവിതങ്ങൾ തുടങ്ങി മണ്ണറിവിന്റെ സൂക്ഷ്മ പാഠങ്ങൾ പകർത്താൻ കുട്ടികൾക്ക് അവസരമൊരുക്കുന്നതിനാണ്  ഔഷധ സസ്യങ്ങൾ വിതരണം ചെയ്തതെന്ന്  ദിവാകരൻ നീലേശ്വരം പറഞ്ഞു.. ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ്ല ചോലയിൽ സ്കൂൾ ലീഡർ എ.വി. അദൈ്വതിന് നൽകി ഉദ്ഘാടനം ചെയ്തു. ഡയറ്റ്പ്രിൻസിപ്പാൾ കെ.ജയദേവൻ, ഡി.പി.ഒ. പി.പി. വേണുഗോപാലൻ, ഡയറ്റ് ഫാക്കൽറ്റി അംഗം ഗിരീഷ് എന്നിവർ പ്രസംഗിച്ചു. പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ അധ്യക്ഷത വഹിച്ചു. മുക്കുറ്റി, തിരുതാളി, പൂവാംകുറുന്തല്‍, മുയല്‍ച്ചെവിയന്‍, വിഷ്ണുക്രാന്തി, ചെറൂള, ഉഴിഞ്ഞ, നിലപ്പന, കയ്യോന്നി, കറുക, ത്രിഫലങ്ങളായ നെല്ലി, താന്നി, കടുക്ക, നാല്‍പ്പാമരങ്ങളായ അത്തി, ഇത്തി, ആല്‍, അരയാല്‍, ത്രിഗന്ധങ്ങളായ ചന്ദനം, അഗില്‍, ദശമൂലങ്ങളായ ഓരില, മൂവില, പല കപയ്യാനി, കുമ്ബിള്‍, പാതിരി, കൂവളം, ഞെരിഞ്ഞില്‍, ആനച്ചുണ്ട, ചെറൂള, മുഞ്ഞ എന്നിവയെ കൂടാതെ മുറി കൂട്ടി, ഗുല്‍ഗുലു, തൊഴുകണ്ണി, അശോകം, പൂവരശി, കറുകപ്പട്ട, നാഗഗന്തി, പാരിജാതം തുടങ്ങിയ അപൂർവങ്ങളായ ഔഷധസസ്യങ്ങളാണ് വിദ്യാലയത്തിലെ അഞ്ഞൂറ്റി ഏഴ്കു ട്ടികൾക്ക് സൗജന്യമായി വിതരണം ചെയ്തത്.

ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പിന്റെ വനം മിത്ര, വൃക്ഷമിത്ര പുരസ്‌കാര ജേതാവും ആയിരക്കണക്കിന് ഔഷധ സസ്യങ്ങളുടെ ശേഖരത്തിനുടമയുമായ കടിഞ്ഞി മൂല സ്വദേശിയായ ദിവാകരന്‍ നീലേശ്വരത്തിന്റെ ജീവനം പദ്ധതിയുടെ ഭാഗമായാണ് വിദ്യാലയത്തിലെ മുഴുവൻ കുട്ടികൾക്കും ഔഷധസസ്യങ്ങൾ വിതരണം ചെയ്തത്.. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി പതിനായിരക്കണക്കിന് ഔഷധ സസ്യങ്ങളും വൃക്ഷങ്ങളും ദിവാകരന്‍ ഇതിനകം നട്ടുപിടിപ്പിച്ചിട്ടുണ്ട്. 

ലോക മണ്ണ റിവ് ദിനത്തിന്റെ ഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ ഗവ.യു.പ സ്കൂൾ വിദ്യാർഥികൾക്ക് ജില്ലാ വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ്ഷ ചോലയിൽ ഔഷധ സസ്യങ്ങൾ വിതരണം ചെയ്യുന്നു



കക്കാട്ട്


കക്കാട്ട്


Posted: 06 Dec 2018 09:11 AM PST
സ്കൂളില്‍ നടന്ന ഇംഗ്ളീഷ് ഫെസ്റ്റില്‍ നിന്നും




ചുണ്ടിൽ നിന്നും കാൻവാസിലേക്ക് ഒഴുകിപ്പരന്നത്
അതിജീവനത്തിന്റെ നേർക്കാഴ്ചകൾ..



ചുണ്ടിൽ കടിച്ചു പിടിച്ച ബ്രഷിൽ നിന്ന് കാൻവാസിലേക്കൊഴുകിയ വർണക്കൂട്ടുകൾ കാഴ്ചക്കാർക്ക് സമ്മാനിച്ചത് ഉയിർപ്പിന്റെ ഹൃദയ ചിത്രങ്ങളായിരുന്നു. ഭിന്നശേഷി ദിനാചരണഭാഗമായി മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ:യു .പി .സ്ക്കൂളിൽ സംഘടിപ്പിച്ച അതിജീവനത്തിന്റെ നേർക്കാഴ്ച പരിപാടിയിലാണ് പ്രശസ്ത മൗത്ത് പെയിന്റർ സുനിത കുഞ്ഞിമംഗലം ജീവൻ തുടിക്കുന്ന ചിത്രങ്ങൾ വരച്ചത്. ഡിസംബർ മാസത്തിൽ വർണ ബലൂണുകളും മധുരവുമായ് കുട്ടികൾക്ക് മുന്നിലെത്തുന്ന സാന്താക്ലോസിന്റെ ചിത്രത്തെ കൗതുകത്തോടെയാണ് കുട്ടികൾ വരവേറ്റത്.ഒപ്പം എന്ത് പ്രകൃതിക്ഷോഭത്തിലും കൂട്ടായ്മയിലൂടെ വീണ്ടെടുക്കുന്ന കേരളത്തിന്റെ ഐക്യം വെളിപ്പെടുത്തിയ ജിഷ ആലക്കോടിന്റെ പരിസ്ഥിതി ചിത്രവും കാണികളുടെ മനം കവർന്നു.പ്രതിസന്ധികൾക്കിടയിലും ജീവിതത്തെ വിജയിച്ച പ്രതിഭകൾ തങ്ങളുടെ കഴിവുകൾ പ്രകടമാക്കിയപ്പോൾ കൂടി നിന്നവർക്കിടയിൽ ആരും ഭിന്നരല്ലെന്ന ബോധം ഉളവായി.ഉമേശൻ ചെറുവത്തൂരിന്റെ മാജിക്ക്, തമ്പാൻ മാഷിന്റെ അധ്യാപക ചിന്തകൾ, പത്തു വയസുകാരൻ സിനിമാതാരം ഗോകുൽ രാജ്, വൃന്ദാ രാജ്, സജീവൻ പുത്തൂർ, ബാബു ചക്കര എന്നിവരുടെ ഗാനങ്ങളും മിമിക്രിയും സദസ്സിനെ  ആനന്ദസാഗരത്തിലാഴ്ത്തി. ബാലചന്ദ്രൻ എരവിൽ മോഡറേറ്ററായി. ഉപജില്ലാ വിദ്യാഭ്യാസ ഓസീസർ പി.വി.ജയരാജൻ, എൻ.കെ.ബാബുരാജ് എന്നിവർ പ്രതിഭകൾക്ക് ഉപഹാരം നൽകി.പ്രത്യേക പരിഗണന അർഹിക്കുന്ന അമ്പതോളം കുട്ടികൾ പരിപാടിയിൽ പങ്കാളികളായി.ആടിയുംപാടിയും ഒരു ദിവസത്തെ സന്തോഷത്തിന്റെതാക്കി മാറ്റിയത്തിന്റെ ആഹ്ലാദത്തിലാണ് കുട്ടികൾ മടങ്ങിയത്.




ലോക ഭിന്നശേഷി ദിനാചരണം ..

 ജില്ലാതല ഉദ്ഘാടനം കുട്ടികൾക്ക് ഉത്സവമായി..


ലോക ഭിന്നശേഷി ദിനാചരണം ജില്ലാതല ഉദ്ഘാടനം മേലാങ്കോട്ട് എ.സി.കണ്ണൻ നായർ സ്മാരക ഗവ.യു.പി.സ്കൂളിൽ കാഞ്ഞങ്ങാട് നഗരസഭാ ചെയർമാൻ വി.വി.രമേശൻ ഉദ്ഘാടനം ചെയ്തു.. എ.ഡി.എം. ദേവീദാസ് ഉദ്ഘാടനം ചെയ്തു..റിസോർസ് അധ്യാപകർക്കുള്ള മരണാനന്തര ബഹുമതി ലഭിച്ച ചായ്യോത്തെ പി.ദിനേശ്കുമാറിന് പ്രണാമമർപ്പിച്ച് കാഞ്ഞങ്ങാട് ലയൺസ് ക്ലബ്ബിന്റെ ഹാളിൽ ഒരുക്കുന്ന വേദിയിലായിരുന്നു പരിപാടി. നവമ്പർ 27 തൊട്ട് ഒരാഴ്ച കാലം ജില്ലയിലെ മുഴുവൻ വിദ്യാലയങ്ങളിലും നടന്ന വിവിധ പരിപാടികളുടെ സമാപനം കുറിച്ച് നടന്ന പരിപാടി കുട്ടികൾക്കും രക്ഷിതാക്കൾക്കും ഒരു പോലെ വിസ്മയമായി. .മാന്തോപ്പ് മൈതാനിയിൽ സ്നേഹവർണം ചാലിച്ച ചിത്രകാരന്മാർക്ക് വിദ്യാഭ്യാസ ഉപഡയരക്ടർ ഗിരീഷ് ചോലയിൽ സമ്മാനങ്ങൾ നൽകി. ഡയറ്റ്  പ്രിൻസിപ്പാൾ ജയദേവൻ, ഡി.പി.ഒ.പി. .പി.വേണുഗോപാലൻ, എ.ഇ.ഒ.പി.വി.ജയരാജൻ കെ.വി.സുധ, പ്രഥമാധ്യാപകൻ കൊടക്കാട് നാരായണൻ, കെ.വി.സുഗതൻ, രതീഷ് കാലിക്കടവ് ,പി..കുഞ്ഞിക്കണ്ണൻ, സീന സുനിൽ ,എം സുമ പ്രസംഗിച്ചു.ഭിന്ന ശേഷിയിൽ പെട്ട നൂറിലധികം കുട്ടികൾ   എട്ട് ഗ്രൂപ്പുകളായി പിരിഞ്ഞ് സംഘ കേളിയിൽ ഏർപ്പെട്ടു.ബി.ആർ.സി. പരിശീലകർ നേതൃത്വം നൽകി. സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടരി അഡ്വ.പി.അപ്പുക്കുട്ടൻ സമ്മാനവിതരണം നടത്തി. കാലിക്കടവ് ഫ്രന്റ്സ് ക്ലബ്ബിൽ നടന്ന ചടങ്ങിൽ എ.കെ.നാരായണൻ  നന്ദു മോഹനന് ദീപശിഖ കൈമാറി.




GHS KALICHANADUKKAM

GHS KALICHANADUKKAM


മലയാളത്തിളക്കം

Posted: 28 Nov 2018 08:31 AM PST



ശിശുദിനം

Posted: 28 Nov 2018 08:27 AM PST

ശിശുദിനം ഗംഭീരമാക്കി ഗവർമെന്റ് ഹൈസ്കൂൾ കാലിച്ചാനടുക്കം
ദേശീയ ശിശുദിനമായ നവമ്പർ 14 ന് വിദ്യാലയത്തിൽ പ്രീ പ്രൈമറി മുതൽ ഹൈസ്കൂൾ വരെയുള്ള കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.പ്രസംഗം, കവിത, പാട്ട്', സ്കിറ്റ്, തിരുവാതിര എന്നിവ അവതരിപ്പിച്ചു' കുട്ടികൾക്ക് മധുര പലഹാരവും പായസവും നല്കി





വെള്ളരി കൃഷിയിൽ നൂറ് മേനി

Posted: 28 Nov 2018 08:15 AM PST


കൊയ്ത്തുത്സവം

Posted: 28 Nov 2018 08:05 AM PST

തിരുവാതിര ഞാറ്റുവേലയിൽ വിതച്ച നെല്ലിൽ നൂറുമേനി കൊയ്ത് കാലിച്ചാനടുക്കത്തെ കുട്ടികൾ:

മൺമറയുന്ന കാർഷിക സംസ്കൃതിയുടെ നന്മകൾ അയവിറക്കി പാo പുസ്തകങ്ങളിലെ പഠനത്തിനൊപ്പം കാർഷിക പാരമ്പര്യത്തെ തൊട്ടറിയാൻ നാടൻ പാട്ടിന്റെ താളത്തിനൊപ്പം നൂറുമേനി കൊയ്യാൻ ഗവ: ഹൈസ്ക്കൂൾ കാലിച്ചാനടുക്കത്തെ കുട്ടികൾ ഹരി തോത്സവം നടത്തി. പ്രദേശത്തെ കർഷകരുടെ കൂട്ടായ്മയിലൂടെയും പി.ടി.എ, എസ്.എം.സി എന്നിവരുടെ സഹകരണത്തോടെയും സ്കൗട്ട്സ് ആൻഡ് ഗൈഡ്സ്, രക്ഷിതാക്കൾ എന്നിവയുടെ പിന്തുണയോടുമാണ് സ്ക്കൂളിലെ പ്രകൃതി ക്ലബ്ബിലെയും എക്കോ ക്ലബ്ബിലെയും കുട്ടികൾ തിരുവാതിര ഞാറ്റുവേലയിലെ കോരിച്ചൊരിയുന്ന മഴ ചാന്തു ചാലിച്ച വയലിൽ പ്രത്യാശയുടെ ഞാറു നട്ടത് .

വിളവെടുപ്പ് മഹോത്സവം വാർഡ്  മെമ്പർമാരായ മുസ്തഫ താ യന്നൂർ ,അനീഷ് കുമാർ കെ എന്നിവർ ചേർന്ന് നിർവഹിച്ചു. പിടിഎ പ്രസിഡന്റ് പി.വി.ശശിധരൻ അധ്യക്ഷത വഹിച്ചു .ഹെഡ്മാസ്റ്റർ കെ.ജയചന്ദ്രൻ സ്വാഗതം പറഞ്ഞു..സൗട്ട്സ് ആൻറ് ഗൈഡ്സ് അധ്യാപകരായ ഭാസ്കരൻ വി.കെ. ,സരോജിനി പി. ,ശശിലേഖ എം എന്നിവർ നേതൃത്വം നല്കി.. ഏറെക്കാലമായി തരിശുഭൂമിയായി കിടന്നിരുന്ന ആലത്തടിയിലെ ഭാനുമതിയമ്മയുടെ ഉടമസ്ഥതയിലുള്ള മയ്യങ്ങാനം മുക്കൂട്ടിലെ 80 സെന്റ് പാടത്ത് ഐശ്വര്യ നെൽ വിത്താണ് ഞാറ് നട്ടത്.  മോഹനൻ,സ്ക്കൂൾ ജീവനക്കാരൻ രവി,
 ശ്രീധരൻ എം ,മോഹനൻ എം
നാരായണൻ
ദാമോദരൻ
ജയശ്രീ
ഉഷ പി
ഷിജി
ധന്യ ,ഷീന
രമണി
 ശാന്ത എന്നീ രക്ഷിതാക്കളും
  കുട്ടികളോടൊപ്പം കൂടി .
അര ഏക്കർ സ്ഥലത്ത് നെൽകൃഷി ചെയ്ത്
കഴിഞ്ഞ വർഷം കിട്ടിയ
30പറ നെല്ല് 
പുത്തരിപ്പായസമാക്കി കുട്ടികൾക്ക് നല്കിയ മധുരമുള്ള ഓർമ്മയുമായാണ് കുട്ടി കളും അധ്യാപകരും വയലിലേക്കിറങ്ങിയത്

തിരക്കഥാ ശില്പശാല

Posted: 28 Nov 2018 07:59 AM PST

അക്കാദമിക മാസ്റ്റർ പ്ലാനിൽ ഉൾച്ചേർന്ന കുട്ടികളുടെ ചലച്ചിത്രമെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ പ്രവർത്തന പദ്ധതിയുമായി കാലിച്ചാനടുക്കം ഗവർമെന്റ് ഹൈസ്ക്കൂൾ . ഒക്ടോബർ ഒന്നിന് കുട്ടികൾ ഏറ്റുവാങ്ങിയ പ്രവർത്തന പദ്ധതിക്ക് തൊട്ടടുത്ത ദിവസമായ ഗാന്ധിജയന്തി ദിനത്തിൽ തന്നെ തുടക്കമിട്ടിരിക്കുകയാണ് സ്കൂൾ റിസോഴ്സ് ഗ്രൂപ്പ് അംഗങ്ങൾ .വിദ്യാരംഗം അവാർഡ് ജേതാവും നാടക രചയിതാവുമായ പ്രകാശൻ കരിവെള്ളൂർ ശില്പശാലയ്ക്ക് നേതൃത്വം നല്കി.ചടങ്ങിൽ വെച്ച് പ്രകാശൻ മാസ്റ്ററെ പൊന്നാട അണിയിച്ച് അനുമോദിച്ചു.

MSCHS Nirchal: MAHAJANA

MSCHS Nirchal: MAHAJANA


ಸಂಸ್ಕೃತ ಕಥಾರಚನೆಯಲ್ಲಿ ರಾಜ್ಯ ಮಟ್ಟಕ್ಕೆ

Posted: 21 Nov 2018 09:53 PM PST


ಕುಟ್ಟಮತ್ ಸರಕಾರಿ ಹೈಯರ್ ಸೆಕೆಂಡರಿ ಶಾಲೆಯಲ್ಲಿ ಜರಗಿದ ಕಾಸರಗೋಡು ಜಿಲ್ಲಾ ಮಟ್ಟದ ಶಾಲಾ ಕಲೋತ್ಸವದ ಪ್ರೌಢಶಾಲಾ ವಿಭಾಗದ ಸಂಸ್ಕೃತ ಕಥಾರಚನೆ ಸ್ಪರ್ಧೆಯಲ್ಲಿ ನಮ್ಮ ಶಾಲೆಯ ಹತ್ತನೇ  ತರಗತಿ ವಿದ್ಯಾರ್ಥಿನಿ ಆಶಾ.ಕೆ ಭಾಗವಹಿಸಿ 'ಎ' ಗ್ರೇಡಿನೊಂದಿಗೆ ಪ್ರಥಮ ಸ್ಥಾನ ಪಡೆದಿದ್ದಾಳೆ. ಈಕೆ ಕಿಳಿಂಗಾರು ನಿವಾಸಿ ಪ್ರಕಾಶ ಭಟ್ ಮತ್ತು ಸವಿತಾ.ಕೆ ಇವರ ಪುತ್ರಿ. ಅಭಿನಂದನೆಗಳು...

ವೃತ್ತಿ ಪರಿಚಯ ಮೇಳ_ಬಹುಮಾನ

Posted: 21 Nov 2018 09:53 PM PST


ನಮ್ಮ ಶಾಲೆಯ ಪ್ರೌಢಶಾಲಾ ವಿಭಾಗದ ವಿದ್ಯಾರ್ಥಿಗಳು ಇತ್ತೀಚೆಗೆ ಅಗಲ್ಪಾಡಿಯಲ್ಲಿ ಜರಗಿದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಮಟ್ಟ ಮತ್ತು ಚೆಮ್ನಾಡಿನಲ್ಲಿ ಜರಗಿದ ಜಿಲ್ಲಾ ಮಟ್ಟದ ವೃತ್ತಿ ಪರಿಚಯ, ವಿಜ್ಞಾನ ಮತ್ತು ಐ.ಟಿ ಮೇಳಗಳಲ್ಲಿ ಬಾಗವಹಿಸಿ ಬಹುಮಾನ ಪಡೆದಿದ್ದಾರೆ. ಇಲೆಕ್ಟ್ರಿಕಲ್ ವಯರಿಂಗ್ ವಿಭಾಗದಲ್ಲಿ ಒಂಬತ್ತನೇ ತರಗತಿಯ ಕೃಷ್ಣಪ್ರಸಾದ್ ಮತ್ತು ಬಲೆ ಹೆಣೆಯುವ ಸ್ಪರ್ಧೆಯಲ್ಲಿ ಹತ್ತನೇ ತರಗತಿಯ ಪ್ರಶಾಂತ್.ವಿ ಇವರು 'ಎ' ಗ್ರೇಡ್ ಪಡೆದು ಕಣ್ಣೂರಿನಲ್ಲಿ ಜರಗಲಿರುವ ರಾಜ್ಯ ಮಟ್ಟದ ಸ್ಪರ್ಧೆಗೆ ಆಯ್ಕೆಯಾಗಿದ್ದಾರೆ. ಅಭಿನಂದನೆಗಳು...

ಶಾಲಾ ಕಲೋತ್ಸವ_ಚಾಂಪಿಯನ್

Posted: 21 Nov 2018 09:48 PM PST


ನಮ್ಮ ಶಾಲೆಯ ಪ್ರೌಢಶಾಲಾ ವಿಭಾಗದ ವಿದ್ಯಾರ್ಥಿಗಳು ಇತ್ತೀಚೆಗೆ ಪೆರ್ಲ ಶ್ರೀ ಸತ್ಯನಾರಾಯಣ ಪ್ರೌಢಶಾಲೆಯಲ್ಲಿ ಜರಗಿದ ಕುಂಬಳೆ ಉಪಜಿಲ್ಲಾ ಶಾಲಾ ಕಲೋತ್ಸವದ ಸಂಸ್ಕೃತೋತ್ಸವದಲ್ಲಿ ಅತ್ಯಧಿಕ ಅಂಕಗಳನ್ನು ಪಡೆದು ಚಾಂಪಿಯನ್ ಪಟ್ಟ ಗಳಿಸಿದ್ದಾರೆ. ಅಭಿನಂದನೆಗಳು...