Pages

G.H.S.S. ADOOR

G.H.S.S. ADOOR


കലാം അന‌ുസ്‌മരണദിനത്തില്‍ സയന്‍സ് ക്ലബ് ക‌ൂട്ട‌ുകാര്‍ഒര‌ു മണി‌ക്ക‌ൂര്‍ നേരത്തെ സ്‌ക‌ൂളിലെത്തി

Posted: 27 Jul 2017 12:52 AM PDT

ഡോ.എ.പി.ജെ.അബ്‌ദ‌ുല്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പ‌ൂക്കളര്‍പ്പിക്ക‌ുന്ന‌ു.
കലാമിനോട‌ുള്ള ആദരസ‌ൂചകമായി സയന്‍സ് ക്ലബ് അംഗങ്ങള്‍ ഒര‌ു മണിക്ക‌ൂര്‍ നേരത്ത സ്‌ക‌ൂളിലെത്തിയപ്പോള്‍...
അഡ‌ൂര്‍ : ഡോ..പി.ജെ. അബ്‌ദ‌ുല്‍ കലാം ചരമദിനത്തില്‍ അദ്ദേഹത്തോട‌ുള്ള ബഹ‌ുമാനസ‌ൂചകമായി അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌ക‌ൂളിലെ വിക്രം സാരാഭായ് സയന്‍സ് ക്ലബ് അംഗങ്ങള്‍ ഒര‌ു മണി‌ക്ക‌ൂര്‍ നേരത്തെ സ്‌ക‌ൂളിലെത്തി സയന്‍സ് ലാബില്‍ വിവിധ പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ട‌ു. ത‌ുടര്‍ന്ന് പ്രത്യേക സ്‌ക‌ൂള്‍ അസംബ്ലി നടന്ന‌ു. അധ്യാപക രക്ഷാകര്‍തൃസമിതി അധ്യക്ഷന്‍ എ.കെ. മ‌ുഹമ്മദ് ഹാജി, സീനിയര്‍ അസിസ്‌റ്റന്റ് എച്ച്. പദ്‌മ, സ്‌ക‌ൂള്‍ ലീഡര്‍ എ.എസ്. ആയിഷത്ത് ഷാനിബ, സയന്‍സ് ക്ലബ് പ്രസിഡന്റ് എച്ച്. മഞ്ജ‌ുഷ എന്നിവര്‍ കലാമിന്റെ ഛായാചിത്രത്തില്‍ റോസാപ്പ‌ൂക്കളര്‍പ്പിച്ച‌ു. സയന്‍സ് ക്ലബ് അംഗങ്ങളായ ആര്യശ്രീ, നളിനി എന്നിവര്‍ ഡോ..പി.ജെ. അബ്‌ദ‌ുല്‍ കലാമിനെയ‌ും ഈയിടെ അന്തരിച്ച പ്രശസ്ത ബഹിരാകാശ ശാസ്ത്രജ്ഞന്‍ പ്രൊഫ. യ‌ു.ആര്‍. റാവ‌ുവിനെയ‌ും അന‌ുസ്‌മരിച്ച് സംസാരിച്ച‌ു. കലാമിന്റെ ഉദ്ധരണികള‌ും ചിത്രങ്ങള‌ുമടങ്ങിയ പോസ്റ്ററ‌ുകള്‍ പ്രദര്‍ശിപ്പിച്ച‌ു. ലോകപ്രശസ്‌തരായ ശാസ്ത്രജ്ഞര‌ുടെ ഛായാചിത്രങ്ങള്‍ സയന്‍സ് ലാബില്‍ സ്ഥാപിച്ച‌ു. യ‌ു.പി., ഹൈസ്‌ക‌ൂള്‍ വിഭാഗങ്ങള്‍ക്കായി ബഹിരാകാശ ക്വിസ് സംഘടിപ്പിച്ച‌ു.

Gupshosdurgkadappuram

Gupshosdurgkadappuram


ഇംഗ്ലീഷ് പഠനം ആസ്വാദ്യകരം. പ്രോഗ്രാം. 27. 7.17

Posted: 27 Jul 2017 09:33 AM PDT

ഇംഗ്ലീഷ് പഠനം ആസ്വാദ്യകരം പദ്ധതിയുടെ ഭാഗമായി  ഇന്ന് ഇംഗ്ലീഷ് അസംബ്ലി ,കുട്ടികളുടെ വിവിധ പരിപാടികൾ എന്നിവ നടന്നു.SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള ഉദ്ഘാടനം ചെയ്തു. ഹെഡ് മിസ്ട്രസ് മോളിക്കുട്ടി ജോസഫ്, സി.രാമചന്ദ്രൻ മാസ്റ്റർ, സി. ചന്ദ്രൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.
കുട്ടികൾ SDC ചെയർമാനും  ടീച്ചേഴ്സിനുമൊപ്പം മെഡൽ സ്വീകരിച്ചു കൊണ്ട്.
സംഭാഷണത്തിൽ

മറ്റൊരു അവതരണം
ഹെഡ്മിസ ട്രസ് മോളിക്കുട്ടി ജോസഫ്

ഇംഗ്ലീഷ് പ്രെയർ
സ്കിറ്റ് അവതരണത്തിൽ നിന്നും