Pages

bekal12214

bekal12214


Posted: 29 Jun 2017 06:07 AM PDT

Reading Day Celebration 19-6-2017 at 2 PM


Reading Day Celebrated on 19-6-2017 at 2 pm.PTA President ,Manamohana Neki inaugurated the function and gave Library Books to the students.  HM Narayani V V presided over the function.Rajan Master felicitated the function.Satheesha Teacher extended the vote of thanks.

HM Presides over the function

Third and Fourth STD students as Audience


PTA President

PTA President Inaugurates by giving a book to a student




G.H.S.S. ADOOR

G.H.S.S. ADOOR


ലോക ലഹരിവിര‌ുദ്ധ ദിനാചരണം:ലഹരിവിരുദ്ധറാലിയും ബോധവല്‍ക്കരണവുമായി അഡൂര്‍ സ്‌കൂള്‍ കുട്ടികള്‍

Posted: 28 Jun 2017 06:31 PM PDT


ലഹരിവിരുദ്ധറാലി
ലഹരിവിരുദ്ധപ്രതിജ്ഞ
റാലി അഡീഷണല്‍ എസ്.ഐ. എം.രാജന്‍ ഫ്ലാഗ് ഓഫ് ചെയ്യുന്ന‌ു
റാലി അഡൂര്‍ ടൗണിലെത്തിയപ്പോള്‍
അഡൂര്‍ : അന്താരാഷ്ട്ര ലഹരിവിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി അഡൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ്‌കൂളിലെ ക‌ുട്ടികള്‍ ലഹരിവിരുദ്ധറാലി നടത്തി. അഡൂര്‍ ടൗണിലെ കച്ചവടക്കാര്‍ക്ക‌ും പൊതുജനങ്ങള്‍ക്കും മുമ്പില്‍ ലഘുലേഖ ഉപയോഗിച്ച് ബോധവല്‍ക്കരണം നടത്തി. ആദൂര്‍ പൊലീസിന്റെ സഹകരണത്തോടെ സ്‌കൂളിലെ സ്റ്റുഡന്റ് പൊലീസ് കേഡറ്റ് യൂണിറ്റ്, ജൂനിയര്‍ റെഡ്ക്രോസ്, സയന്‍സ് ക്ലബ് എന്നിവയുടെ സംയുക്താഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. നേരത്തെ സ്‌കൂളില്‍ നടന്ന പ്രത്യേക അസംബ്ലിയില്‍ ആദൂര്‍ അഡീഷണല്‍ സബ് ഇന്‍സ്‌പെക്‌ടര്‍ എം.രാജന്‍ ലഹരിവിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ലഹരിവിരുദ്ധറാലി ഫ്ലാഗ് ഓഫ് ചെയ്യുകയും ചെയ്തു. ലഹരിക്കെതിരെയുള്ള 'കരള്‍' എന്ന ഷോര്‍ട്ട് ഫിലിം പ്രദര്‍ശിപ്പിച്ചു. ഹെഡ്‌മാസ്റ്റര്‍ അനീസ് ജി.മൂസാന്‍ അധ്യക്ഷത വഹിച്ചു. സ്റ്റാഫ് സെക്രട്ടറി ഡി.രാമണ്ണ സ്വാഗതവും ജൂനിയര്‍ റെഡ്ക്രോസ് കോഡിനേറ്റര്‍ എ.രാജാറാമ നന്ദിയും പറഞ്ഞ‌ു. സിവില്‍ പൊലീസ് ഓഫീസര്‍മാരായ ജയപ്രകാശ്, ഭാസ്‌കരന്‍, എസ്‌.പി.സി. സിപിഒ എ.ഗംഗാധരന്‍, എ.സി.പി.ഒ. പി.ശാരദ, അധ്യാപകരായ എ.എം.അബ്‌ദുല്‍ സലാം, വി.ആര്‍.ഷീല, പി.ഇബ്രാഹിം ഖലീല്‍, സന്തോഷ്‌ക‌ുമാര്‍, എസ്.കെ.അന്നപൂര്‍ണ, എം.ശബ്‌ന, എം. സുനിത, പി.പി.ധനില്‍, എ.റഫീഖ്, എ.ശാക്കിറ, പി.വി.സ്‌മിത, എ.എ.ഖമറ‌ുന്നിസ, കെ.സന്ധ്യ, സി.രമ്യ വിദ്യാര്‍ത്ഥികളായ എച്ച്.മഞ്ജ‌ുഷ, എ.എസ്.ഷാനിബ, ഋഷികേഷ്, സുരാജ്, രജിന, നൗഫല്‍, അനഘ, ആതിര ത‌ുടങ്ങിയവര്‍ നേതൃത്വം നല്‍കി.

G H S S Patla

G H S S Patla


സ്കൂൾ പരിസര ശുചീകരണം

Posted: 29 Jun 2017 08:07 AM PDT

ജൂനിയർ റെഡ്ക്രോസ്,ആരോഗ്യ വകുപ്പ് എന്നിവരുടെ നേതൃത്വത്തിൽ സ്കൂൾ പരിസരം ശുചീകരിച്ചു.

ആരോഗ്യവകുപ്പിന്റെ കൈകഴുകൽ പരിശീലനം

Posted: 29 Jun 2017 06:46 AM PDT

ഇന്ന് ആരോഗ്യ വകപ്പിന്റെ നേതൃത്വത്തിൽ നമ്മുടെ കുട്ടികൾക്ക് കൈകഴുകൽ പരിശീലനം സംഘടിപ്പിച്ചു

സമ്മാന വിതരണം

Posted: 29 Jun 2017 04:26 AM PDT

സ്കൂളിൽ നടത്തിയ മൈലാഞ്ചിയിടൽ മത്സരത്തിൽ വിവിധ സ്ഥാനങ്ങൾ കരസ്ഥമാക്കിയ കുട്ടികൾക്കുളള സമ്മാനങ്ങൾ മദർ പി.ടി.എ പ്രസിഡണ്ട് വിതരണം നടത്തി '

Gupshosdurgkadappuram

Gupshosdurgkadappuram


സ്മാർട്ട് ക്ലാസ്സ് റൂം. ഒന്നാം ക്ലാസ് ഒന്നാം തരം

Posted: 28 Jun 2017 09:15 AM PDT

കാഞ്ഞങ്ങാട് നഗരസ ഭയുടെ ഒന്നാം ക്ലാസ് ഒന്നാം തരം പദ്ധതിയുടെ ഭാഗമായുള്ള  സമാർട്ട് ക്ലാസ് റൂം ഉദ്ഘാടനം നഗരസഭാ ചെയർമാൻ വി.വി.രമേശൻ നിർവ്വഹിച്ചു്. കമ്മ്യണിക്കേററീവ് ഇംഗ്ലീഷ് പ്രോഗ്രാം വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ മഹമൂദ് മുറിയനാവി ഉദ്ഘാടനം ചെയ്തു. SS Aജില്ലാ പ്രോഗ്രാം ഓഫീസർ  ഡോ.എം.വി.ഗംഗാധരൻ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം പ്രഭാഷണം നിർവ്വഹിച്ചു. തുടർന്ന് പ്രശസ്ത കലാകാരൻ ഉദയൻ  കുണ്ടം കുഴി അവതരിപ്പിച്ച താളം മേളം പരിപാടി അരങ്ങേറി. കൗൺസിലർ ഖദീജാ ഹമീദ് അധ്യക്ഷം വഹിച്ച യോഗത്തിൽ PTA പ്രസിഡണ്ട് P.A റഹ്മാൻ ഹാജി, SMC ചെയർമാൻ| K.B. കുട്ടി ഹാജി,SDC ചെയർമാൻ A. കുഞ്ഞബ്ദുള്ള,BPO വി.മധുസൂധനൻ, സി.രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ഹെഡ്മിസ്ട്രസ് മോളിക്കുട്ടി ജോസഫ് സ്വാഗതവും, ടി.സുധാകരൻ നന്ദിയും പറഞ്ഞു.

G.H.S.S. ADOOR

G.H.S.S. ADOOR


44 വര്‍ഷങ്ങള്‍ക്ക് ശേഷം ഗതകാലസ്‌മരണകള‌ുമായി അവര്‍ ഒത്ത‌ുക‌ൂടി...!!!

Posted: 26 Jun 2017 11:19 AM PDT

1973 എസ്.എസ്.എല്‍.സിബാച്ചിന്റെ ഗ്ര‌ൂപ്പ് ഫോട്ടോ
അഡ‌ൂര്‍: പ‌ുറത്ത് മഴ തിമിര്‍ത്ത‌ുപെയ്യുമ്പോള്‍ മനസ്സില്‍ നിറയെ മധ‌ുരസ്‌മരണകള‌ുമായി അവര്‍ ആ പഴയ വിദ്യാലയമ‌ുറ്റത്ത‌ു ഒത്ത‌ുക‌ൂടി. അഡ‌ൂര്‍ ഗവ.ഹയര്‍ സെക്കന്ററി സ‌ക‌ൂളിലെ 1973 എസ്.എസ്.എല്‍.സി. ബാച്ചിലെ പ‌ൂര്‍വ്വവിദ്യാര്‍ത്ഥിസംഗമം സ്‌ക‌ൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന‌ു. ചിലരൊക്കെ പഴയ സഹപാടികളെ തിരിച്ചറിയാന്‍ വിഷമിച്ച‌ു. തിരിച്ചറിഞ്ഞപ്പോള്‍ പറഞ്ഞറിയിക്കാനാകാത്ത കൗത‌ുകവ‌ും സംതൃപ്‌തിയ‌ും. മങ്ങി മാറാല പിടിച്ച ചിത്രങ്ങള‌ായി മനസ്സിന്റെ ഏതോ കോണില്‍ ഒളിച്ചിരിപ്പ‌ുള്ള ആ പഴയ ഓര്‍മ്മകള്‍ അവര്‍ പൊടി തട്ടിയെട‌ുത്ത‌ു. വള്ളി നിക്കറിട്ട്, ചെളിവെള്ളം തെറിപ്പിച്ച്, ക‌ുട കറക്കി നടന്ന ആ നല്ല നാള‌ുകള‌ുടെ ഓര്‍മ്മകള്‍ അവര്‍ പങ്ക‌ുവെച്ച‌ു. ഓര്‍മ്മപ്പ‌ുസ്‌തകത്തിന്റെ ഏതോ ഒര‌ു താളില്‍ അടച്ചുവെച്ചിര‌ുന്ന വാടിക്കരിഞ്ഞ ആ ചെമ്പനീര്‍ പ‌ൂവ് ജീവിതത്തിരക്കിനിടയില്‍ എപ്പോഴോ അതിന്റെ താള‌ുകള്‍ മറിക്ക‌ുമ്പോള്‍ പ‌ുറത്തേക്ക‌ു തെന്നി വീണ അന‌ുഭവം. ക്ലാസിലെ 'ചാര്‍ളി ചാപ്ലിന്‍' ആയിര‌ുന്ന കെ. ബാലകൃഷ്‌ണയെ കണ്ടതില്‍ എല്ലാവര്‍ക്ക‌ും സന്തോഷം. പോലീസ് വക‌ുപ്പില്‍ നിന്ന‌ും വിരമിച്ച് പെലമറ‌ുവയിലെ വീട്ടില്‍ വിശ്രമജീവിതം നയിക്ക‌ുന്ന അദ്ദേഹം അന്ന് സ്‌ക‌ൂള്‍ നാടകങ്ങളിലെ സജീവസാന്നിദ്ധ്യമായിര‌ുന്ന‌ു. ഇപ്പോള്‍ ബെംഗള‌ൂര‌ുവില്‍ സെയില്‍സ് ടാക്‌സ് അഡീഷണല്‍ കമ്മീഷണറായ എ.ബി. ഷംസ‌ുദ്ദീന്‍, കണക്കില്‍ ശരാശരിക്കാരനായ തന്നെ മിട‌ുക്കനാക്കിമാറ്റിയ തന്റെ ഗണിതാധ്യാപകന്‍
44 വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ വീണ്ട‌ും ഒത്ത‌ുക‌ൂടിയപ്പോള്‍
കൃഷ്‌ണ ഭട്ടിനെക്ക‌ുറിച്ച‌ുള്ള സ്‌മരണകള്‍ പങ്ക‌ുവെച്ച‌ു
. ക്ലാസിലെ ഒന്നാം സ്ഥാനത്തിന് വേണ്ടി എം. സ‌ുനന്ദയ‌ും എ.ബി. ഷംസ‌ുദ്ദീന‌ും തമ്മി‌ല‌ുണ്ടായിര‌ുന്ന മത്സരത്തെക്ക‌ുറിച്ച‌ും പരാമര്‍ശമ‌ുണ്ടായി. അതിനിടെ, ഓഫീസ് ച‌ുമരില്‍ ചില്ലിട്ട‌ു സൂക്ഷിച്ചിര‌ുന്ന ആ പഴയ ഗ്ര‌ൂപ്പ്ഫോട്ടോയില്‍, തങ്ങള‌ുടെ മ‌ുഖങ്ങള്‍ തിരിച്ചറിയ‌ുന്നതിന‌ുള്ള ശ്രമവ‌ും അവര്‍ നടത്തി.തിര‌ൂരങ്ങാടി പി.എസ്.എം.. കോളേജില്‍നിന്ന‌ും പ്രിന്‍സിപ്പാളായി വിരമിച്ച ഇബ്രാഹിം കൊട്ട്യാടി, ബെംഗള‌ൂര‌ുവില്‍ ഇന്‍ഡ്യന്‍ ഓഡിറ്റ് ആന്റ് അക്കൗണ്ട്സില്‍ സീനിയര്‍ ഓഡിറ്റ് ഓഫീസറായ ശങ്കരനാരായണ കല്ല‌ൂരായ എന്നിവര്‍ക്ക് സംബന്ധിക്കാന്‍ സാധിക്കാത്തതിനാല്‍ അവര‌ുടെ സന്ദേശം യോഗത്തില്‍ വായിച്ച‌ു. ക‌ുട‌ുംബസംഗമം സംഘടിപ്പിച്ച് തങ്ങള‌ുടെ ജീവിതത്തിന് ദിശാബോധം നല്‍കിയ അധ്യാപകരില്‍ ജീവിച്ചിരിപ്പ‌ുള്ളവരെ ആദരിക്ക‌ുവാന‌ും പൊത‌ുവിദ്യാഭ്യസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി ഒര‌ു ക്ലാസ്‌മ‌ുറിയെ സ്‌മാര്‍ട്ടാ‌ക്ക‌ുന്നതില‌ൂടെ വിദ്യാലയവികസനവുമായി സഹകരിക്ക‌ുന്നതിന‌ുമ‌ുള്ള തീര‌ുമാനമെട‌ുത്ത് യോഗം അവസാനി‌ച്ച‌ു. പൊടിതട്ടിയെട‌ുത്ത ഒരിക്ക‌ല‌ും മട‌ുപ്പിക്കാത്ത ഓര്‍മ്മകള‌ുമായി, മനസ്സില്‍ എവിടെയൊക്കെയോ നഷ്‌ടവസന്തത്തിന്റെ നൊമ്പരങ്ങള‌ും കോറിയിട്ട്, ക‌ുട‌ുംബസംഗമത്തില്‍ വീണ്ട‌ും കാണാമെന്ന പ്രതീക്ഷയോടെ അവര്‍ വിദ്യാലയത്തിന്റെ പടികളിറങ്ങി.
യോഗത്തില്‍ എച്ച്.രാധാകൃഷ്‌ണ അധ്യക്ഷത വഹിച്ച‌ു. വിദ്യാലയവികസന സമിതി വര്‍ക്കിങ് ചെയര്‍മാന‌ും 1973 ബാച്ചിലെ അംഗവ‌ുമായ എ.ചന്ദ്രശേഖരന്‍ ഉദ്ഘാടനം ചെയ്‌ത‌ു. .ബി. ഷംസ‌ുദ്ദീന്‍, ഡോ..സി.സീതാരാമ, കെ.ബാലകൃഷ്‌ണ, ടി.വിശ്വനാഥ നായ്‌ക്, എം.സ‌ുനന്ദ, .നളിനാക്ഷി, ബി.സീത, വിജയലക്ഷ്‌മി എന്നിവര്‍ പ്രസംഗിച്ച‌ു. ഹെഡ്‌മാസ്‌റ്റര്‍ അനീസ് ജി.മ‌ൂസാന്‍ സ്വാഗതവ‌ും സ്‌ക‌ൂള്‍ പ‌ൂര്‍വ്വവിദ്യാര്‍ത്ഥി സംഘം കണ്‍വീനര്‍ എ.എം.അബ്‌ദ‌ുല്‍ സലാം മാസ്‌റ്റര്‍ നന്ദിയ‌ും പറഞ്ഞ‌ു

G H S S Patla

G H S S Patla


Posted: 25 Jun 2017 09:29 PM PDT



മൈലാഞ്ചിയിടല്‍ മത്സരം

പട്ള:നന്മയുടെയും സൗഹൃദത്തിന്റെയും വര്‍ണകൂട്ടുകളിഞ്ഞ് വിദ്യാര്‍ഥികള്‍  പെരുന്നാളിനോടനുബന്ധിച്ച് മൈലാഞ്ചിയിടല്‍ മത്സരം നടത്തി.പട്ള ഗവണ്മെന്റ് ഹയര്‍ സെക്കണ്ടറി സ്കൂളില്‍കുട്ടികള്‍ കൈകളില്‍ പരസ്പരം മൈലാഞ്ചി ചാര്‍ത്തി. എല്ലാ വിഭാഗീയ ചിന്തകള്‍ക്കുമതീതമായി സാഹോദര്യത്തിന്റെ നിറംചാര്‍ത്തിയ പരിപാടി ശ്രദ്ധേയമായി. മൈലാഞ്ചിയിടല്‍ മത്സരത്തിന് അധ്യാപകരായ ലക്ഷ്മണന്‍ ആയിഷ , ഖയരുന്നീസ ,അനിത ,പവിത്രന്‍ പ്രദീപ്‌ കുമാര്‍ ,മരിയഎന്നിവര്‍ നേതൃത്വം നല്‍കി.



Posted: 25 Jun 2017 09:03 PM PDT


യോഗ ദിനം

 

അന്താരാഷ്ട്ര യോഗാ ദിനത്തില്‍ സ്കൂള്‍ അസംബ്ലിയില്‍യോഗയിലെ വിവിധ ആസനങ്ങള്‍ കുട്ടികള്‍  പ്രദര്‍ശിപ്പിച്ചു, ലക്ഷ്മണന്‍ മാസ്റ്റര്‍ നേതൃത്വം നല്‍കി യോഗകൊണ്ട് ശരീരത്തിനുണ്ടാകുന്ന ഗുണങ്ങള്‍ എന്തൊക്കെയെന്നു  രാജേഷ്‌ മാസ്റ്റര്‍ വിശദീകരിച്ചു.



bekal12211

bekal12211


Posted: 24 Jun 2017 12:27 AM PDT

                 ഒന്നാം ക്ലാസ് ഒന്നാം തരം


 

Posted: 24 Jun 2017 12:24 AM PDT

                       പുസ്തക പ്രദര്ശനം 



Posted: 24 Jun 2017 12:02 AM PDT

           വിദ്യാരംഗം കലാസാഹിത്യ വേദി ,'അമ്മ വായന 

ഈ വർഷത്തെ വിദ്യാരംഗം കലാസാഹിത്യവേദി 'അമ്മ വായന എന്നിവയുടെ ഉദ്‌ഘാടനം കൂട്ടക്കനി യൂ .പി സ്കൂൾ അദ്ധ്യാപകൻ ശ്രീ സൈജു മാസ്റ്റർ നിർവഹിച്ചു .ഈ വർഷത്തെ മികച്ച വായനക്കാർക്കുള്ള സമ്മാനം അദ്ദേഹം സ്പോൺസർ ചെയ്തു .ഒന്നാം ക്ലാസ്സിലെ കുട്ടികൾ തയ്യാറാക്കിയ എന്റെ വീട് പതിപ്പിന്റെ ഉദ്‌ഘാടനവും ചടങ്ങിൽ വെച്ച നടന്നു .


Posted: 23 Jun 2017 11:51 PM PDT

               വായന പക്ഷാചരണം

  • പി എൻ പണിക്കറിന്റെ ചരമദിനമായ ജൂൺ 19 മുതൽ രണ്ടാഴ്ച കാലം വായനപക്ഷാചരണമായി ആചരിക്കുന്നു .19 / 6 / 17 -പി എൻ പണിക്കർ അനുസ്മരണം ,ചുമർ മാസിക നിർമാണം 
  • 20 / 6 / 17 -വിദ്യാരംഗം ,'അമ്മ വായന ഉദ്‌ഘാടനം .
  • 21 / 6 17 -വായനക്കുറിപ്പ് അവതരണം 
  • 22 / 6 / 17 -ശ്രാവ്യവായന മത്സരം 
  • 23 / 6 17 -പുസ്തക പ്രദർശനം 
  • 26 / 6 / 17 -പഴംചൊല്ലുകൾ പരിചയപ്പെടൽ
  • 27 / 6 17 -നാടൻ പാട്ട് ,കടംകഥ അവതരണം 
  • 28 / 6 17 -ആശയഗ്രഹണ വായനാമത്സരം 
  • 29/  6  17 -കയ്യെഴുത്തു മത്സരം 
  • 30 / 6 17 -ക്വിസ് 

Posted: 23 Jun 2017 11:35 PM PDT

                  മുഖ്യ മന്ത്രിയുടെ സന്ദേശം 

കേരളത്തിന്റെ സൗന്ദര്യം വീണ്ടെടുക്കാനുള്ള പ്രവർത്തനങ്ങൾ ഉൾക്കൊള്ളുന്ന മുഖ്യ മന്ത്രിയുടെ സന്ദേശം ,നെയിംസ്ലിപ് എന്നിവയുടെ വിതരണം അസ്സെംബ്ലയിൽ നടന്നു .കുട്ടികൾ തയ്യാറാക്കിയ മറുപടി അയച്ചുകൊടുത്തു .