Pages
▼
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
- ബ്ലെന്റ് ഉദ്ഘാടനം - ഒരു ഫോട്ടോ ഷൂട്ട്
- ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനം
- മികച്ച ബ്ലോഗുകള്‍
- കാസര്‍ഗോഡ് ഇനിമുതല്‍ ബ്ലോഗ് ജില്ല
ബ്ലെന്റ് ഉദ്ഘാടനം - ഒരു ഫോട്ടോ ഷൂട്ട് Posted: 07 Nov 2014 10:01 AM PST |
ഡയറ്റിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് അനുമോദനം Posted: 07 Nov 2014 09:40 AM PST " വിദ്യാഭ്യാസരംഗത്ത് മാതൃകകള്‍ സൃഷ്ടിക്കാനും നിലവിലുളള പ്രശ്നങ്ങള്‍ പരിഹരിക്കാനും ഇടപെടേണ്ട അക്കാദമികസ്ഥാപനമാണ് ഡയറ്റ്. പക്ഷേ പല ഡയറ്റുകളും സമൂഹത്തിന്റെ പ്രതീക്ഷയ്ക്കൊത്തുയരുന്നില്ല.ഡയറ്റുകള്‍ നടത്തുന്ന പല പ്രവര്‍ത്തനങ്ങളും തുടര്‍ച്ചയില്ലാത്തവയോ ആവര്‍ത്തനവിരസതയുളളതോ ആണ് എന്ന വിമര്‍ശനം നിലവിലുണ്ട്. ഓരോ വര്‍ഷവും ജില്ലിയിലെ അക്കാദമിക രംഗത്ത് എന്തു ഉണര്‍വുണ്ടാക്കാന്‍ ഓരോ ഡയറ്റിനും കഴിഞ്ഞു എന്നതില്‍ ആത്മപരിശോധന നടത്താന്‍ പ്രേരിപ്പിക്കുന്നതും പ്രചോദിപ്പിക്കുന്നതുമാണ് കാസര്‍ഗോഡ് ഡയറ്റിന്റെ ഇടപെടല്‍. ആ ഡയറ്റിലെ സാരഥികളെ എന്റെ അനുമോദനം അറിയിക്കുന്നു...." " ചൂണ്ടുവിരല്‍ " എന്ന പ്രശസ്ത വിദ്യാഭ്യാസബ്ലോഗില്‍ വന്ന ഒരു പോസ്റ്റിലെ പരാമര്‍ശമാണിത്. ജില്ലയില്‍ നടന്നു വരുന്ന വിദ്യാഭ്യാസ വികസന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായ മുഴുവന്‍ പേര്‍ക്കുമുള്ള അംഗീകാരമായി ഈ വാചകങ്ങളെ കാണാവുന്നതാണ്. മറ്റനേകം പേര്‍ക്കൊപ്പം ഡയറ്റും അതിലൊരു കണ്ണിയായി പ്രവര്‍ത്തിച്ചു എന്നു മാത്രം.അതിലൂടെ ഡയറ്റിന്റെ പ്രവര്‍ത്തനവും മെച്ചപ്പെട്ടു. |
Posted: 07 Nov 2014 09:19 AM PST ബ്ലെന്റ് പൂര്‍ത്തീകരണ പ്രഖ്യാപനത്തോടൊപ്പം മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാര വിതരണം നടന്നു. താഴെ ചേര്‍ത്ത സ്കൂളുകള്‍ പുരസ്കാരത്തിന് അര്‍ഹമായി. ഹൈസ്കൂള്‍ വിഭാഗം |
കാസര്‍ഗോഡ് ഇനിമുതല്‍ ബ്ലോഗ് ജില്ല Posted: 07 Nov 2014 09:44 AM PST BLEND ജില്ലാതല പ്രഖ്യാപനവും ഐ ടി സെമിനാറും കാസര്‍ഗോഡ് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നവമ്പര്‍ 6 ന് നടന്നു. സമ്മേളനത്തിന്റെ ഉദ്ഘാടനവും ജില്ലാതല പ്രഖ്യാപനവും പി കരുണാകരന്‍ എം പി നിര്‍വഹിച്ചു. ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി അധ്യക്ഷയായിരുന്നു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ മികച്ച ബ്ലോഗുകള്‍ക്കുള്ള പുരസ്കാരങ്ങള്‍ വിതരണം ചെയ്തു. സ്മാര്‍ട്ട് @ 10 ഡി വി ഡി യുടെ പ്രകാശനവും ഗൂഗിള്‍ അവാര്‍ഡ് നേടിയ നളിന്‍ സത്യനുള്ള പുരസ്കാരവിതരണവും കാസര്‍ഗോഡ് ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ കെ സുജാത നിര്‍വഹിച്ചു. ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍ ബ്ലെന്റ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എസ്എസ് എ ജില്ലാ കോര്‍ഡിനേറ്റര്‍ ഡോ. എം ബാലന്‍, ഡിഇഒ സൗമിനി കല്ലത്ത് ആശംസകള്‍ നേര്‍ന്നു. ഡിഡിഇ സി രാഘവന്‍ സ്വാഗതവും ഡിഇഒ എന്‍ സദാശിവനായിക്ക് നന്ദിയും പറഞ്ഞു. തുടര്‍ന്നു നടന്ന ഐ ടി സെമിനാറില്‍ ഐ ടി @ സ്കൂള്‍ ജില്ലാ കോര്‍ഡിനേറ്റര്‍ എം പി രാജേഷ് അധ്യക്ഷത വഹിച്ചു.
|
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 1600 Amphitheatre Parkway, Mountain View, CA 94043, United States |