Pages
▼
ഡയറ്റ് കാസര്‍ഗോഡ്
ഡയറ്റ് കാസര്‍ഗോഡ് |
STEPS-പ്രധാനാധ്യാപകയോഗം - കാസര്‍ഗോഡ് Posted: 26 Sep 2014 11:32 AM PDT STEPS പദ്ധതിയുടെ അവലോകനത്തിനായി പ്രത്യേക പ്രധാനാധ്യാപക യോഗം കാസര്‍ഗോഡ് വിദ്യാഭ്യാസജില്ലയില്‍ നടന്നു. ഡി പി സി ഹാളില്‍ നടന്ന പരിശീലനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. പി പി ശ്യാമളാദേവി ഉത്ഘാടനം ചെയ്തു. ഡി ഡി ഇ, സി രാഘവന്‍ അധ്യക്ഷത വഹിച്ചു. അധ്യാപക അവാര്‍ഡ് ജേതാക്കളായ എസ് ശങ്കരനാരായണ ഭട്ട്, എം സീതാറാം എന്നിവര്‍ക്കുള്ള പുരസ്കാരം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നല്‍കി. ജില്ലാ പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ കെ സുജാത, ഡയറ്റ് പ്രിന്‍സിപ്പല്‍ ഡോ. പി വി കൃഷ്ണകുമാര്‍, ആര്‍ എം എസ് എ അസി. പ്രോജക്റ്റ് ഓഫീസര്‍ രാമചന്ദ്രന്‍, സെന്‍ട്രല്‍ യൂണിവേഴ്സിറ്റി ഫാക്കല്‍ട്ടി അംഗങ്ങളായ ഡോ. സിനു, ഡോ. വിജി, ഡോ. ജാസ്മിന്‍, ശുചിത്വ മിഷന്‍ അസിസ്റ്റന്റ് കോര്‍ഡിനേറ്റര്‍, നവോദയാ സ്കൂള്‍ വൈസ് പ്രിന്‍സിപ്പല്‍ എന്നിവര്‍ ഇടവേളകളില്‍ പരിശീലനകേന്ദ്രം സന്ദര്‍ശിക്കുകയും വിവിധ കാര്യങ്ങളെ സംബന്ധിച്ച് പ്രധാനാധ്യാപകരുമായി സംവദിക്കുകയും ചെയ്തു. പരിശീലനത്തിന് ഡി ഇ ഒ സദാശിവ നായക്ക് എന്‍, ഡയറ്റ് ഫാക്കല്‍ട്ടിമാരായ പി ഭാസ്കരന്‍, ഡോ. പി വി പുരുഷോത്തമന്‍, ഐ ടി @ സ്കൂള്‍ കോര്‍ഡിനേറ്റര്‍ എം പി രാജേഷ്, മാസ്റ്റര്‍ ട്രെയിനര്‍ അഗസ്റ്റിന്‍ ബര്‍ണാര്‍ഡ്, എന്‍ കെ ബാബു, റിസോഴ്സ് പേഴ്സണ്‍മാരായ എ ഇ ഒ, എന്‍ നന്ദികേശന്‍, ശിവാനന്ദന്‍ എന്നിവര്‍ നേതൃത്വം നല്‍കി. വിദ്യാഭ്യാസ ജില്ലയിലെ മുഴുവന്‍ സ്കൂള്‍ ബ്ലോഗുകളും സപ്റ്റംബര്‍ 30 നകം ഉദ്ഘാടനം ചെയ്യുക, STEPS സ്കൂള്‍തല ആക്ഷന്‍പ്ലാന്‍ മെച്ചപ്പെടുത്തുക, സാക്ഷരം ക്ലാസുകള്‍ സജീവമാക്കുക, കുട്ടികള്‍ക്കും രക്ഷിതാക്കള്‍ക്കും ജില്ലാ വിദ്യാഭ്യാസസമിതി നല്‍കുന്ന ബോധവത്കരണക്ലാസുകള്‍ സംഘടിപ്പിക്കുക എന്നീ ലക്ഷ്യങ്ങള്‍ നേടിയെടുക്കാനുള്ള ആസൂത്രണം പൂര്‍ത്തിയാക്കി. എച്. എം ഫോറം കണ്‍വീനര്‍ വി ടി കുഞ്ഞിരാമന്‍ നന്ദി പ്രകാശിപ്പിച്ചു. |
You are subscribed to email updates from ഡയറ്റ് കാസര്‍ഗോഡ് To stop receiving these emails, you may unsubscribe now. | Email delivery powered by Google |
Google Inc., 20 West Kinzie, Chicago IL USA 60610 |