മൃഗപരിപാലനം:സ്കൂള്‍ കുട്ടികള്‍ക്കായി ഏകദിന ശില്‍പ്പശാല
കാഞ്ഞിരപ്പൊയില്‍ :സ്കൂള്‍ കുട്ടികളെ മൃഗപരിപാലന രംഗത്തേക്ക് ആകര്‍ഷിക്കുന്നതിനും ഭക്ഷ്യസുരക്ഷ ,ജന്തുജന്യ രോഗങ്ങള്‍ ,പൊതുജനാരോഗ്യം തുടങ്ങിയവയെക്കുറിച്ച് അവരെ ബോധവല്‌ക്കരിക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കാഞ്ഞിരപ്പൊയില്‍ ഗവ.യു.പി.സ്കൂളില്‍ സംഘടിപ്പിച്ച ഏകദിന ശില്പ്പശാലയും ക്വിസ് മത്സരവും ശ്രദ്ധേയമായി.6,7 ക്ലാസ്സുകളില്‍ നിന്നായി 60 കുട്ടികള്‍ ശില്‍പ്പശാലയില്‍ പങ്കെടുത്തു.മടിക്കൈ ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്സന്‍ ശ്രീമതി.സുഷമ.കെ.പി. പരിപാടി ഉത്ഘാടനം ചെയ്തു.വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പെഴ്സന്‍ ശ്രീമതി സത്യാ അധ്യക്ഷത വഹിച്ചു.വാര്‍ഡ് മെമ്പര്‍ ശ്രീമതി.ബി.കമലം,പ്രധാനാധ്യാപകന്‍ കെ.നാരായണന്‍,എ.സി.നന്ദകുമാര്‍,പി.ആര്‍ .ബാലകൃഷ്ണന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.മടിക്കൈ ഗ്രാമ പഞ്ചായത്ത് വെറ്റിനറി സര്‍ജന്‍ ഡോക്ടര്‍.സ്മിത സ്വാഗതവും,ലൈവ് സ്റോക്ക് ഇന്‍സ്പെക്ടര്‍ എം.മോഹനന്‍ നന്ദിയും പറഞ്ഞു.ഉല്‍ഘാടന ചടങ്ങിനു ശേഷം 'ഓമന മൃഗങ്ങളും പരിപാലന മുറകളും ' എന്ന വിഷയത്തില്‍ ഉദുമയിലെ സീനിയര്‍ വെറ്റിനറി സര്‍ജന്‍ ഡോക് റ്റര്‍ .കെ.എം.സതീശന്‍ എടുത്ത ക്ലാസ്സും,തുടര്‍ന്ന്‍ ഡോക് റ്റര്‍ പ്രദീപ് കുമാര്‍ നയിച്ച ക്വിസ് മത്സരവും ഏറെ വിജ്ഞാന പ്രദമായി.ക്വിസ് മത്സരത്തിലെ വിജയികളായ ഗോകുല്‍ സുരേഷ്, രജില, ഹാഷിറ എന്നിവര്‍ക്കുള്ള സമ്മാനവും സര്‍ട്ടിഫിക്കറ്റുകളും പ്രധാനാധ്യാപകന്‍ കെ.നാരായണന്‍ വിതരണം ചെയ്തു.ശില്‍പ്പശാല സംഘടിപ്പിച്ച മൃഗസംരക്ഷണ വകുപ്പിനും,നേതൃത്വം നല്‍കിയ മടിക്കൈ വെറ്റിനറി ആശുപത്രി അധികൃതര്‍ക്കും നന്ദി രേഖപ്പെടുത്തിക്കൊണ്ട് സ്കൂള്‍ ലീഡര്‍ ശ്രീരാജ് സംസാരിച്ചു.